Jump to content

ലെത്ബ്രിഡ്ജ്

Coordinates: 49°41′39″N 112°49′58″W / 49.69417°N 112.83278°W / 49.69417; -112.83278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെത്ബ്രിഡ്ജ്
City
City of Lethbridge
Downtown Lethbridge as seen on 4th Avenue South, facing west
Downtown Lethbridge as seen on 4th Avenue South, facing west
പതാക ലെത്ബ്രിഡ്ജ്
Flag
ഔദ്യോഗിക ചിഹ്നം ലെത്ബ്രിഡ്ജ്
Coat of arms
Motto(s): 
Ad occasionis januam "Gateway to Opportunity"[1]
Location in Lethbridge County
Location in Lethbridge County
ലെത്ബ്രിഡ്ജ് is located in Alberta
ലെത്ബ്രിഡ്ജ്
ലെത്ബ്രിഡ്ജ്
Location of Lethbridge in Alberta
ലെത്ബ്രിഡ്ജ് is located in Canada
ലെത്ബ്രിഡ്ജ്
ലെത്ബ്രിഡ്ജ്
Location of Lethbridge in Canada
Coordinates: 49°41′39″N 112°49′58″W / 49.69417°N 112.83278°W / 49.69417; -112.83278
CountryCanada
ProvinceAlberta
RegionSouthern Alberta
Census division2
Municipal districtLethbridge County
Incorporated[2] 
 • TownNovember 29, 1890
 • CityMay 9, 1906
ഭരണസമ്പ്രദായം
 • MayorChris Spearman
(Past mayors)
 • Governing body
  • Mark Campbell
  • Jeff Carlson
  • Jeffrey Coffman
  • Belinda Crowson
  • Blaine Hyggen
  • Joe Mauro
  • Rob Miyashiro
  • Ryan Parker
 • MPRachael Harder (CPC)
 • MLAsShannon Phillips (NDP),
Nathan Neudorf (UCP)
 • City ManagerBramwell Strain
വിസ്തീർണ്ണം
 (2016)[3][4][5]
 • ഭൂമി122.09 ച.കി.മീ.(47.14 ച മൈ)
 • നഗരം
144.8 ച.കി.മീ.(55.90 ച മൈ)
 • മെട്രോ
2,975.08 ച.കി.മീ.(1,148.68 ച മൈ)
ഉയരം910 മീ(2,990 അടി)
ജനസംഖ്യ
 (2016)[3][5][4]
 • City92,729
 • ജനസാന്ദ്രത759.5/ച.കി.മീ.(1,967/ച മൈ)
 • നഗരപ്രദേശം
87,572
 • നഗര സാന്ദ്രത1,566.5/ച.കി.മീ.(4,057/ച മൈ)
 • മെട്രോപ്രദേശം
1,17,394 (34th)
 • മെട്രോ സാന്ദ്രത39.5/ച.കി.മീ.(102/ച മൈ)
 • Municipal census (2019)
101,482[7]
സമയമേഖലUTC−07:00 (MST)
 • Summer (DST)UTC−06:00 (MDT)
Forward sortation areas
ഏരിയ കോഡ്403 587
HighwaysInvalid type: Hwy
Invalid type: Hwy
Invalid type: Hwy
Invalid type: Hwy
WaterwaysOldman River
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ലെത്ബ്രിഡ്ജ് കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ ഒരു നഗരമാണ്. 2019 ലെ മുനിസിപ്പൽ സെൻസസിൽ 101,482 ജനസംഖ്യ രേഖപ്പെടുത്തിയ ലെത്ത്ബ്രിഡ്ജ് നഗരം ഒരു ലക്ഷം ജനസംഖ്യ മറികടക്കുന്ന നാലാമത്തെ ആൽബർട്ട നഗരമായിത്തീർന്നു. സമീപസ്ഥമായ കനേഡിയൻ റോക്കി പർവതനിരകൾ നഗരത്തിന് ഇളംചൂടുള്ള വേനൽക്കാലം, സൗമ്യമായ ശൈത്യകാലം, കാറ്റുള്ള കാലാവസ്ഥ എന്നിവ പ്രദാനം ചെയ്യുന്നു. ഓൾഡ്‌മാൻ നദിയോരത്ത് കാൽഗറിയുടെ തെക്കുകിഴക്കായാണ് ലെത്ബ്രിഡ്ജ് നഗരം സ്ഥിതിചെയ്യുന്നത്.

