ലൂയിസ് സുവാരസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂയിസ് സുവാരസ്
Luis Suárez vs. Netherlands.jpg
സുവാരസ് ഉറുഗ്വേയ്ക്ക് വേണ്ടി കളിക്കുന്നു.
വ്യക്തിഗത വിവരങ്ങൾ
പേര് ലൂയിസ് ആൽബർട്ടോ സുവാരസ് ഡിയാസ്
ജനനം (1987-01-24) 24 ജനുവരി 1987 (വയസ്സ് 30)
ജനിച്ച സ്ഥലം സാൾട്ടോ, ഉറുഗ്വായ്
ഉയരം 1.81 m (5 ft 11 in)[1]
Playing position സ്ട്രൈക്കർ
Club information
നിലവിലെ ടീം
ലിവർപൂൾ
നമ്പർ 7
യുവജനവിഭാഗത്തിലെ പ്രകടനം
2003–2005 നാസിയോണൽ
സീനിയർ വിഭാഗത്തിലെ പ്രകടനം*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2005–2006 നാസിയോണൽ 27 (10)
2006–2007 ഗ്രോണിൻജൻ 29 (10)
2007–2011 അജാക്സ് 110 (81)
2011– ലിവർപൂൾ 54 (22)
ദേശീയ ടീം
2007 ഉറുഗ്വായ് അണ്ടർ 20 4 (2)
2012– ഉറുഗ്വായ് അണ്ടർ 23 4 (3)
2007– ഉറുഗ്വായ് 54 (28)

* Senior club appearances and goals counted for the domestic league only and correct as of 17:25, 4 November 2012 (UTC).
† പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ)

‡ National team caps and goals correct as of 16:28, 28 ആഗസ്റ്റ് 2012

ലൂയിസ് ആൽബർട്ടോ സുവാരസ് ഡിയാസ് ഒരു ഉറുഗ്വേ ഫുട്ബോൾ താരമാണ്. നിലവിൽ അദ്ദേഹം പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി കളിക്കുന്നു.

പത്തൊൻപതാം വയസിൽ ഗോർണിൻജെൻ ക്ലബിൽ കളിക്കാനായി അദ്ദേഹം നെതർലൻഡ്സിലെത്തി. 2007 ൽ അജാക്സ് ക്ലബിലേക്ക് മാറിയ അദ്ദേഹം അവിടെ 2008-09 വർഷത്തെ ക്ലബ് പ്ലയർ ഓഫ് ദി ഇയറായി സുവാരസ് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ടീം ക്യാപ്റ്റനായിട്ടാണ് അദ്ദേഹം കളിച്ചത്. ഈ പദവിയിൽ നിന്നുകൊണ്ട് 33 കളികളിൽ നിന്നായി 35 ഗോളുകൾ അദ്ദേഹം നേടി. ഈ നേട്ടം 2009-10 സീസണിലെ ഡച്ച് ഫുട്ബോളർ ഓഫ് ദി ഇയറിന് അദ്ദേഹത്തെ അർഹനാക്കി. ആ വർഷം അദ്ദേഹത്തിന്റെ ആകെ ഗോൾ നേട്ടം 49 ആയിരുന്നു. മാത്രമല്ല കെഎൻവിബി കപ്പ് അജാക്സ് നേടുകയും ചെയ്തു. 2010-11 സീസണിൽ അജാക്സിനുവേണ്ടി തന്റെ നൂറാമത്തെ ഗോൾ സുവാരസ് നേടി.

2011 ജനുവരിയിൽ സുവാരസ് ലിവർപൂളിലെത്തി. സുവാരസിന്റെ വരവോടെ ലിവർപൂൾ പന്ത്രണ്ടാം സ്ഥാനത്തുനിന്നു ആറാം സ്ഥാനത്തേക്ക് കുതിച്ചു. 2012 ഫുട്ബോൾ ലീഗ് കപ്പിലൂടെ ലിവർപൂളിനുവേണ്ടി തന്റെ ആദ്യ കിരീടം സുവാരസ് നേടി. 2011-12 സീസണിൽ പാട്രിക് എവ്റയുമായി നടന്ന വിവാദത്തെ തുടർന്ന് 8 മത്സരങ്ങളിൽ നിന്നു സുവാരസിനെ വിലക്കിയിരുന്നു.

2007ലെ അണ്ടർ 20 ലോകകപ്പിൽ സുവാരസ് ഉറുഗ്വയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2010 ൽ ഉറുഗ്വേ സെമിയിലെത്തിയതിൽ 3 ഗോളുകളുൾപ്പെടെ നിർണായക പങ്കാണ് സുവാരസ് വഹിച്ചത്. തങ്ങളുടെ പതിനഞ്ചാമത്തെ കോപ്പ അമേരിക്ക വിജയം 2011 ൽ നേടി ഏറ്റവും കൂടൂതൽ തവണ ഈ കിരീടം നേടുന്ന രാജ്യമായി ഉറുഗ്വേ മാറിയപ്പോൾ 4 ഗോളുകളോടെ സുവാരസായിരുന്നു ടൂർണമെന്റിലെ താരം.[2]

അവലംബം[തിരുത്തുക]

  1. "9 Luis SUAREZ". FIFA.com. ശേഖരിച്ചത് 21 August 2011. 
  2. "Luis Suárez and Diego Forlán shoot Uruguay to record 15th Copa América". guardian.co.uk (Guardian News and Media). 24 July 2011. ശേഖരിച്ചത് 25 July 2011. 
"https://ml.wikipedia.org/w/index.php?title=ലൂയിസ്_സുവാരസ്&oldid=1960320" എന്ന താളിൽനിന്നു ശേഖരിച്ചത്