ലൂസിഡ്‌ ഡ്രീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Zhuangzi dreaming of a butterfly

സ്വപ്നം കാണുകയാണെന്ന് സ്വപ്നത്തിൽ തന്നെ നിങ്ങൾ മനസ്സിലാക്കുന്നതിനെയാണ് ലൂസിഡ് ഡ്രീം എന്നു പറയുന്നത്. സ്വപ്നത്തിന്റെ മധ്യത്തിലാണ് ഇത്തരം സ്വപ്നങ്ങശ ആരംഭിക്കുക. പറക്കുക മരിച്ച ഒരാളെ കാണുക പോലുള്ള അസാധാരണമായ കാര്യങ്ങൾ ശ്രദ്ധയിൽ പെടുമ്പോളാണ് ഇത് സംഭവിക്കുക.

സ്വപ്നനിയന്ത്രണവുമായി ലൂസിഡ് ഡ്രീമിനുള്ള ബന്ധം?[തിരുത്തുക]

സ്വപ്നത്തെ നിയന്ത്രിക്കുന്നതിനെയാണ് ലൂസിഡ് ഡ്രീം എന്ന് പറഞ്ഞാൽ പൂർണ്ണമായും ശരിയല്ല.

ലുസിഡിറ്റിയിൽ നിങ്ങൾക്ക് ആവശ്യമുള്ളത്ര നിയന്ത്രണം നൽകാനാവും..ആവശ്യാനുസരണം വളരെ കുറച്ചോ അല്ലെങ്കിൽ മുഴുവനുമായോ.

ഇത് രണ്ട് രീതിയിൽ സംഭവിക്കാം. ഒന്ന് നിങ്ങൾ ഒരു സ്വപ്നം കാണുന്നു..ആ സ്വപ്നത്തിന്റെ ഒഴുക്കിൽ പോയിക്കൊണ്ടിരിക്കുമ്പോൾ ലൂസിഡിറ്റി സംഭവിക്കുകയും അസാധാരണമായ കാര്യങ്ങൾ ചെയ്യുകയും ചെയ്യുക..ഉദാഹരണം പറക്കണമെന്ന് ആഗ്രഹിച്ച് പറക്കുക.നടക്കുന്ന സ്വപ്നം സ്വപ്നമാണെന്ന് തിരിച്ചറിയുകയും അതോടൊപ്പം അതിൽ ആഗ്രഹിക്കുന്ന കാര്യങ്ങളും കൂട്ടിച്ചേർക്കുകയും ചെയ്യാം.

രണ്ടാമത്തെ രീതി സ്വപ്നം അപ്പാടെ തന്നെ മാറ്റിയെടുക്കുക എന്നതാണ്..ഡ്രീം പശ്ചാത്തലം, കഥ, അതുമല്ലെങ്കിൽ നിങ്ങളെ തന്നെ മാറ്റാം..ഇതത്ര എളുപ്പമല്ല

.സ്വപ്നം കാണുന്നയാളുടെ ആത്മവിശ്വാസത്തിനനുസരിച്ചിരിക്കും ഇതെല്ലാം..സ്വപ്നലോകത്ത് സാധിക്കാത്തതായി ഒന്നു മില്ലെന്ന് തന്നെ പറയാം..

ഇൻസെപ്ഷനിൽ ഒരു രംഗമുണ്ട് നായകനും കൂട്ടുകാരും മറ്റൊരാളുടെ സ്വപ്നത്തിലെ അയാളുടെ സെക്യൂരിറ്റി ഫോഴ്സുമായി ഷൂട്ടിങ് നടക്കുകയാണ്..

എല്ലാവരെയും വെടിവെച്ച് വീഴ്ത്തിയെങ്കിലും രണ്ട് പേരെ എത്ര ശ്രമിച്ചിട്ടും കൊല്ലാൻ പറ്റുന്നില്ല..അപ്പോൾ മറ്റൊരു കഥാപാത്രം ശക്തമായ ആയുധവുമായി എല്ലാവരെയും വീഴ്ത്തുന്നു.

സ്വപ്നത്തിലായിരിക്കുന്നവർ എന്തിന് കുറച്ച് കൂടി ശക്തമായ ആയുധം ഉപയോഗിക്കാൻ മടിക്കണം എന്നാണ് ആ കഥാപാത്രത്തിന്റെ ചോദ്യം.

അത് പോലെ എത്രത്തോളം ആത്മവിശ്വാസം ഉണ്ടോ അത്രത്തോളം സ്വപ്നത്തിന്റെ സാധ്യതകളെ നീട്ടിക്കൊണ്ടു പോകാം.

"https://ml.wikipedia.org/w/index.php?title=ലൂസിഡ്‌_ഡ്രീം&oldid=3197645" എന്ന താളിൽനിന്ന് ശേഖരിച്ചത്