തെക്കൻ ആൽബർട്ടയിലെ വാണിജ്യ, സാമ്പത്തിക, ഗതാഗത, വ്യാവസായിക കേന്ദ്രമാണ് ലെത്ബ്രിഡ്ജ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കൽക്കരിയിലേക്കുവേണ്ടിയുള്ള ഡ്രിഫ്റ്റ് ഖനനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കാർഷിക മേഖലയിലെ പുരോഗതിയിലൂടെയുമാണ് നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥ വികസിച്ചത്. തൊഴിലാളികളിൽ പകുതിയും ആരോഗ്യ, വിദ്യാഭ്യാസം, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ജോലി ചെയ്യുന്ന ഇവിടുത്തെ, മികച്ച അഞ്ച് തൊഴിലുടമകൾ സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. കാൽഗറിക്ക് തെക്ക് ആൽബർട്ടയിലെ ഏക സർവകലാശാല സ്ഥിതിചെയ്യുന്നത് ലെത്ബ്രിഡ്ജിലാണ്. അതുപോലെതന്നെ തെക്കൻ ആൽബർട്ടയിലെ മൂന്ന് കോളേജുകളിൽ രണ്ടെണ്ണത്തിന് നഗരത്തിൽ കാമ്പസുകളുണ്ട്. ആർട്ട് തിയറ്ററുകൾ, മ്യൂസിയങ്ങൾ, കായിക കേന്ദ്രങ്ങൾ എന്നിവ നഗരത്തിലെ സാംസ്കാരിക വേദികളിൽ ഉൾപ്പെടുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

49.7 ° വടക്കൻ അക്ഷാംശത്തിലും 112.833 ° പടിഞ്ഞാറൻ രേഖാംശത്തിലുമായി സ്ഥിതിചെയ്യുന്ന ലെത്ബ്രിഡ്ജ് നഗരം 127.19 ചതുരശ്ര കിലോമീറ്റർ (49.11 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതാണ്. നഗരത്തെ വിഭജിച്ചു കടന്നുപോകുന്ന ഓൾഡ്‌മാൻ നദിയുടെ താഴ്‍വര 16 ചതുരശ്ര കിലോമീറ്റർ (4,000 ഏക്കർ) സംരക്ഷിത സ്ഥലത്ത് വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നഗര പാർക്ക് സംവിധാനങ്ങളിലൊന്നായി മാറുന്നു.[8] കാൽഗറി, എഡ്‌മോണ്ടൺ എന്നിവയ്‌ക്ക് ശേഷം ആൽബർട്ടയിലെ ജനസംഖ്യയിൽ മൂന്നാം സ്ഥാനമുള്ള വലിയ നഗരമാണിത്. കാൽഗറി, എഡ്മണ്ടൺ എന്നിവയ്ക്ക് ശേഷം മൂന്നാമത്തെ വിസ്തൃതിയുള്ള പ്രദേശമായ ഇത് കനേഡിയൻ റോക്കീസിനടുത്ത് കാൽഗറിക്ക് 210 കിലോമീറ്റർ (130 മൈൽ) തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു.

