ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലൈംഗിക രോഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ
SheMayLookCleanBut.jpg
രണ്ടാം ലോകമഹായുദ്ധത്തിലെ അമേരിക്കൻ സൈനികരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പോസ്റ്റർ. "ലൈംഗികരോഗങ്ങളുണ്ടെങ്കിൽ അച്ചുതണ്ടുശക്തികളെ തോൽപ്പിക്കാനാവില്ല." എന്നാണ് അടിക്കുറിപ്പ്. ശ്രദ്ധയാകർഷിക്കാൻ പല പോസ്റ്ററുകളിലും സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു.
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റിinfectiology
ICD-10A64
ICD-9-CM099.9
DiseasesDB27130
Patient UKലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ
MeSHD012749

ലൈംഗികബന്ധമുൾപ്പെടെയുള്ള പ്രവൃത്തികളിലൂടെ പകരുന്ന അസുഖങ്ങളെ ഗുഹ്യരോഗങ്ങൾ, ലൈംഗികബന്ധത്തിലൂടെ പകരുന്ന അസുഖങ്ങൾ, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ (Sexually transmitted diseases- STDs ) എന്നൊക്കെ വിവക്ഷിക്കാറുണ്ട്. അസുഖമുണ്ടാകാതെ തന്നെ രോഗാണുബാധയുണ്ടാകാനും, മറ്റൊരാൾക്ക് രോഗാണുബാധ പകർന്നുകൊടുക്കാനും സാധിക്കുമെന്നതിനാൽ അവസാനത്തെ പേരാണ് കൂടുതൽ അനുയോജ്യം എന്നാണ് നിലവിലുള്ള വിദഗ്ദ്ധമതം.

HIV/എയ്ഡ്സ്, HPV മൂലം സ്ത്രീകളിൽ ഗർഭാശയമുഖ കാൻസർ, പുരുഷന്മാരിൽ ലിംഗമൂത്രനാളീ കാൻസർ, ഗൊണേറിയ, ഹെർപ്പിസ്, സിഫിലിസ്, പെൽവിക്ക് ഇൻഫെക്ഷൻ, ചിലതരം ഹെപ്പറ്റെറ്റിസ് (ഹെപ്പറ്റെറ്റിസ് ബി) തുടങ്ങിയവ ഉദാഹരണങ്ങളാണ്.

അണുമുക്തമാക്കാത്ത സിറിഞ്ചും സൂചിയുമുപയോഗിച്ചു മയക്കുമരുന്ന് കുത്തിവെക്കുക, പ്രസവം, മുലയൂട്ടൽ, അംഗീകാരമില്ലാത്ത ബ്ലഡ്‌ ബാങ്കുകൾ വഴി രക്തം സ്വീകരിക്കുക എന്നിവയിലൂടെയും ഇത്തരം രോഗം പകരാം. രക്തം പൊടിയാൻ സാധ്യതയുള്ളതിനാൽ മറ്റുള്ളവരുടെ പല്ല് തേക്കുന്ന ബ്രഷ്, ഷേവിങ് ബ്ലേഡ് എന്നിവ ഉപയോഗിക്കുന്നതും രോഗം പടരാൻ കാരണമാകാം. ലഹരി ഉത്പന്നങ്ങൾ (സിഗരറ്റ്, ബീഡി) ഉപയോഗിക്കുന്നവരിൽ രോഗ പ്രധിരോധ ശേഷി കുറയുന്നത് മൂലം ഇത്തരം രോഗാണുക്കൾ വേഗം പടരാം. എന്നാൽ ലൈംഗിക ഭാഗങ്ങൾ വെറുതേ ഉരസിയാൽ പോലും HPV അണുബാധ പകരാം. എന്നാൽ ഇതിന്‌ ഫലപ്രദമായ വാക്സിൻ ലഭ്യമാണ്.

  • .

നൂറ്റാണ്ടുകളായി ഇത്തരം അസുഖങ്ങളെപ്പറ്റി മനുഷ്യർക്ക് അറിവുണ്ട്. ഇത്തരം അസുഖങ്ങളെപ്പറ്റി പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് വെനറോളജി.

