ലൂപിൻ ലിമിറ്റഡ്
പബ്ലിക് കമ്പനി | |
Traded as | ബി.എസ്.ഇ.: 500257 എൻ.എസ്.ഇ.: LUPIN |
വ്യവസായം | ഔഷധനിർമ്മാണം |
സ്ഥാപിതം | 1968 [1] |
സ്ഥാപകൻ | ഡോ. ദേശ് ബന്ധു ഗുപ്താ[2] |
ആസ്ഥാനം | , |
പ്രധാന വ്യക്തി | കമൽ കെ ശർമ്മ, വൈസ് ചെയർമാൻ;[4] വിനീത ഗുപ്താ, സി.ഇ.ഓ, ലൂപിൻ ലിമിറ്റഡ്;[5] നിലേഷ് ഗുപ്താ, എം.ഡി;[5] |
ഉത്പന്നങ്ങൾ | ഔഷധങ്ങൾ, ജെനറിക് മരുന്നുകൾ, ജൈവസാങ്കേതികവിദ്യ, പുതിയ ഡ്രഗ്ഗ് ഡെലിവറി സിസ്റ്റംസ്, എൻ.സി.ഇ റിസർച്ച്, വാക്സിനുകൾ, ഓ.ടി.സി |
വരുമാനം | $1.83 ശതകോടി USD (2013-2014) [6] |
$304 ദശലക്ഷം USD (2013-2014) [7] | |
ജീവനക്കാരുടെ എണ്ണം | 15000+ [8] |
അനുബന്ധ സ്ഥാപനങ്ങൾ | ഫാർമസ്യൂട്ടിക്കൽസ്, ഇൻകോർപ്പറേഷൻ ക്യോവാ ഫാർമസ്യൂട്ടിക്കൽ ഇന്റസ്ട്രി കമ്പനി ലിമിറ്റഡ് ഐ'റോം ഫാർമസ്യൂട്ടിക്കൽ കമ്പനി ലിമിറ്റഡ് ഫാർമ ഡൈനാമിക്സ് മൾട്ടികെയർ ഫാർമസ്യൂട്ടിക്കൽസ് ജെനറിക് ഹെൽത്ത് Pte. Ltd. ഹോർമോസൻ ഫാർമ GmbH |
വെബ്സൈറ്റ് | www |
മുംബൈ അടിസ്ഥാനമായി പ്രവർത്തിക്കുന്ന, ഇതരദേശ വ്യാപകമായി വ്യവസായം നടത്തുന്ന ഒരു മരുന്നുനിർമ്മാണ കമ്പനി ആണ് ലൂപിൻ ലിമിറ്റഡ്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ മരുന്നുനിർമ്മാണ കമ്പനികളിൽ രണ്ടാംസ്ഥാനത്ത് നില്ക്കുന്ന ലൂപിൻ ലിമിറ്റഡ്[9], ലോകവ്യാപകമായ ജെനറിക് മരുന്നു നിർമ്മാണ കമ്പനികളുടെ പട്ടികയിൽ 14-ആം സ്ഥാനത്താണ്.[10]
ചരിത്രം
[തിരുത്തുക]ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസ്, പിലാനിയിൽ അസോസിയേറ്റ് പ്രൊഫസ്സർ ആയിരുന്ന ഡോ. ദേശ് ബന്ധു ഗുപ്താ 1968-ൽ ലൂപിൻ ലിമിറ്റഡ് സ്ഥാപിച്ചു.[11] ക്ഷയ രോഗത്തിനുള്ള മരുന്നു നിർമ്മാണത്തിൽ ലോകത്തിലെ മരുന്നുകമ്പനികളിൽ ഒന്നാം സ്ഥാനത്ത് എത്തിയ ലൂപിൻ,[12] കാർഡിയോവാസ്കുലർ, ഡയബെറ്റോളജി, ആസ്മ, പീഡിയാട്രിക്സ്, സെൻട്രൽ നെർവസ് സിസ്റ്റം, ആന്റി ഇൻഫെക്ടീവ് എന്നീ മേഖലകളിലും പ്രാമുഖ്യം നിലനിർത്തുന്നു.
ഗവേഷണവും വികസനവും
[തിരുത്തുക]ലൂപിൻ ലിമിറ്റഡിന്റെ ആഗോളതലത്തിലുള്ള ഗവേഷണ വികസന പ്രവർത്തനങ്ങൾ പൂനെയ്ക്കടുത്തുള്ള ലൂപിൻ റിസർച്ച് പാർക്കിൽ 1200 ഓളം ശാസ്‌ത്രജ്ഞൻമാരുടെ കീഴിൽ നടന്നു കൊണ്ടിരിക്കുന്നു. പ്രധാന ഗവേഷണ വികസന മേഖലകൾ:
- ജെനറിക്സ് റിസർച്ച്
- പ്രൊസസ്സ് റിസർച്ച്
- ഫാർമസ്യൂട്ടിക്കൽ റിസർച്ച്
- അഡ്വാൻസ്ഡ് ഡ്രഗ്ഗ് ഡെലിവറി സിസ്റ്റംസ്
- ഇന്റെലെക്ച്ച്വൽ പ്രോപേർട്ടി മാനേജ്മെന്റ്
- നോവൽ ഡ്രഗ്ഗ് ഡിസ്കവറി ആൻഡ് ഡെവലപ്പ്മെന്റ്
- ബയോടെക്നോളജി റിസർച്ച്
അവലംബം
[തിരുത്തുക]- ↑ "Welcome to Lupin World". Lupinworld.com. Archived from the original on 2012-06-08. Retrieved 2015-02-16.
- ↑ "Lupin goes all out to make up for lost chances - Corporate News". livemint.com. 2010-02-08. Retrieved 2010-09-30.
- ↑ "Welcome to Lupin World". Lupinworld.com. Archived from the original on 2013-06-07. Retrieved 2015-02-16.
- ↑ "Lupin outcome of board meeting". moneycontrol.com. Retrieved 2015-02-16.
- ↑ 5.0 5.1 http://www.moneycontrol.com/news/announcements/lupin-outcomeboard-meeting_867214.html
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-11-12. Retrieved 2015-02-16.
- ↑ http://www.moneycontrol.com/news/recommendations/buy-lupin-targetrs-1285-firstcall-research_1146843.html
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-05. Retrieved 2015-02-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-11. Retrieved 2015-02-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-29. Retrieved 2015-02-16.
- ↑ http://www.forbes.com/profile/desh-bandhu-gupta/
- ↑ http://businesstoday.intoday.in/story/guru-of-generics/1/5661.html