ലൂയിസെ ഡെ ഹെം
Jump to navigation
Jump to search
ലൂയിസെ ഡെ ഹെം | |
---|---|
![]() Louise De Hem: Self Portrait (1890) | |
ജനനം | 10 Dec 1866 Ieper |
മരണം | 22 Nov 1922 Vorst | (aged 55)
തൊഴിൽ | Belgian artist |
ലൂയിസെ ഡെ ഹെ (ജീവിച്ചിരുന്നത് - 1866–1922) ഒരു ബെൽജിയൻ ചിത്രകാരിയായിരുന്നു. അവർ ജനിച്ചുവളർന്നത് ബെൽജിയത്തിലെ വൈപ്രെസിലായിരുന്നു. ലൂയിസെയുടെ സഹോദരിയായ ഹെലനെ വിവാഹം കഴിച്ചിരുന്ന ചിത്രകാരനായ തിയോഡോർ സെറിയസ് (1831-1904) ആണ് ലൂയിസെയുടെ ഉള്ളിലെ കലാപരമായ കഴിവകളെ കണ്ടെടുത്തത്. അക്കാലത്ത് സ്ത്രീകൾ അക്കാദമികളിൽ പഠിക്കുക സാധാരണമല്ലായിരുന്നുവെങ്കിലും അദ്ദേഹം ലൂയിസെയെ അക്കാദമിയിൽ ചേർത്തു പഠിപ്പിക്കുകയും 1885 ൽ അവർ വരച്ച “ഡെ ഒയെസ്റ്റേർസ്” (The Oysters) എന്ന ചിത്രം സ്പായിലെ ഒരു സലൂണിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ജൂലിസ് ബ്രെട്ടൺ എന്ന ഫ്രഞ്ച് റിയലിസ്റ്റിക് ചിത്രകാരൻ ലൂയിസെയുടെ രചനകൾ കണ്ട് അവരുടെ കഴിവുകൾ തിരിച്ചറിയുകയും ചിത്രരചനയിൽ കൂടുതൽ പഠനം നടത്തുവാൻ പാരീസിലേയക്കു പോകുവാൻ നിർദ്ദേശിക്കുകയും ചെയ്തു.[1]