ലൂസി മോർഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലൂസി മോർഗൻ
Journalist Lucy Morgan with video camera and phone (7026619371).jpg
ലൂസി മോർഗൻ
ജനനം
ലൂസി ഡബ്ല്യൂ. മോർഗൻ

(1940-10-11) ഒക്ടോബർ 11, 1940  (81 വയസ്സ്)
തൊഴിൽreporter, journalist

ലൂസി മോർഗൻ (ജനനം: ഒക്ടോബർ 11, 1940)[1] ടാംപ ബേ ടൈംസിലെ (മുമ്പ് സെന്റ് പീറ്റേഴ്സ്ബർഗ് ടൈംസ് എന്നറിയപ്പെട്ടിരുന്നത്) ദീർഘകാല റിപ്പോർട്ടറും എഡിറ്റോറിയലിസ്റ്റുമാണ്.[2]

ടെന്നസിയിലെ മെംഫിസിൽ ജനിച്ച മോർഗൻ 1965-ൽ[3] ഒക്കാല സ്റ്റാർ ബാനറിലൂടെ തന്റെ കരിയർ ആരംഭിക്കുകയും 1968-ൽ സെന്റ് പീറ്റേഴ്സ്ബർഗ് ടൈംസിലേക്ക് മാറുകയും ചെയ്തു. ഒരു മുഴുവൻ സമയ റിപ്പോർട്ടറായി ജോലി ചെയ്യുമ്പോൾ, പാസ്കോ-ഹെർണാണ്ടോ സ്റ്റേറ്റ് കോളേജിൽ ചേർന്ന അവർ അവിടെനിന്ന് അസോസിയേറ്റ് ബിരുദം നേടി.[4]

1985 -ൽ പാസ്കോ കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ അഴിമതി റിപ്പോർട്ട് ചെയ്തതിന് ലൂസി മോർഗനും ജാക്ക് റീഡും ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിംഗിനുള്ള പുലിറ്റ്സർ പുരസ്കാരം പങ്കിടുകയും ആ വിഭാഗത്തിൽ പുലിറ്റ്സർ സമ്മാനം നേടിയ ആദ്യ വനിതയായിത്തീരുകയും ചെയ്തു.[5] 1973 -ലെ മറ്റൊരു കേസിൽ, ഒരു രഹസ്യ ഉറവിടം വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് അവർ ശിക്ഷിക്കപ്പെടുകയും ഫ്ലോറിഡ സുപ്രീം കോടതി 1976 ൽ ഈ ശിക്ഷ റദ്ദാക്കുകുയം ചെയ്തു.[6] 1982 ൽ വടക്കൻ മധ്യ ഫ്ലോറിഡ കൗണ്ടികളിലെ മയക്കുമരുന്ന് കടത്തിനെക്കുറിച്ചുള്ള അന്വേഷണത്തിന് അവർ ഒരു പുലിറ്റ്സർ ഫൈനലിസ്റ്റായിരുന്നു.[7][8]

അവലംബം[തിരുത്തുക]

  1. Elizabeth A. Brennan, Elizabeth C. Clarage, eds., Who's who of Pulitzer Prize Winners (Greenwood Publishing Group, 1999), ISBN 978-1573561112, p. 356. Excerpts available at Google Books.
  2. [1] St. Petersburg Times - Aug 10, 2002
  3. Elizabeth A. Brennan, Elizabeth C. Clarage, eds., Who's who of Pulitzer Prize Winners (Greenwood Publishing Group, 1999), ISBN 978-1573561112, p. 356. Excerpts available at Google Books.
  4. Alison Pruitt, "Breaking the mold in journalism" Archived 2013-08-25 at Archive.is, Community College Times, April 6, 2012.
  5. Elizabeth A. Brennan, Elizabeth C. Clarage, eds., Who's who of Pulitzer Prize Winners (Greenwood Publishing Group, 1999), ISBN 978-1573561112, p. 356. Excerpts available at Google Books.
  6. [2] St. Petersburg Times - Jul 31, 1976 page 13
  7. Alison Pruitt, "Breaking the mold in journalism" Archived 2013-08-25 at Archive.is, Community College Times, April 6, 2012.
  8. [3] St. Petersburg Times - Jun 22, 1982 page 34
"https://ml.wikipedia.org/w/index.php?title=ലൂസി_മോർഗൻ&oldid=3673703" എന്ന താളിൽനിന്ന് ശേഖരിച്ചത്