ഉള്ളടക്കത്തിലേക്ക് പോവുക

ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്
സംവിധാനംകെ.ജി. ജോർജ്
തിരക്കഥകെ.ജി. ജോർജ്
Story byകെ.ജി. ജോർജ്
നിർമ്മാണംഡേവിഡ് കാച്ചപ്പിള്ളി, ഇന്നസെന്റ്
അഭിനേതാക്കൾമമ്മൂട്ടി
ഭരത് ഗോപി
നെടുമുടി വേണു
രതീഷ്
വേണു നാഗവള്ളി
മോഹൻ ജോസ്
ശുഭ
നളിനി
ശാരദ
ഛായാഗ്രഹണംഷാജി എൻ. കരുൺ
ചിത്രസംയോജനംഎം എൻ അപ്പു
സംഗീതംഎം.ബി. ശ്രീനിവാസൻ
റിലീസ് തീയതി
1983
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ. ജി. ജോർജ്ജിന്റെ സംവിധാനത്തിൽ 1983 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ആണ് ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് . ഇപ്പോൾ പ്രമുഖ സിനിമാ താരമായ ഇന്നസെന്റിന്റെ ആദ്യകാല നിർമ്മാണ സംരംഭം കൂടി ആയിരുന്നു ഈ ചിത്രം.[1] [2]

കഥ, തിരക്കഥ, സംഭാഷണം എന്നിവ കെ.ജി. ജോർജ്ജ് തന്നെയാണ് നിർവ്വഹിച്ചിട്ടുള്ളത്.

സ്വാധീനം

[തിരുത്തുക]

ചലച്ചിത്രനടി ശോഭയുടെ ജീവിതവും ആത്മഹത്യയും ഈ സിനിമയുടെ രചനയെ സ്വാധീനിച്ചിട്ടുണ്ട്[3].

പ്രമേയം

[തിരുത്തുക]

സിനിമക്കുള്ളിലെ സിനിമ പ്രമേയമായി വരുന്ന മലയാളത്തിലെ ആദ്യചിത്രങ്ങളിലൊന്നാണിത്.പ്രശസ്ത ചലച്ചിത്ര താരവും ദേശീയപുരസ്കാര ജേതാവുമായ ലേഖ (നളിനി) ആത്മഹത്യ ചെയ്യുന്നു. കേരളത്തിലെ ഒരു ചെറുഗ്രാമത്തിൽ നിന്നും മദിരാശിയിലെത്തി സിനിമാരംഗം പിടിച്ചടക്കിയ ഈ പെൺകുട്ടിക്ക് എങ്ങനെ ഈ ദുരന്തമുണ്ടായി എന്നുള്ള അന്വേഷണമാണ് ചിത്രം[4] .

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1നളിനിലേഖ / ശാന്തമ്മ
2ഭരത് ഗോപിസുരേഷ് ബാബു
3ശുഭവിശാലാക്ഷി
4മമ്മൂട്ടിപ്രേം സാഗർ
5ശാരദഗീത (സുരേഷ് ബാബുവിന്റെ ഭാര്യ)
6നെടുമുടി വേണുപോൾ രാജ് (ഒരസിസ്റ്റന്റ് ഡയറക്ടർ)
7തിലകൻവി എസ് കൊരട്ടൂർ (പത്രപ്രവർത്തകൻ)
8ശ്രീനിവാസൻസംവിധായകൻ
9ഇന്നസെന്റ്സ്വാമി
10വേണു നാഗവള്ളികൃഷ്ണദാസ്
11തൊടുപുഴ വാസന്തിവാസന്തി
12മീനനടി ജയമാലതിയുടെ അമ്മ
13അടൂർ ഭവാനിവിശാലാക്ഷിയുടെ അമ്മ
14ജോൺ വർഗ്ഗീസ്പണിക്കർ, ലേഖയുടെ അച്ഛൻ
15പി ജയചന്ദ്രൻപി ജയചന്ദ്രൻ
16പി എ ലത്തീഫ്അൻസാരി (പ്രൊഡക്ഷൻ കണ്ട്രോളർ)
17മോഹൻ ജോസ്നാണുക്കുട്ടൻ (ലേഖയുടെ അമ്മാവൻ)
18തൊടുപുഴ രാധാകൃഷ്ണൻസഹദേവൻ
19കണ്ണൂർ നാരായണിഗോമതിയമ്മ
20ടി പി മാധവൻ
21പി ആർ മേനോൻകുറുപ്പ്
22ജയചിത്രനടി ജയമാല

പാട്ടരങ്ങ്[6]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1എന്നെയുണർത്തിയ പുലർകാലത്തിൽ [കണ്ണില്ലാത്ത നിഴൽ പാമ്പുകൾ ]സൽമ ജോർജ്ജ്
2മൂകതയുടെ സൗവർണ്ണംസൽമ ജോർജ്ജ്
3പ്രഭാമയീപി ജയചന്ദ്രൻ,സൽമ ജോർജ്ജ്

