ലൂയിസ് മാസിഗ്നൻ
Louis Massignon | |
---|---|
ജനനം | |
മരണം | 31 ഒക്ടോബർ 1962 | (പ്രായം 79)
ദേശീയത | French |
സ്ഥാനപ്പേര് | Chair of Muslim Sociology and Sociography |
ജീവിതപങ്കാളി(കൾ) | Marcelle Dansaert-Testelin |
Academic background | |
Education | Lycée Louis-le-Grand |
Alma mater | Collège de France |
Academic work | |
Discipline | Oriental Studies |
Sub discipline | Arab and Islamic Studies |
Institutions | Collège de France |
Notable works | Annuaire du Monde Musulman La passion de Hussayn Ibn Mansûr an-Hallâj |
ഇസ്ലാമിനെ കുറിച്ച് പഠനം നടത്തിയ ഒരു കത്തോലിക്കാ പണ്ഡിതനും കത്തോലിക്കാ-മുസ്ലിം പരസ്പര ധാരണയുടെ പയനിയറുമായിരുന്നു ലൂയിസ് മാസിഗ്നൻ (25 ജൂലൈ 1883 – 31 ഒക്ടോബർ 1962). ഇരുപതാം നൂറ്റാണ്ടിലെ കത്തോലിക്കാസഭയുടെ ഇസ്‌ലാമുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ മാസിഗ്‌നൻ നിർണ്ണായക സ്വാധീനം ചെലുത്തി. മഹാത്മാഗാന്ധിയെ ഒരു പുണ്യപുരുഷനായി കണ്ട അദ്ദേഹം ഗാന്ധിയുമായി ബന്ധപ്പെട്ട കൃതികളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഇസ്ലാമിനെ ഒരു അബ്രഹാമിക് മതമായി കത്തോലിക്കരെകൊണ്ട് അംഗീകരിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.
ഒരു കത്തോലിക്കനാണെങ്കിലും, മാസിഗ്‌നൻ ഇസ്ലാമിനെ അതിനകത്ത് നിന്ന് തന്നെ മനസ്സിലാക്കാൻ ശ്രമിച്ചുതുവഴി പാശ്ചാത്യർ ഇസ്‌ലാമിനെ നോക്കിക്കാണുന്ന രീതിയിലും അദ്ദേഹത്തിന്റെ സ്വാധീനം കാണാം. അതോടൊപ്പം കത്തോലിക്കാ സഭയ്ക്കുള്ളിൽ ഇസ്ലാമിനോട് കൂടുതൽ തുറന്ന മനസ്സോടെ പെരുമാറാനുള്ള വഴിയൊരുക്കി. അത് പാസ്റ്ററൽ രണ്ടാം വത്തിക്കാൻ പ്രഖ്യാപനമായ നോസ്ട്ര എറ്റേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.