Jump to content

ലേഡി അഗ്നേ ഓഫ് ലോക്ക്നൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lady Agnew of Lochnaw
കലാകാരൻJohn Singer Sargent
വർഷം1892
MediumOil on canvas
അളവുകൾ127 cm × 101 cm (50 in × 40 in)
സ്ഥാനംScottish National Gallery, Edinburgh

9-ാം ബാരോനെട്ട് ആയ സർ ആൻഡ്രൂ അഗ്നേയുടെ ഭാര്യ ജേർട്രൂഡ് അഗ്നേയുടെ എണ്ണഛായാചിത്രമാണ് ലേഡി അഗ്നേ ഓഫ് ലോക്ക്നൗ. 1892-ൽ ഏർപ്പാട് ചെയ്ത ഈ ചിത്രം അതേ വർഷം തന്നെ അമേരിക്കൻ ചിത്രകാരനായ ജോൺ സിംഗർ സാർജന്റ് പൂർത്തിയാക്കുകയും ചെയ്തു. 127 × 101 സെന്റിമീറ്റർ (50.0 × 39.8 ഇഞ്ച്) അളവുകളുള്ള ഈ ചിത്രം സ്കോട്ട്ലൻഡിലെ എഡിൻബർഗിലുള്ള സ്കോട്ടിഷ് നാഷണൽ ഗാലറിയുടെ ഉടമസ്ഥതയിലാണുള്ളത്. 1925-ൽ കൊവാൻ സ്മിത്ത് ബെക്സ്റ്റിൻറെ ഫണ്ടിലൂടെയാണ് ഈ ചിത്രം മ്യൂസിയത്തിന് ലഭിച്ചത്.

പശ്ചാത്തലം

[തിരുത്തുക]

ഗൌരൺ വെർണറുടെ മകളും [1], 1 ബാരൺ ലൈവ്ഡെൻ ആയ റോബർട്ട് വെർണന്റെ ചെറുമകളും ആയി ഗർട്രൂഡ് വെർനോൺ 1865-ൽ ജനിച്ചു. [2]1889-ൽ വിഗ്ടൗൺഷെയറിലെ ലോക്ക്നൗ കോട്ടയിലെ ഒൻപതാം ബാരോനെട്ട് ആയ സർ ആൻഡ്രൂ അഗ്നേയെ അവർ വിവാഹം ചെയ്തു.[3] ഏതാനും വർഷങ്ങൾക്കു ശേഷം, 1892-ൽ ജോൺ സിംഗർ സാർജന്റിനെ ഗർട്രൂഡിൻറെ ഛായാചിത്രം വരയ്ക്കാൻ നിയോഗിച്ചു.[1] ചിത്രരചനയുടെ വിജയത്തിൽ നിന്ന് അദ്ദേഹം അധിക ശ്രദ്ധയും പ്രശസ്തിയും നേടി.[4]കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെന്ന കണക്കുകൂട്ടലിൽ 1922-ൽ ഫ്രിക്ക് ശേഖരത്തിലെ ട്രസ്റ്റികൾ ഈ ചിത്രം വിൽക്കാൻ ശ്രമിച്ചെങ്കിലും ഹെലൻ ക്ലേ ഫ്രൈക്ക് അത് നിഷേധിച്ചു.[5][i] ലേഡി അഗ്നേ 1932 ഏപ്രിലിൽ ലണ്ടനിൽ രോഗബാധിതയായതിനെ തുടർന്ന് മരിച്ചു.[2][7]

വിവരണം

[തിരുത്തുക]

