Jump to content

ലൈഫ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൈഫ്
സംവിധാനംലിയോൺ. കെ. തോമസ്
നിർമ്മാണംസാദിക്ക് കൊടിഞ്ഞി
രചനസാദിക്ക് കൊടിഞ്ഞി
തിരക്കഥലിയോൺ. കെ. തോമസ്
സംഭാഷണംലിയോൺ. കെ. തോമസ്
അഭിനേതാക്കൾനിയാസ്
സാരംഗി
ദീപ്തി നായർ
കലാശാല ബാബു
സംഗീതംറിയാസ് അസൈനാർ
ഗാനരചനറിയാസ് അസൈനാർ
ഛായാഗ്രഹണംകെ. വി. സുരേഷ്
ചിത്രസംയോജനംസുരേഷ് ആർ എസ്
ബാനർഷാ മീഡിയ ഇന്റർനാഷണൽ
വിതരണംഷാ മീഡിയ റിലീസ്
റിലീസിങ് തീയതി
  • 3 ജനുവരി 2014 (2014-01-03)
രാജ്യംഭാരതം
ഭാഷമലയാളം

ലിയോൺ. കെ. തോമസ് സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ലൈഫ്. സാദിക്ക് കൊടിഞ്ഞിയുടേ കഥക്ക് തിർക്കഥയും സംഭാഷണവും എഴുതിയത് ലിയോൺ. കെ. തോമസ് ആണ്.[1]നിയാസ്,സാരംഗി,ദീപ്തി നായർ,കലാശാല ബാബു തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ഷാ മീഡിയ ഇന്റർനാഷണലിന്റെ ബാനറിൽ സാദിക്ക് കൊടിഞ്ഞി നിർമ്മിച്ചതാണ്.[2] റിയാസ് അസൈനാർ വരികളെഴുതി സംഗീതസംവിധാനം നിർവഹിച്ചു [3]

ഇതിവൃത്തം

[തിരുത്തുക]

മഴയെത്തും മുൻപെക്കു ശേഷം കൗമാരചാപല്യത്തിന്റെയും അത് കൊണ്ടുചെന്നെത്തിക്കുന്ന ദുരന്തത്തിന്റെയും മറ്റൊരു ഏട്. സുധി (റിയാസ്)യുടേയും മീനാക്ഷി(സ്റ്റഫി ഗ്രേസ്)യുടേയും സ്വസ്ഥതയും ഐശ്വര്യവും നിറഞ്ഞ മാതൃകാദാമ്പത്യത്തിലേക്ക അവർ വലിച്ചുകയറ്റിയ ഒരു വയ്യാവേലി ആയി മാറുകയാണ് ലിയ (ദീപ്തി നായർ). സുധിയുടെ ഓഫീസിലെ ദേവീസേട്ടന്റെ മകൾ. ദരിദ്രമായചുറ്റുപാടിലും മിടുക്കിയായ ലിയയിൽ മീനാക്ഷി കുഞ്ഞിലേ മരിച്ച തന്റെ കുഞ്ഞിനെ കാണുന്നു. അവളെ തെന്റെ വീട്ടിൽ സ്വാതന്ത്ര്യം നൽകുന്നു. കൗമാരചാപല്യത്താൽ സുധിയുടെ ചലനങ്ങളും സ്പർശനവുമെല്ലാം ലിയയെ തരളിതയാക്കുന്നു. അവൾ അവനെ കീഴ്പ്പെടുത്തുന്നു. പുതുമധുവിന്റെ മാധുര്യം സുധിയെയും ആക്രമിക്കുന്നു. അയാൾ ജോലിയിലും എല്ലാം മന്ദീഭവിക്കുന്നു. ഇതറിയുന്ന മീനാക്ഷി വളരെ പക്വതയോടെ വിഷയം കൈകാര്യം ചെയ്യുന്നു. സുധിയേയും ലിയയേയും സ്വബോധത്തിലെത്തിക്കുന്നെങ്കിലും അതിനിടയിലെ ഒരപകടത്തിൽ ലിയ മരിക്കുന്നു.

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 നിയാസ് സുധി
2 സ്റ്റഫി ഗ്രേസ് മീനാക്ഷി
3 ദീപ്തി നായർ ലിയ
4 കലാശാല ബാബു ബാലകൃഷ്ണക്കൈമൾ
5 ദേവി ചന്ദന ടീച്ചർ
6 ഗിരിധർ ഹമീദ്
7 ജയപ്പൻ അലിയാർ

പാട്ടരങ്ങ്[5]

[തിരുത്തുക]

ഗാനങ്ങൾ :റിയാസ് അസൈനാർ
ഈണം :റിയാസ് അസൈനാർ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 "അരികിലായ്" , സച്ചിൻ ബാലു ഐശ്വര്യ
2 "തീയാണേ ജീവിതം" റിയാസ് അസൈമാർ

അവലംബം

[തിരുത്തുക]
  1. "ലൈഫ് (2014)". നൗറണ്ണിങ് .കോം. Retrieved 14 ജൂൺ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "ലൈഫ് (2014)". www.malayalachalachithram.com. Retrieved 2019-06-14.
  3. "ലൈഫ് (2014)". malayalasangeetham.info. Retrieved 2019-06-14.
  4. "ലൈഫ് (2014)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 14 ജൂൺ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ലൈഫ് (2014)". മലയാളസംഗീതം ഇൻഫൊ. Retrieved 14 ജൂൺ 2019. {{cite web}}: |archive-date= requires |archive-url= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലൈഫ്_(ചലച്ചിത്രം)&oldid=3419020" എന്ന താളിൽനിന്ന് ശേഖരിച്ചത്