ലൈഫ്ബോട്ട് ധാർമ്മികത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാർഡിൻ അദ്ദേഹത്തിന്റെ വാദം അവതരിപ്പിക്കാനായി ഒരു ലൈഫ്ബോട്ടിന്റെ ഉപമ ഉപയോഗിക്കുന്നു.

ലൈഫ്ബോട്ട് ധാർമ്മികത എന്നത് പ്രകൃതിവിഭവങ്ങളുടെ വിതരണത്തിന്റെ ഒരു ആലങ്കാരിക തത്ത്വമാണ്. 1974 ൽ പരിസ്ഥിതിവാദിയായ ഗാരറ്റ് ഹാർഡിനാണ് ഈ തത്ത്വം അവതരിപ്പിച്ചത്.[1]

ലൈഫ്ബോട്ട് ധാർമ്മികത[തിരുത്തുക]

ഹാർഡിനിന്റെ തത്ത്വം ഇപ്രകാരമാണ്. 50 പേർക്ക് കയറാവുന്ന ഒരു ലൈഫ്ബോട്ട് അതിൽ 40 പേർ ഇപ്പോൾ തന്നെ ഇടം പിടിച്ചിരിക്കുന്നു. ഈ ബോട്ട് ഒരു സമൂദ്രത്തിലാണ് അതിനുചുറ്റും നൂറുകണക്കിന് പേർ നീന്തുന്നുണ്ട്. ആ സന്ദർഭത്തെ ധാർമ്മികത ഉരിത്തിരിയുന്നത് നീന്തുന്ന എത്രപേരെ ഈ ലൈഫ്ബോട്ടിൽ കയറാൻ അനുവദിക്കണം എന്ന ധർമ്മസങ്കടത്തിൽനിന്നാണ്. ഒരേസമയം എല്ലാ ആളുകളെയും ഉൾക്കൊള്ളാൻ ലൈഫ്ബോട്ടിന് ആവുകയുമില്ല.

ഹാർഡിൻ ഇതിനെ ഭൂമിയെന്ന ബഹിരാകാശ വാഹനത്തിലെഭൂമിയെന്ന ബഹിരാകാശ വാഹനത്തിലെ പ്രകൃതിവിഭവങ്ങളുടെ വിതരണത്തോടാണ് ഉപമിക്കുന്നത്. ഒരു ബഹിരാകാശ വാഹനത്തിന് ഒരു ക്യാപ്റ്റൻ ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് എല്ലാകാര്യങ്ങളും നടക്കുന്നത് എന്നാൽ ഭൂമി എന്ന ബഹിരാകാശവാഹനത്തിന് ഒരു ക്യാപ്റ്റനില്ല എന്ന് അദ്ദേഹം വിമർശിക്കുന്നു. ഹാർഡിൻ സ്ഥാപിക്കുന്നത് എന്തെന്നാൽ ഈ ബഹിരാകാശ മാതൃക സാധാരണക്കാരുടെ ദുരന്തം എന്നതിലേക്ക് നയിക്കും എന്നാണ്. ലൈഫ്ബോട്ടിനെ വിവിധ ധനികരാജ്യങ്ങളുമായും നീന്തൽക്കാരെ വിവിധ ദരിദ്ര രാജ്യങ്ങളുമായും ഉപമിക്കാം.

ലൈഫ്ബോട്ട് ധാർമ്മികതയെ പരിസ്ഥിതി ധാർമ്മികതയുമായും വിഭവങ്ങളുടെ ഉപയോഗവുമായും നേരിട്ട് ബന്ധപ്പെടുത്താം. ഹാർഡിൻ ലൈഫ്ബോട്ട് ധാർമ്മികതയെ ധനികരാജ്യങ്ങളുടെ വിദേശസഹായം, കുടിയേറ്റം, ഭക്ഷ്യബാങ്ക് മുതലായ പോളിസികളെ നിശിതമായി ചോദ്യംചെയ്യാൻ ഉപയോഗിച്ചിട്ടുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

  1. Hardin, Garrett (September 1974). "Lifeboat Ethics: the Case Against Helping the Poor". Psychology Today. Retrieved July 29, 2006. {{cite web}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=ലൈഫ്ബോട്ട്_ധാർമ്മികത&oldid=2285729" എന്ന താളിൽനിന്ന് ശേഖരിച്ചത്