ലെമൺ ട്രീ ഹോട്ടൽസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lemon Tree Hotels Ltd.
വ്യവസായംHospitality
സ്ഥാപിതം2002
സ്ഥാപകൻPatu Keswani
ആസ്ഥാനംAsset No. 6, Aerocity Hospitality District, New Delhi, 110037, India
ലൊക്കേഷനുകളുടെ എണ്ണം
80 hotels (2019)[1]
സേവന മേഖല(കൾ)India
വെബ്സൈറ്റ്Lemon Tree Hotels

ഇന്ത്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹോട്ടൽ ശ്രൃംഖലയാണ് ലെമൺ ട്രീ ഹോട്ടൽസ്‌. 2002-ൽ ആരംഭിച്ച കമ്പനി ഇന്ന് ഇന്ത്യയിലെ 16 നഗരങ്ങളിലായി 27 ഹോട്ടലുകൾ നടത്തുന്നു, അതിൽ 3000-ൽ അധികം മുറികളും ഉണ്ട്. [2] [3] [4] [5] [6] [7] [8]

ചരിത്രം[തിരുത്തുക]

2003-ൽ പാടു കേസ്വനിയാണ് ലെമൺ ട്രീ ഹോട്ടൽസ്‌ സ്ഥാപിച്ചത്. ആദ്യ ലെമൺ ട്രീ ഹോട്ടൽ ആരംഭിച്ചത് ജൂൺ 2004-ൽ ഗുർഗാവിലാണ്. [9] 49 മുറികളുള്ള ഹോട്ടൽ സ്ഥിതിചെയ്യുന്നത് ഉദ്യോഗ് വിഹാറിലാണ്.

3 ബ്രാൻഡുകൾക്കു കീഴിലാണ് കമ്പനി പ്രകാര്തിക്കുന്നത്: ലെമൺ ട്രീ പ്രീമിയർ (അപ്പ്‌സ്കെയിൽ), ലെമൺ ട്രീ ഹോട്ടൽസ്‌ (മിഡ്സ്കെയിൽ), റെഡ് ഫോക്സ് ഹോട്ടൽസ്‌ (എകനോമി).[10]

ഇന്ത്യയിലെ പ്രധാന നഗരങ്ങളായ അഹമദാബാദ്, ഔറംഗബാദ്, ബാംഗ്ലൂർ, ചന്ദിഗർ, ചെന്നൈ, ഡെഹ്റ ഡൂൺ, ഡൽഹി, ഗോവ, ഗുർഗാവ്, ഗാസിയാബാദ്, ഹൈദരാബാദ്, ഇൻഡോർ, ജൈപൂർ, കേരള, നോയിഡ, പൂനെ, വഡോദര എന്നീ നഗരങ്ങളിലാണ് ലെമൺ ട്രീ ഹോട്ടലുകൾ സ്ഥിതിചെയ്യുന്നത്.[11]

2018-ഓടെ 8000 മുറികൾ എന്നതാണ് ലെമൺ ട്രീ ഹോട്ടൽസ്‌ ലക്ഷ്യമിടുന്നത്. ഇതിനായി മുംബൈ, പൂനെ, കൊൽക്കത്ത, കോയമ്പത്തൂർ, ദഹേജ്, ജമ്മു, മനെസർ, ട്രിച്ചി, ഷിംല, ഉദൈപൂർ എന്നീ നഗരങ്ങളിൽ ഹോട്ടലുകൾ നിർമ്മാണ ഘട്ടത്തിലാണ്.[12]


കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി[തിരുത്തുക]

കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ (സിഎസ്ആർ) കാര്യത്തിൽ ലെമൺ ട്രീ ഹോട്ടൽസ്‌ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നിലവിൽ കമ്പനിയുടെ 13 ശതമാനം ജോലിക്കാർ പിഡബ്ല്യൂഡി (പെർസൺസ് വിത്ത്‌ ഡിസ്എബിലിറ്റീസ്) വിഭാഗത്തിൽ പെട്ടവരാണ്. ഇന്ത്യയിലെമ്പാടുമുള്ള ലെമൺ ട്രീ ഹോട്ടലുകളിൽ ഇവർ ജോലിചെയ്തു വരുന്നുണ്ട്. എല്ലാവർക്കും തുല്യമായ സാധ്യത നൽകാൻ ലെമൺ ട്രീ ഹോട്ടൽസ്‌ പരിശ്രമിക്കുന്നു, ഡിഫറന്റ്ലി ഏബിൾഡ് ആളുകളുടെ ഉന്നമനത്തിനായി വിവധ തലങ്ങളിൽ കമ്പനി പ്രയത്നിക്കുന്നുണ്ട്.

ലെമൺ ട്രീ ഹോട്ടൽസ്‌ കമ്പനി തെരിവ് നായ്ക്കളെ ദത്തെടുത്തു നല്ല രീതിയിൽ വളർത്തുന്നുമുണ്ട്. എൻജിഒ ആയ പെറ്റയുടെ (പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ്സ് ഓഫ് അനിമൽസ്) അനുഭാവിയായ ലെമൺ ട്രീ ഹോട്ടൽസ്‌ ഗ്രൂപ്പ് തങ്ങളുടെ ഭാഗ്യ ചിന്ഹമായി തിരഞ്ഞെടുത്തിരിക്കുന്നതും നായയെയാണ്. ഇന്ത്യയിൽ തെരിവ് നായ്ക്കളെ ദത്തെടുക്കുന്ന ഏറ്റവും വലിയ കമ്പനിയാണ് ലെമൺ ട്രീ ഹോട്ടൽസ്‌.

അവലംബം[തിരുത്തുക]

  1. "Lemon Tree Hotels to invest Rs 600 crore by next fiscal end". The Economic Times-The Times of India. Retrieved 30 November 2014.
  2. "Lemon Tree Hotels enters Vadodara". thehindubusinessline.com. 3 February 2015. Retrieved 18 April 2016.
  3. "Lemon Tree Hotels' Audacious Plan". forbesindia.com. 12 July 2012. Archived from the original on 2015-07-03. Retrieved 18 April 2016.
  4. "Lemon Tree to come up with mega hotel project in Mumbai". financialexpress.com. 23 December 2014. Retrieved 18 April 2016.
  5. Ruchika Chitravanshi (5 April 2014). "Lemon Tree Hotels eyeing luxury sector". Business Standard. Retrieved 18 April 2016.
  6. Our Bureau (27 December 2013). "Lemon Tree Hotels eyes 4,000 rooms by 2016". The Hindu Business Line. Retrieved 18 April 2016.
  7. "Lemon Tree to come up with mega hotel project in Mumbai". The Financial Express (India). 23 December 2014. Retrieved 18 April 2016.
  8. "About Lemon tree Hotels". cleartrip.com. Retrieved 18 April 2016.
  9. "Lemon Tree to grow in other cities". Rediff. 17 September 2004. Retrieved 18 April 2016.
  10. "Lemon Tree Hotels to invest Rs 600 crore by next fiscal end". timesofindia-economictimes. 30 November 2014. Retrieved 18 April 2016.
  11. "Lemon Tree pumps in ₹1,000 cr to ramp up room capacity". Hindu BusinessLine-The Hindu. 12 May 2014. Retrieved 18 April 2016.
  12. "Lemon Tree to come up with mega hotel project in Mumbai". Financial Express-The Indian Express. 2 January 2015. Retrieved 18 April 2016.
"https://ml.wikipedia.org/w/index.php?title=ലെമൺ_ട്രീ_ഹോട്ടൽസ്‌&oldid=3949877" എന്ന താളിൽനിന്ന് ശേഖരിച്ചത്