ലെപ്ഇൻഡക്സ്
ദൃശ്യരൂപം
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രാണിപഠനശാസ്ത്ര വിഭാഗം പരിപാലിക്കുന്ന ഒരു ലെപിഡോപ്റ്റെറ ഡേറ്റാബേസ് ആണ് ലെപ്ഇൻഡക്സ്, The Global Lepidoptera Names Index (LepIndex).
അനുക്രമണികകൾ, ജേണലുകൾ, നാമകരണപ്പട്ടികകൾ, ജന്തുശാസ്ത്ര രേഖകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ ഡാറ്റാബേസ് തയ്യാറാക്കിയിരിക്കുന്നത്. ലോകമെങ്ങുമുള്ള 1981 വരെയുള്ള ഒട്ടുമിക്ക ശലഭങ്ങളുടെയും വിവരങ്ങൾ ഇതിലുണ്ട്. [1]
ഇന്റഗ്രേറ്റഡ് ടാക്‌സൊനമിക് ഇൻഫർമേഷൻ സിസ്റ്റം, കാറ്റലോഗ് ഓഫ് ലൈഫ് തുടങ്ങിയ സംവിധാനങ്ങൾ ഇതിനെ ആശ്രയിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ The Global Lepidoptera Names Index Introduction. Retrieved 2011-01-4
പുറം കണ്ണികൾ
[തിരുത്തുക]- ലെപ്ഇൻഡക്സ് Archived 2015-06-12 at the Wayback Machine.