ലൂയിസ് അബ്ബീമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂയിസ് അബ്ബീമ
Louise Abbéma, (1914)
ജനനം(1853-10-30)30 ഒക്ടോബർ 1853
Étampes, Essonne, France
മരണം10 ജൂലൈ 1927(1927-07-10) (പ്രായം 73)
Paris, France
ദേശീയതFrench
Abbéma at work in her studio.

ലൂയിസ് അബ്ബീമ Louise Abbéma (30 October 1853[1]  – 10 July 1927) ഫ്രഞ്ചുകാരിയായ ചിത്രകാരിയും ശില്പിയും ബെല്ലെ എപ്പോക്കിന്റെ ഡിസൈനറുമായിരുന്നു.

ജീവചരിത്രം[തിരുത്തുക]

അബ്ബീമ ഫ്രാൻസിലെ എസ്സോണായിലെ എ്തമ്പ് എന്ന സ്ഥലത്താണ് ജനിച്ചത്. വളരെ സമ്പന്നരായ ഒരു പരീസിയൻ കുടുംബത്തിലാണ് ജനിച്ചത്. ഈ കുടുംബത്തിനു അവിടത്തെ കലാകൂട്ടായ്മയുമായി ബന്ധമുണ്ടായിരുന്നു. [2] അവർ തന്റെ കൗമാരപ്രായത്തിൽത്തന്നെ ചിത്രരചന ആരംഭിച്ചിരുന്നു. ചാൾസ് ജോഷ്വ ചാപ്ലിൻ, ജീൻ ജാക്വസ് ഹെന്നെർ, കറോലസ് ഡുറാൻ തുടങ്ങിയ അക്കാലത്തെ പ്രശസ്തരായ കലാകാരന്മാരുടെ കീഴിൽ ചിത്രരചന അഭ്യസിച്ചു. തന്റെ 23ആം വയസ്സിൽ അവരുടെ ജീവിതപങ്കാളിയും അവരുടെ സ്നേഹിതയുമായിരുന്ന സാറാ ബെർണാർഡിന്റെ ചിത്രം വരച്ചതിനു ആദ്യമായി ഒരു പുരസ്കാരം ലഭിച്ചു.[3]

അവർ സമകാലീനരായ ഒട്ടേറെ പ്രഗല്ഭരുടെ ഛായാചിത്രങ്ങൾ വരച്ചുകൊണ്ടേയിരുന്നു. അതുപോലെ പാരീസ് ടൗൺ ഹാളിലും ഒപ്പെറ ഹൗസിലും തിയേറ്റർ സാറാ ബർണാർഡ്, സെനഗലിലെ ഡാക്കറിലെ കൊളോണിയൽ ഗവർണ്ണറുടെ കൊട്ടാരം തുടങ്ങിയ നിരവധി ഇടങ്ങളിൽ അവർ മ്യൂറലുകളും പാനലുകളും വരച്ചു. ഇമ്പ്രെഷനിസ്റ്റിക് സ്റ്റൈലിൽ അക്കാഡമിക്കായ വളരെ നേർത്ത വേഗം കൂടിയ ബ്രഷ് വരകളാലുള്ള ചിത്രങ്ങളാണ് വരച്ചത്.

അവർ പാരിസ് സാലോണിൽ സ്ഥിരം ചിത്രപ്രദർശനം നടത്തുമായിരുന്നു.  1881ൽ അവിടെവച്ച് അവരെ പ്രത്യേക പരാമർശപുരസ്കാരത്തിനർഹയായി. 1893ൽ ചിക്കാഗോയിൽ നടന്ന വോൾഡ് കൊളംബിയൻ എക്സ്പൊസിഷനിലെ വിമൻസ് ബിൽഡിംഗിൽ അവർ മറ്റു സ്ത്രീ ചിത്രകാരികളുടെകൂടെ ചിത്രപ്രദർശനം നടത്തി.[4] അവർ നിർമ്മിച്ച സാറാ ബർണാഡിന്റെ ഒരു അർദ്ധകായപ്രതിമ അവിടെ അവർ പ്രദർശിപ്പിച്ചിരുന്നു.

