ഉള്ളടക്കത്തിലേക്ക് പോവുക

ലേക്ക് ഓഫ് ദ വുഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേക്ക് ഓഫ് ദ വുഡ്സ്
Lake of the Woods from space, May 1998
സ്ഥാനംNorth America
നിർദ്ദേശാങ്കങ്ങൾ49°14′59″N 94°45′03″W / 49.24972°N 94.75083°W / 49.24972; -94.75083
തരംremnant of former glacial Lake Agassiz
പ്രാഥമിക അന്തർപ്രവാഹംRainy River
Shoal Lake
Kakagi Lake
Primary outflowsWinnipeg River
ബേസിൻ രാജ്യങ്ങൾCanada, United States
പരമാവധി നീളം68 മൈ (109 കി.മീ)
പരമാവധി വീതി59 മൈ (95 കി.മീ)
ഉപരിതല വിസ്തീർണ്ണം1,679  മൈ (4,348.6 കി.m2)
പരമാവധി ആഴം210 അടി (64 മീ)
തീരത്തിന്റെ നീളം1excluding islands:
25,000 മൈ (40,000 കി.മീ)
including islands:
65,000 മൈ (105,000 കി.മീ)
ഉപരിതല ഉയരം1,056 അടി (322 മീ)
ദ്വീപുകൾ14,632[1]
അധിവാസ സ്ഥലങ്ങൾAngle Inlet, Minnesota
Warroad, Minnesota
Lake of the Woods, Ontario
1 Shore length is not a well-defined measure.

ലേക്ക് ഓഫ് ദ വുഡ്സ് (French: lac des Bois) കനേഡിയൻ പ്രവിശ്യകളായ ഒണ്ടാറിയോ, മണിറ്റോബ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ മിന്നസോട്ട എന്നിവയുടെ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു തടാകമാണ്.[2] അമേരിക്കയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് മിന്നസോട്ടയുടെ ഒരു ചെറിയ കരപ്രദേശത്തെ ഇതു വിഭജിക്കുന്നു. 70 മൈലിലധികം (110 കിലോമീറ്റർ) നീളവും വീതിയുമുള്ള വുഡ്സ് തടാകത്തിൽ 14,552-ലധികം ദ്വീപുകളും 65,000 മൈൽ (105,000 കിലോമീറ്റർ) തീരപ്രദേശവുമുണ്ട്. റെയ്‌നി നദി, ഷോൾ തടാകം, കകാഗി തടാകം, മറ്റ് ചെറു നദികൾ എന്നിവയിൽനിന്നാണ് ഇതിന് ജലം ലഭിക്കുന്നത്. തടാകം വിന്നിപെഗ് നദിയിലേക്കും പിന്നീട് വിന്നിപ്പെഗ് തടാകത്തിലേക്കും ഒഴുകുന്നു. ഒടുവിൽ, അതിന്റെ ജലം നെൽസൺ നദിയിലൂടെ വടക്ക് ഹഡ്‌സൺ ഉൾക്കടലിലേക്ക് പതിക്കുന്നു.

അഞ്ച് മഹാ തടാകങ്ങൾക്ക് ശേഷം, അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിതി ചെയ്യുന്ന (ഭാഗികമായെങ്കിലും) ആറാമത്തെ വലിയ ശുദ്ധജല തടാകം കൂടിയായ വുഡ്സ് തടാകം, വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ 36-ാമത്തെ വലിയ തടാകവുമാണ്. ഇത് മിനസോട്ടയുടെ ഒരു ചെറിയ ഭൂപ്രദേശത്തെ ഐക്യനാടുകളുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേർതിരിക്കുന്നു. വടക്കുപടിഞ്ഞാറൻ ആംഗിളിലേക്കും ആംഗിൾ ടൗൺഷിപ്പിലേയ്ക്കും മിനസോട്ടയുടെ ബാക്കി ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരാൻ തടാകം മുറിച്ചുകടന്നോ കാനഡയിലൂടെ സഞ്ചരിച്ചോ മാത്രമേ സാധിക്കുകയുള്ളൂ. തുടർച്ചയായ അമേരിക്കൻ ഐക്യനാടുകളുടെ വടക്കേ യറ്റത്തുള്ള ഭാഗമാണ് നോർത്ത്‌വെസ്റ്റ് ആംഗിൾ എന്നറിയപ്പെടുന്നത്.

അവലംബം

[തിരുത്തുക]
  1. Canadian Encyclopedia
  2. Priddle, George B. "Lake of the Woods". World Book Online Reference Center. 2008. 12 January 2008 Archived 8 ജൂൺ 2011 at the Wayback Machine
"https://ml.wikipedia.org/w/index.php?title=ലേക്ക്_ഓഫ്_ദ_വുഡ്സ്&oldid=4551600" എന്ന താളിൽനിന്ന് ശേഖരിച്ചത്