Jump to content

ലൈഷ്‌റാം സരിതാ ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൈഷ്‌റാം സരിതാ ദേവി
Statistics
Rated at60 kg
Height168 cm
NationalityIndian
Born (1982-03-01) 1 മാർച്ച് 1982  (42 വയസ്സ്)
Thoubal khunou, Thoubal, Manipur, India

മണിപ്പൂരിൽ നിന്നുള്ള ഒരു ഇന്ത്യൻ വനിതാ ബോക്‌സിങ് താരമാണ് ലൈഷ്‌റാം സരിതാ ദേവി (ജനനം: മാർച്ച് 1, 1982). ഇവർ മുൻ ഇന്ത്യൻ ദേശീയ ചാമ്പ്യനും ഭാരം കുറഞ്ഞ വിഭാഗത്തിലെ മുൻ ലോക ചാമ്പ്യനുമാണ്. 2009 ൽ, രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു.

ആദ്യകാല ജീവിതം

[തിരുത്തുക]

എട്ട് സഹോദരങ്ങളിൽ ആറാമത്തെയായി ഒരു കാർഷിക കുടുംബത്തിലാണ് സരിതാ ദേവി ജനിച്ചത്. വിറക് ശേഖരിക്കുന്നതിലും വയലുകളിൽ മാതാപിതാക്കളെ സഹായിക്കുന്നതിനും ഇവർ സമയം ചെലവഴിക്കാറുണ്ടായിരുന്നു. തിരക്കേറിയ ബോക്സിങ് ഷെഡ്യൂളിനെ നേരിടാൻ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കാൻ അവൾ ഒരു ഓപ്പൺ സ്കൂളിൽ പോയി.

കായിക ജീവിതം

[തിരുത്തുക]

മുഹമ്മദ് അലിയുടെ നേട്ടങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സരിതാ ദേവി 2000 ൽ ബോക്സിംഗിൽ പ്രൊഫഷണലായി. തുടർന്ന് 2001 ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വെള്ളി മെഡൽ നേടി. ഈ വിജയത്തെത്തുടർന്ന്, 2006 ലെ ന്യൂഡൽഹിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണം ഉൾപ്പെടെ വിവിധ ടൂർണമെന്റുകളിൽ അവർ മെഡലുകൾ നേടി. റഷ്യയിലെ മൂന്നാം ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയതിന് 2005 ൽ മണിപ്പൂരിലെ പോലീസ് ഡിപ്പാർട്ട്മെൻറ് സബ് ഇൻസ്പെക്ടർ (എസ്‌ഐ) തസ്തിക വാഗ്ദാനം ചെയ്തു. 2010 ഫെബ്രുവരിയിൽ ഡിഎസ്പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2014 ൽ ഗ്ലാസ്‌ഗോയിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടി. 2016 റിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടെങ്കിലും 2018 ൽ ന്യൂഡൽഹിയിലെ ഇന്ത്യൻ ഓപ്പൺ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലൈഷ്‌റാം_സരിതാ_ദേവി&oldid=4101101" എന്ന താളിൽനിന്ന് ശേഖരിച്ചത്