ലെവ് കുലേഷോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെവ് കുലേഷോവ്
ജനനം
ലെവ് വ്ലാഡിമിറോവിച്ച് കുലേഷോവ്

13 January [O.S. 1 January] 1899
മരണം29 മാർച്ച് 1970(1970-03-29) (പ്രായം 71)
തൊഴിൽFilm director, screenwriter
സജീവ കാലം1916 – 1943

സോവിയറ്റ് ചലച്ചിത്രകാരനും , ചലച്ചിത്ര സൈദ്ധാന്തികനുമായിരുന്ന ലെവ് കുലേഷോവ് .റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന തംബോവിലാണ് കുലേഷോവ് ജനിച്ചത്. (ജ:13 ജനു: 1899 – 29 മാർച്ച് 1970). ലോകത്തിലെ ആദ്യത്തെ ചലച്ചിത്രപഠനകേന്ദ്രമായ മോസ്ക്കോ ഫിലിം സ്കൂളിനു തുടക്കമിട്ടത് അദ്ദേഹം ആണ്.[1].ചലച്ചിത്ര വ്യാകരണകലയ്ക്ക് അദ്ദേഹം ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

വിശ്രുത റഷ്യൻ ചലച്ചിത്രകാരനായ ഐസൻസ്റ്റീൻ കുലേഷോവിന്റെ ശിഷ്യനായിരുന്നു. മറ്റൊരു സംവിധായകനായ പുദോവ്കിനും ,വെർതോവും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

കുലേഷോവിനെ സംബന്ധിച്ച് എഡിറ്റിങ്ങാണ് സിനിമയുടെ സർഗ്ഗാത്മകത നിർണ്ണയിയ്ക്കുന്നത്.മൊണ്ടാഷ് സങ്കേതങ്ങൾ അദ്ദേഹം സമർത്ഥമായി ഉപയോഗിച്ചിരുന്നു.കുലേഷോവ് പരീക്ഷണം [2] ഏറെ ചലച്ചിത്ര വ്യാകരണ രംഗത്ത് ചർച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു സംഗതിയാണ്. [3] [4] ചലച്ചിത്ര രംഗത്ത് 1943 വരെ സജീവമായിരുന്ന അദ്ദേഹം പിന്നീട് ഗരാസിമോവ് ഇൻസ്റ്റിറ്റ്യുട്ടിൽ ചലച്ചിത്രാദ്ധ്യാപകനായി ജോലി നോക്കുകയുണ്ടായി.

പ്രധാന കലാസൃഷ്ടികൾ[തിരുത്തുക]

Year English Title
1918 The Project of Engineer Prite
1919 An Unfinished Love Song
1920 On the Red Front
1924 The Extraordinary Adventures of Mr. West in the Land of the Bolsheviks
1925 The Death Ray
1926 Locomotive No. 10006
1926 By the Law
1927 Your Acquaintance
1929 The Merry Canary
1929 Two-Buldi-Two co-directed with Nina Agadzhanova
1931 Forty Hearts
1932 The Horizon
1933 The Great Consoler
1934 Dokhunda
1940 The Siberians
1941 Incident on a Volcano
1942 Timour's Oath
1943 We from the Urals

അവലംബം[തിരുത്തുക]

  1. റഷ്യൻ സിനിമ -ഒലിവ് ബുക്ക്സ് 2012. പേജ് 79
  2. Russel, "The Kuleshov Effect and the Death of the Auteurism", in "Forum"
  3. Pudovkin, "Naturshchik vmesto aktera", in Sobranie sochinenii, volume I, Moscow: 1974, p.184.
  4. #The possible original Kuleshov Effect, segment of the Spanish documentary series "Amar el cine"

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലെവ്_കുലേഷോവ്&oldid=1902981" എന്ന താളിൽനിന്ന് ശേഖരിച്ചത്