Jump to content

ലെസ്ലി ഈസ്റ്റർബ്രൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെസ്ലി ഈസ്റ്റർബ്രൂക്ക്
ലെസ്ലി ഈസ്റ്റർബ്രൂക്ക്, 2006 ൽ
തൊഴിൽനടി, നിർമ്മാതാവ്
സജീവ കാലം1980–ഇതുവരെ
ജീവിതപങ്കാളി(കൾ)
വിക്ടർ ഹോൾചക്
(m. 1979; div. 1988)

ഡാൻ വിൽകോക്സ് (?–present)

ലെസ്ലി ഈസ്റ്റർബ്രൂക്ക് ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമാണ്. പോലീസ് അക്കാദമി എന്ന ചലച്ചിത്ര പരമ്പരയിലെ സർജന്റ്/ലെഫ്റ്റനന്റ്/ക്യാപ്റ്റൻ ഡെബ്ബി കാലഹാൻ, ലാവെർൺ & ഷെർലി എന്ന ടെലിവിഷൻ പരമ്പരയിലെ റോണ്ട ലീ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിൻറെ പേരിലാണ് അവർ അറിയപ്പെടുന്നുത്.

ആദ്യകാല ജീവിതം

[തിരുത്തുക]

ഒമ്പത് മാസം പ്രായമുള്ളപ്പോൾ[1] വളർത്തു മാതാപിതാക്കളായ കാൾ, ഹെലൻ ഈസ്റ്റർബ്രൂക്ക് ദമ്പതികൾ ദത്തെടുത്ത ഈസ്റ്റർബ്രൂക്ക് നെബ്രാസ്കയിലെ അർക്കാഡിയയിലാണ് വളർന്നത്. കേർണി ഹൈസ്കൂൾ, സ്റ്റീഫൻസ് കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തിയ അവർ അവിടെനിന്ന് ബിരുദം നേടി. പിതാവ് ഒരു സംഗീത പ്രൊഫസറും മാതാവ് കേർണിയയിലെ നെബ്രാസ്ക സർവകലാശാലയിൽ ഇംഗ്ലീഷ് അധ്യാപികയുമായിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. Stenning, Paul (24 November 2013). Success - By Those Who've Made It. Pg. 147. In Flight Books. ISBN 978-1628475869.
  2. Stenning, Paul (24 November 2013). Success - By Those Who've Made It. Pg. 148. In Flight Books. ISBN 978-1628475869.