ലെറ്റർ ഓഫ് അണ്ടർടേക്കിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട ഒരു സാങ്കേതികപദമാണ് ലെറ്റർ ഓഫ് അണ്ടർടേക്കിങ് (LoU). ഇടപാടുകാരന്റെ ആവശ്യപ്രകാരം, വിദേശത്തുള്ള ഏതെങ്കിലും ശാഖയിൽ നിന്നോ അല്ലെങ്കിൽ മറ്റൊരു ബാങ്കിൽ നിന്നോ ഹ്രസ്വകാലാടിസ്ഥാനത്തിൽ വായ്‌പ്പാ ലഭിക്കുന്നതിന്, അദ്ദേഹത്തിന്റെ ബാങ്ക് ഈടായി നൽകുന്ന ജാമ്യാരേഖയാണ് ലെറ്റർ ഓഫ് അണ്ടർടേക്കിങ്. അതായത് ഇടപാടുകാരണ് വായ്‌പ്പാ തിരിച്ചടയ്ക്കാനുള്ള ആസ്തി ഉണ്ടെന്ന് തങ്ങൾക്ക് ഉറപ്പുള്ളതായി കാണിച്ചുകൊണ്ട് ബാങ്ക് നൽകുന്ന ഗ്യാരന്റിയാണിത്. അതുകൊണ്ട് തന്നെ ഇടപാടുകാരൻ വായ്‌പ്പാ തിരിച്ചടവിൽ വീഴ്ച്ച വരുത്തിയാൽ ആ ബാദ്ധ്യത എൽ ഓ സി നൽകിയ ബാങ്കിനായിരിക്കും.

എന്നാൽ, ഇടപാടുകാരന് ഈ ജ്യാമ്യപത്രം ബാങ്ക് നേരിട്ട് നൽകുകയില്ല. പകരം ഇടപാടുകാരന്റെ ബാങ്കിൽ നിന്നും വിദേശത്തെ വായ്പ്പ അനുവദിക്കേണ്ട ബാങ്കിലേക്ക്  ഈ ജ്യാമ്യച്ചീട്ട് രഹസ്യമായി കൈമാറുകയാണ് ചെയ്യുക. 'സ്വിഫ്റ്റ്' എന്ന പേരിൽ അറിയപ്പെടുന്ന സങ്കേതമുപയോഗിച്ചാണ് ബാങ്കുകൾ തമ്മിൽ ഈ ആശയവിനിമയം നടക്കുന്നത്.

അവലംബം[തിരുത്തുക]