അബ്ബീമ എണ്ണച്ചായത്തിലും ജലച്ചായത്തിലുമാണ് കൂടുതൽ ചിത്രങ്ങളും വരച്ചത്. അവരുടെ ചിത്രരചനാശൈലിയെ ജപ്പാനീസ്, ചൈനീസ് ചിത്രകലാശൈലികൾ സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ അവരുടെ സമകാലീനരായ എദ്വാർ മാനെ പോലുള്ള ചിത്രകാരന്മാരും സ്വാധിനിച്ചിട്ടുണ്ട്. അവർ മിക്കപ്പോഴും തന്റെ ചിത്രങ്ങളിൽ പൂക്കൾ വരച്ചുചേർത്തിരുന്നു. The Seasons, April Morning, Place de la Concorde, Among the Flowers, Winter, and portraits of actress Jeanne Samary, Emperor Dom Pedro II of Brazil, Ferdinand de Lesseps, and Charles Garnierതുടങ്ങിയവയാണ് അവരുടെ പ്രശസ്ത ചിത്രങ്ങൾ.[5]

അബ്ബീമ വളരെ സമർത്ഥയായ printmaker, sculptor, and designer എന്നിവ ആയിരുന്നു. അതുപ്പൊലെ അവർ പ്രശസ്തയായ എഴുത്തുകാരികൂടിയായിരുന്നു. Gazette des Beaux-Arts and L'Art പോലുള്ള പ്രസിദ്ധീകരണങ്ങളിൽ അവർ സ്ഥിരമായി എഴുതിയിരുന്നു. . പ്രശസ്തമായ la mer, René Maizeroy പോലുള്ള പുസ്തകങ്ങളിൽ അവർ കഥാചിത്രങ്ങൾ വരച്ചിരുന്നു.[6]

1887ലെ പാൽമെ അക്കഡമിഗ്വെസ് പോലുള്ള പുരസ്കാരങ്ങൾ അവർക്കു ലഭിച്ചു. [7] തേർഡ് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ചിത്രകാര പദവിയും അവരെത്തേടിയെത്തി. 1800ലെ എക്സ്പൊസിഷൻ യൂണിവേഴ്സെല്ലെ എന്ന പ്രദർശനത്തിൽ ഓട്ടുമെഡൽ നേടി. 1906ൽ Chevalier of the Order of the Légion d'honneur എന്ന പുരസ്കാരവും ലഭിച്ചു.

അബ്ബീമ 1927ൽ പാരീസിൽ വച്ച് മരിച്ചു.

ഗാലറി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Register of Births of the town of Etampes, quoted by the local scholar Bernard Gineste, "Acte de naissance de Louise Abbéma", in Corpus Etampois.
  2. "Louise Abbéma | National Museum of Women in the Arts". nmwa.org (in ഇംഗ്ലീഷ്). Archived from the original on 2017-09-17. Retrieved 2017-02-06.
  3. Taranow, Gerda (1996). The Bernhardt Hamlet: culture and context. P. Lang. ISBN 0-8204-2335-1.
  4. Summers, Clude J. (2004). The Queer Encyclopedia of the Visual Arts. San Francisco, CA: Cleis. p. 2. ISBN 1573441910.
  5. Geyer, Andrea. "Revolt, They Said". www.andreageyer.info. Retrieved 2017-06-05.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-07. Retrieved 2018-03-05.
  7. "Dictionary of Women Artists" Edited by Gaze, Delia. Fitzroy Dearborn Publishers 1997, pp161-165.
"https://ml.wikipedia.org/w/index.php?title=ലൂയിസ്_അബ്ബീമ&oldid=3828154" എന്ന താളിൽനിന്ന് ശേഖരിച്ചത്