ലൊമോമി നദി
ദൃശ്യരൂപം
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദ കോംഗോയിലെ കോംഗോ നദിയുടെ ഒരു പ്രധാന ഉപനദിയാകുന്നു ലൊമോമി നദി. ഈ ആഫ്രിക്കൻ നദിയുടെ ഏകദേശ നീളം 1,280 കിലോമീറ്റർ (800 മൈൽ) ആകുന്നു.[1] വടക്ക്, പടിഞ്ഞാറ് ദിക്കുകളിലൂടെ ഇത്‍ അപ്പർ കോംഗോക്ക് സമാന്തരമായി ഒഴുകുന്നു. ലൊമോമി നദി രാജ്യത്തിന്റെ തെക്കു ഭാഗത്ത്, കാമിനയ്ക്കും കോംഗോ-സാമ്പെസി വിഭജനത്തിനും സമീപത്തുനിന്ന് ഉത്ഭവിക്കുന്നു.[2] ഇത് വടക്കു ദിക്കിലൂടെ ലുബാവോ, റ്റ്ഷോഫാ, കോംബെ, ബൊലൈറ്റി, ഒപാല, ഐറിമ എന്നിവിടങ്ങളിലൂടെ ഒഴുകി ഇസാൻഗിയിൽവച്ച് കോംഗോയുമായി ചേരുന്നു.
അവലംബം
[തിരുത്തുക]- ↑ Bossche, J.P. vanden; G. M. Bernacsek (1990). Source Book for the Inland Fishery Resources of Africa, Volume 1. Food and Agriculture Organization of the United Nations. p. 333. ISBN 978-92-5-102983-1.
- ↑ Bossche, J.P. vanden; G. M. Bernacsek (1990). Source Book for the Inland Fishery Resources of Africa, Volume 1. Food and Agriculture Organization of the United Nations. p. 333. ISBN 978-92-5-102983-1.