ലൈല അൽ സ്വാലിഹ്
Leila Al Solh ليلى الصلح | |
---|---|
ജനനം | 1946 (വയസ്സ് 78–79) |
ദേശീയത | Lebanese |
കലാലയം | Saint Joseph University |
ജീവിതപങ്കാളി | Majid Hamadeh |
മാതാപിതാക്കൾ | Riad Al Solh |
മുൻ ലെബനാൻ വ്യവസായ മന്ത്രിയും അൽ വലീദ് ബിൻ ത്വലാൽ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഉപാധ്യക്ഷയുമാണ് ലൈല അൽ സ്വാലിഹ് (English : Leila Al Solh )
ആദ്യകാല ജീവിതം, വിദ്യാഭ്യാസം
[തിരുത്തുക]1946ൽ ലെബനാനിലെ ബെയ്‌റൂത്തിൽ മുൻ ലെബനാൻ പ്രധാനമന്ത്രി റിയാദ് അൽ സ്വാലിഹിന്റെ ഇളയ മകളായി ജനിച്ചു..[1] പ്രമുഖ സൗദി അറേബ്യൻ ബിസിനസ്സുകാരനും രാജകുമാരനുമായ അൽ വലീദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽ സഊദിന്റെ അമ്മായിയുമാണ്.[2][3] ബെയ്‌റൂത്തിലെ സെന്റ് ജോസഫ് സർവ്വകലാശാലയിലെ ഓറിയന്റൽ സ്റ്റഡീസ് വിഭാഗത്തിൽ നിന്ന് പഠനം പൂർത്തിയാക്കി.[4]
ഔദ്യോഗിക ജീവിതം
[തിരുത്തുക]2004 മുതൽ 2005 വരെ ഒമർ കറമി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്നു ലൈല.[1][5][6] 2003 ഓഗസ്റ്റിൽ സ്ഥാപിതമായ ലെബനാനിലെ അൽ വലീദ് ബിൻ തലാൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റാണ്.[4]
കുടുംബ ജീവിതം
[തിരുത്തുക]ലെബനാൽ മുൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മാജിദ് ഹമാദെയെ വിവാഹം ചെയ്തു.[7] ഈ ബന്ധത്തിൽ രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമുണ്ട്.
പുരസ്‌കാരങ്ങൾ
[തിരുത്തുക]മത സഹിഷ്ണുതാപരമായ പ്രവർത്തനങ്ങൾ നടത്തിയതിന് 2008 മാർച്ച് 12ന് പോപ് ബെനഡിക്ട് പതിനാറമന്റെ പുരസ്‌കാരത്തിനർഹയായി.[1][8] 2008 ൽ ഏറ്റവും ശക്തരായ മൂന്നു വനിതകളിലൊരാളായി ഇവർ തിരഞ്ഞെടുക്കപ്പെട്ടു.[7]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Leila Al Solh". Arabian Business. 2012. Retrieved 15 July 2012.
- ↑ "The Republic of Lebanon". Worldwide Guide to Women in Leadership. Retrieved 5 October 2012.
- ↑ Nada Raad; Nafez Kawas (27 October 2004). "Karami unveils final Cabinet lineup". The Daily Star. Beirut. Retrieved 15 March 2013.
- ↑ 4.0 4.1 "Vice President of Alwaleed bin Talal Humanitarian Foundation". Alwaleed Foundation. Archived from the original on 2012-06-21. Retrieved 12 July 2012.
- ↑ "Leila Al Solh" (PDF). World Association of girl guides and girl scoutes. Archived from the original (PDF) on 2015-04-02. Retrieved 12 July 2012.
- ↑ Rola el Husseini (15 October 2012). Pax Syriana: Elite Politics in Postwar Lebanon. Syracuse University Press. p. 250. ISBN 978-0-8156-3304-4. Retrieved 8 March 2013.
- ↑ 7.0 7.1 "Leila Al Solh Hamadeh". Fanoos Encyclopedia. Retrieved 12 July 2012.
- ↑ "Pope Benedict XVI Awards Alwaleed bin Talal Humanitarian Foundation in Lebanon & Ms. Leila El Solh, Vice Chairman of the Foundation Pontifical Medal at Vatican". Zawya. 14 March 2008. Retrieved 15 July 2012.