ലൈംഗികബന്ധത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങൾ, ശുക്ലം എന്നിവവഴി ഇത്തരം രോഗങ്ങൾ എളുപ്പം പടരാം. ഗുഹ്യരോമങ്ങൾ മൂടോടെ ഷേവ് ചെയ്യുന്നത് ഷേവ് ചെയ്യുന്നത് മൂലം ത്വക്കിൽ ഉണ്ടാകുന്ന സൂക്ഷ്മമായ മുറിവുകളിലൂടെ എച്ച്ഐവി മുതലായ രോഗങ്ങൾ എളുപ്പം പകരാൻ സാധ്യതയുണ്ട്.

രോഗവാഹകരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക, സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏർപ്പെടുക (Safe sex), ഉറ (Condom) ഉപയോഗിക്കുക, അണുവിമുക്തമാക്കിയ സിറിഞ്ചുകളും സൂചികളും മാത്രം ഉപയോഗിക്കുക, മറ്റുള്ളവരുടെ ഷേവിങ് ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ ഉപയോഗിക്കാതിരിക്കുക, രോഗാണുവാഹകർ രക്തദാനം ചെയ്യാതിരിക്കുക, പുകയില ഉത്പന്നങ്ങൾ ഒഴിവാക്കുക എന്നിവവഴി ഇത്തരം രോഗങ്ങളുടെ പകർച്ചയും വ്യാപനവും നിയന്ത്രിക്കാവുന്നതാണ്. സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഗർഭനിരോധന ഉറയും ഇക്കാര്യത്തിൽ ഫലപ്രദമാണ്. HPV, ഹെപ്പറ്റെറ്റിസ് ബി എന്നിവയ്ക്കെതിരെ ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്. അതുവഴി ഗർഭാശയമുഖ കാൻസർ, ലിംഗമൂത്രനാളീ കാൻസർ എന്നിവയെ തടയാവുന്നതാണ്.

വർഗ്ഗീകരണം[തിരുത്തുക]

രോഗകാരണം[തിരുത്തുക]

ബാക്ടീരിയ[തിരുത്തുക]

ഫങ്കസുകൾ[തിരുത്തുക]

വൈറസുകൾ[തിരുത്തുക]

പരാദങ്ങൾ[തിരുത്തുക]

പ്രോട്ടോസോവ[തിരുത്തുക]

രോഗം പകരാനുള്ള സാദ്ധ്യത[തിരുത്തുക]

പാത്തോഫിസിയോളജി

രോഗബാധയുണ്ടാകാതെ തടയൽ[തിരുത്തുക]

പ്രതിരോധ കുത്തിവയ്പ്പുകൾ[തിരുത്തുക]

എച്ച്പിവി പ്രതിരോധ വാക്സിൻ

ഗർഭനിരോധന ഉറകൾ[തിരുത്തുക]

നോനോക്സിനോൾ-9[തിരുത്തുക]

രോഗനിർണ്ണയം[തിരുത്തുക]

ചികിത്സ[തിരുത്തുക]

രോഗം സംബന്ധിച്ച സ്ഥിതിവിവരണക്കണക്കുകൾ[തിരുത്തുക]

= ചരിത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Aral, Sevgi O (2008). Behavioral Interventions for Prevention and Control of Sexually Transmitted Diseases. : Springer Singapore Pte. Limited. ISBN 978-0-387-85768-8
  • Faro, Sebastian (2003). Sexually transmitted diseases in women. Lippincott Williams & Wilkins. ISBN 0-397-51303-8
  • Ford, Carol A (2009). Living with Sexually Transmitted Diseases. Facts On File. ISBN 978-0-8160-7672-7 Unknown parameter |coauthor= ignored (|author= suggested) (help)
  • Sehgal, Virendra N (2003). Sexually Transmitted Diseases (4th ed.). Jaypee Bros. Medical Publishers. ISBN 81-8061-105-1
  • Shoquist, Jennifer (2003). The encyclopedia of sexually transmitted diseases. Facts On File. ISBN 0-8160-4881-9 Unknown parameter |coauthor= ignored (|author= suggested) (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]