18-ാം നൂറ്റാണ്ടിൽ ഫ്രഞ്ച് ബെർഗേരിൽ ലേഡി അഗ്നേ ഇരിക്കുന്നതായിട്ടാണ് ചിത്രം വരച്ചിരിക്കുന്നത്. [5] കലാചരിത്രകാരനായ റിച്ചാർഡ് ഓർമണ്ടിൻറെ അഭിപ്രായമനുസരിച്ച് [8] ഇരിക്കുന്ന കസേരയുടെ പിൻഭാഗം "വളവുള്ളതും, പിന്തുണയ്ക്കുന്നതുമായ ഇടമായി ഉപയോഗിച്ചിരിക്കുന്നു, അത് വ്യക്തമായ, നിറമുള്ള ചാരുത ചിത്രത്തിന് സൃഷ്ടിക്കുന്നു".[9] സാർജന്റ് അവരുടെ നാലിൽമൂന്ന് സൈസിലുള്ള മാതൃകയിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒരു വെളുത്ത ഗൗൺ ധരിച്ചിരിക്കുന്ന ലേഡി അഗ്നേ പട്ട് കൊണ്ടുള്ള ഒരു ഇളംനീല തുണി ഉപയോഗിച്ച് അവരുടെ അരക്കെട്ടിനു ചുറ്റും അരക്കച്ച കെട്ടിയിരിക്കുന്നു. [10] പിന്നിൽ മതിലിൽ നീല നിറത്തിലുള്ള ചൈനീസ് സിൽക്ക് തുണി തിരശ്ശീലയായി ഉപയോഗിച്ചിരിക്കുന്നു. [5] പെയിന്റിംഗിനെ നിരീക്ഷിക്കുന്നവർക്ക് "അടുപ്പമുള്ളവരുമായി സംഭാഷണങ്ങളിൽ" അവർ പങ്കെടുക്കുന്നു എന്ന തോന്നലുണ്ടാക്കുന്നു. [5] അക്കാലത്ത് ഗർട്രൂഡ് ഇൻഫ്ലുവൻസയിൽ നിന്ന് സുഖംപ്രാപിക്കുന്നതായി ഓർമണ്ട്, കിൽമുറെ എന്നിവർ ഓർമ്മിച്ചിരുന്നു. ഗർട്രൂഡ് കണ്ണമയ്‌ക്കാതെ നോക്കുന്നത് കണ്ടാൽ "വളരെ ശാന്തമായി പകുതി പുഞ്ചിരിയിൽ "നേരം പോക്കായി എന്തിനോ ക്ഷണിക്കുന്നതുപോലെ" തോന്നുന്നതായി അവർ വിവരിക്കുന്നു. [11]

അവലംബം

[തിരുത്തുക]
  1. The source states Lady Agnew was a widow at the time of the offer in 1922 but her husband did not die until 1928[6]

ഉദ്ധരണികൾ

[തിരുത്തുക]
  1. 1.0 1.1 Lady Agnew of Lochnaw (1865–1932), Scottish National Gallery, archived from the original on 10 August 2014, retrieved 10 August 2014
  2. 2.0 2.1 "Late Lady Agnew", Edinburgh Evening News, no. 18408, p. 9, 6 April 1932, retrieved 10 August 2014 – via British Newspaper Archive {{citation}}: Unknown parameter |subscription= ignored (|url-access= suggested) (help)
  3. "The New Members", London Standard, no. 23800, p. 2, 6 October 1900, retrieved 10 August 2014 – via British Newspaper Archive {{citation}}: Unknown parameter |subscription= ignored (|url-access= suggested) (help)
  4. Herdrich, Weinberg & Shelley (2000), പുറം. 209
  5. 5.0 5.1 5.2 5.3 Frick Collection launches American tour (PDF), Frick, pp. 5–6, archived (PDF) from the original on 11 August 2014, retrieved 11 August 2014
  6. "Death of former Edinburgh MP", Dundee Courier, no. 23436, p. 3, 16 July 1928, retrieved 9 August 2014 – via British Newspaper Archive {{citation}}: Unknown parameter |subscription= ignored (|url-access= suggested) (help)
  7. "Gertrude Lady Agnew", The Times, no. 46099, p. 16, 5 April 1932 {{citation}}: Unknown parameter |subscription= ignored (|url-access= suggested) (help)
  8. Richard Louis Ormond, National Portrait Gallery, archived from the original on 10 August 2014, retrieved 10 August 2014
  9. Ormond & Kilmurray (1998), പുറം. 104
  10. Downes (1925), പുറം. 170
  11. Ormond & Kilmurray (2002), പുറങ്ങൾ. 66–67

ബിബ്ലിയോഗ്രാഫി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലേഡി_അഗ്നേ_ഓഫ്_ലോക്ക്നൗ&oldid=3966393" എന്ന താളിൽനിന്ന് ശേഖരിച്ചത്