വടക്ക്, തെക്ക്, പടിഞ്ഞാറ് എന്നിങ്ങനെ മൂന്ന് ഭൂമിശാസ്ത്ര മേഖലകളായി ലെത്ബ്രിഡ്ജ് തിരിച്ചിരിക്കുന്നു. ഓൾഡ്‌മാൻ നദി വെസ്റ്റ് ലെത്ബ്രിഡ്ജിനെ മറ്റ് രണ്ടു മേഖലകളി‍നിന്ന് വേർതിരിക്കുമ്പോൾ ക്രോസ്‌നെസ്റ്റ് ട്രയലും കനേഡിയൻ പസഫിക് റെയിൽവേയുടെ റെയിൽ പാതയും വടക്കും തെക്കും ലെത്ബ്രിഡ്ജിനെ വേർതിരിക്കുന്നു.[9] മൂന്ന് മേഖലകളിൽ ഏറ്റവും പുതിയതായ, വെസ്റ്റ് ലെത്ബ്രിഡ്ജിലാണ് (ജനസംഖ്യ 36,716)[10] 1971 ൽ തുറന്ന ലെത്ബ്രിഡ്ജ് സർവകലാശാലയുടെ ആസ്ഥാനം നിലനിൽക്കുന്നത്, എന്നാൽ ഇവിടുത്തെ ആദ്യത്തെ ഭവനം 1974 വരെ പൂർത്തിയായില്ല എന്നതുപോലെതന്നെ പ്രൈം ഹൂപ്പ്-അപ്പ് പാത 1975 ൽ മാത്രമാണ് തുറന്നത്.[11] നഗരത്തിന്റെ സമീപകാല വളർച്ചയുടെ ഭൂരിഭാഗവും പടിഞ്ഞാറ് ഭാഗത്താണെന്നതുപോലെതന്നെ മൂന്നു പ്രദേശങ്ങളിൽ ഏറ്റവും പുതിയതുമാണിത്. വടക്കൻ ഭാഗത്ത് (ജനസംഖ്യ 26,751)[12] യഥാർത്ഥത്തിൽ പ്രാദേശിക കൽക്കരി ഖനികളിൽ നിന്നുള്ള തൊഴിലാളികളായിരുന്ന് അധിവസിച്ചിരുന്നത്. മൂന്ന് പ്രദേശങ്ങളിലെ ഏറ്റവും പഴക്കം ചെന്ന ജനവാസമേഖലയായ ഇവിടെ ഒന്നിലധികം വ്യാവസായിക പാർക്കുകളും 1978 ൽ ലെത്ബ്രിഡ്ജിനോടു കൂട്ടിച്ചേർത്ത  മുൻ കുഗ്രാമമായ ഹാർഡിവില്ലെയും ഉൾപ്പെടുന്നു.[13][14] തെക്കൻ ലെത്ബ്രിഡ്ജ് (ജനസംഖ്യ 31,337)[15] നഗരത്തിന്റെ വാണിജ്യ കേന്ദ്രമാണ്. ഇതിൽ നഗരകേന്ദ്രം, റീട്ടെയിൽ മേഖലകൾ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ‌, ലെത്‌ബ്രിഡ്ജ് കോളേജ് എന്നിവയും അടങ്ങിയിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. City of The Lethbridge. "City of Lethbridge Crest/Coat of Arms". Archived from the original on 2020-07-13. Retrieved June 12, 2014.
  2. "Location and History Profile: City of Lethbridge" (PDF). Alberta Municipal Affairs. June 17, 2016. p. 78. Retrieved June 18, 2016.
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2016censusABmunis എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 "Population and dwelling counts, for census metropolitan areas, 2016 and 2011 censuses—100% data". Statistics Canada. February 8, 2017. Retrieved February 8, 2017.
  5. 5.0 5.1 "Population and dwelling counts, for Canada, provinces and territories, and population centres, 2016 and 2011 censuses—100% data (Alberta)". Statistics Canada. February 8, 2017. Retrieved February 8, 2017.
  6. "Alberta Private Sewage Systems 2009 Standard of Practice Handbook: Appendix A.3 Alberta Design Data (A.3.A. Alberta Climate Design Data by Town)" (PDF) (PDF). Safety Codes Council. January 2012. pp. 212–215 (PDF pages 226–229). Archived from the original (PDF) on 2013-10-16. Retrieved October 8, 2013.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2019census എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "Field Guide Booklet" (PDF). The Lethbridge Naturalists Society. Archived from the original (PDF) on March 6, 2016. Retrieved January 21, 2010.
  9. Ellis, Faron (November 2004). "Alberta Provincial Election Study" (PDF). Citizen-Society Research Lab. Archived from the original (PDF) on February 29, 2008. Retrieved February 16, 2007.
  10. "2015 Census Results". City of Lethbridge. June 18, 2015. Archived from the original on June 20, 2015. Retrieved June 20, 2015.
  11. Ian MacLachlan (March 11, 2005). "Whiskey Traders, Coal Miners, Cattle Ranchers and a Few Bordellos". Archived from the original on September 27, 2011. Retrieved July 25, 2011.
  12. "2015 Census Results". City of Lethbridge. June 18, 2015. Archived from the original on June 20, 2015. Retrieved June 20, 2015.
  13. The Local Authorities Board (December 23, 1977). "Order No. 10079" (PDF). Retrieved May 31, 2010.
  14. "Hardieville/Legacy Ridge/Uplands Area Structure Plan" (PDF). UMA Engineering Ltd. Archived from the original (PDF) on 2016-03-06. Retrieved August 14, 2007.
  15. "2015 Census Results". City of Lethbridge. June 18, 2015. Archived from the original on June 20, 2015. Retrieved June 20, 2015.
"https://ml.wikipedia.org/w/index.php?title=ലെത്ബ്രിഡ്ജ്&oldid=3927805" എന്ന താളിൽനിന്ന് ശേഖരിച്ചത്