കുറിപ്പുകൾ

[തിരുത്തുക]
  • ചിത്രമിറങ്ങിയപ്പോൾ 1980-ൽ ആത്മഹത്യ ചെയ്ത നടി ശോഭയുടെ കഥയാണിതെന്ന പേരിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലേതു പോലെ ശോഭ സംവിധായകനായ മുൻപേ വിവാഹിതനായിരുന്ന ബാലു മഹേന്ദ്രയെ വിവാഹം ചെയ്യുകയും അതിനു ശേഷം അറിയപ്പെടാത്ത കാരണങ്ങളാൽ ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്. വർഷങ്ങൾക്കു ശേഷം ചിത്രത്തിന്റെ കഥാതന്തു ശോഭയുടെ ജീവിതം ആണെന്നു കെ ജി ജോർജ്ജ് വെളിപ്പെടുത്തുകയുണ്ടായി.
  • ചിത്രത്തിലെ നായിക ലേഖയെപ്പോലെ ശോഭയും ചെറിയ പ്രായത്തിൽ തന്നെ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയിരുന്നു.
  • ചിത്രത്തിൽ സംവിധായകൻ കെ ജി ജോർജ്ജ് ഒരു സീനിൽ ടെലിഫോൺ ചെയ്യുന്നതായി കാണിക്കുന്നുണ്ട്. സംവിധായകൻ ഭരതൻ, നടൻമാരായ രതീഷ്, മണിയൻപിള്ള രാജു, രാമു എന്നിവരും ചിത്രത്തിൽ ഏതാനും രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
  • "പ്രഭാമയീ പ്രാഭാമയി" എന്ന ഗാനം ഗായകൻ പി ജയചന്ദ്രൻ സ്റ്റുഡിയോയിൽ പാടുന്നതായി തന്നെ ചിത്രീകരിച്ചിരിക്കുന്നു.
  • സിനിമക്കുള്ളിലെ സിനിമ പ്രമേയമായി വരുന്ന മലയാളത്തിലെ ആദ്യചിത്രങ്ങളിലൊന്നാണിത്.
  • സിനിമയിൽ സൂപ്പർതാരം പ്രേം സാഗറായി അഭിനയിച്ച മമ്മൂട്ടി പിന്നീട് യഥാർത്ഥത്തിൽ സൂപ്പർതാരമായി മാറി.
  • സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഇന്നസെന്റ് ചിത്രത്തിൽ അഭിനയിക്കുകയും പിന്നീട് പ്രശസ്ത നടനായി മാറുകയും ചെയ്തു.
  • സിനിമയുടെ കഥക്കു പ്രേരണയായ ശോഭ കെ ജി ജോർജ്ജിന്റെ "ഉൾക്കടൽ" എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
  • ചിത്രം ചർച്ചാ വിഷയമാകുകയും ധാരാളം ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തെങ്കിലും ആ വർഷത്തെ സംസ്ഥാന അവാർഡുകളൊന്നും നേടാനായില്ല.
  • ഈ ചിത്രത്തിലെ ഗാനങ്ങൾ പാടിയ സെൽമാ ജോർജ്ജ് സംവിധായകൻ കെ ജി ജോർജ്ജിന്റെ ഭാര്യയാണു. അതു പോലെ ലേഖയുടെ അമ്മാവൻ നാണുക്കുട്ടന്റെ വേഷത്തിൽ അഭിനയിച്ച മോഹൻ ജോസ്, സെൽമ ജോർജ്ജിന്റെ സഹോദരനുമാണു.
  • ചിത്രത്തിൽ പ്രൊഡക്ഷൻ കൺട്രോളർ അൻസാരിയായി അഭിനയിച്ച പി എ ലത്തീഫ് പല ചിത്രങ്ങളുടേയും പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്തിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്(1983)". www.malayalachalachithram.com. Retrieved 2020-04-07.
  2. "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്(1983)". malayalasangeetham.info. Archived from the original on 2014-10-19. Retrieved 2020-04-07.
  3. "ചിത്രീകരിച്ചത് ശോഭയുടെ ജീവിതവും മരണവും തന്നെ /കെ ജി ജോർജ്". Archived from the original on 2016-03-05. Retrieved 2012-02-18.
  4. "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്(1983)". spicyonion.com. Retrieved 2020-04-07.[പ്രവർത്തിക്കാത്ത കണ്ണി]
  5. "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്(1983)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്(1983)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-19. Retrieved 2020-04-07.

പുറം കണ്ണികൾ

[തിരുത്തുക]