ലേക്ക് മലാവി ദേശീയോദ്യാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Lake Malawi National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Children playing of the shore of Lake Malawi | |
Location | Central and Southern Regions, Malawi |
Coordinates | 14°02′S 34°53′E / 14.033°S 34.883°E |
Area | 94 km² |
Established | November 24, 1980 |
Type | Natural |
Criteria | vii, ix, x |
Designated | 1984 (8th session) |
Reference no. | 289 |
State Party | Malawi |
Region | Africa |
ലേക്ക് മലാവി ദേശീയോദ്യാനം, മാലാവി തടാകത്തിന്റെ തെക്ക് അറ്റത്തായി സ്ഥിതിചെയ്യുന്ന മലാവിയിലെ ഒരു ഒരു ദേശീയോദ്യാനമാണ്. മത്സ്യങ്ങൾ, ജല ആവാസ കേന്ദ്രങ്ങൾ എന്നിവ സംരക്ഷിക്കാൻ മലാവിയിൽ സ്ഥാപിക്കപ്പെട്ട ഏക ദേശീയോദ്യാനമാണിത്. മലാവി തടാകത്തിലെ അനേകം ദ്വീപുകൾ കൂടി ഉൾപ്പെട്ടതാണ് ഈ ദേശീയോദ്യാനം. ബബൂണ് പോലയുള്ള മറ്റു മൃഗങ്ങളുടെ ആവാസവ്യവസ്ഥയും ഇവിടെയുണ്ട്.
ഇവിടെ നിലനിൽക്കുന്ന 800 വർഷത്തിലേറെ പഴക്കമുള്ള ഒരു വലിയ ബയോബാബ് വൃക്ഷം ഡോ. ഡേവിഡ് ലിവിങ്സ്റ്റൻറെ പ്രിയപ്പെട്ടതായിരുന്നു, ഇതിനു ചുവട്ടിൽനിന്നായിരുന്നു അദ്ദേഹം പ്രബോധനം നൽകുകയും മറ്റ് മിഷണറിമാരുമായി സംസാരിക്കുകയും ചെയ്തിരുന്നത്. ആദ്യകാല മിഷനറിമാരുടെ അഞ്ച് ശവകുടീരങ്ങൾ പാർക്കിൽ കാണാവുന്നതാണ്. ഇവിടെ മാത്രം കണ്ടുവരുന്ന വിഭിന്നമായ അനേകം മത്സ്യ ഇനങ്ങൾ സവിശേഷ പരിണാമത്തിന്റെ ഒരു പ്രധാന ഉദാഹരണമായി കണക്കാക്കപ്പെടുന്നു. 1984 ൽ യുനെസ്കോ ഇതോരു ലോക പൈതൃക സ്ഥാനമായി കണക്കാക്കി.