ലൂചിയാനൊ പവറോട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലൂച്ചാനോ പവറോട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പവറോട്ടി മാർസേയിലെ ഒരു സംഗീതപരിപാടിക്കിടയിൽ.(2002)

ഇറ്റലിയിലെ മൊദേനയിൽ ജനിച്ച പാശ്ചാത്യ ഒപ്പറേ ഗായകനായിരുന്നു ലൂച്ചാനോ പവറോട്ടി.(ജ:12 ഒക്ടോ:1935 – 6 സെപ്റ്റം: 2007).പുരുഷസ്വരാലാപനത്തിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന പവറോട്ടിയുടെ ഒട്ടേറെ ആലാപനങ്ങൾ റെക്കോഡു ചെയ്യപ്പെട്ടിട്ടുണ്ട്.[1]

ബാല്യകാലം[തിരുത്തുക]

ഇറ്റലിയിലെ ഒരു പ്രാന്തപ്രദേശത്തെ സാധാരണകുടുംബത്തിൽ ജനിച്ച പവറോട്ടിയുടെ പിതാവും ഒരു ഗായകനായിരുന്നു.[2] എന്നാൽ പൊതുപരിപാടികളിൽ അദ്ദേഹം സഭാകമ്പം കാരണം പങ്കെടുത്തിരുന്നില്ല.രണ്ടാം ലോകയുദ്ധത്തെത്തുടർന്നു ഗ്രാമപ്രദേശത്തേയ്ക്കു നീങ്ങേണ്ടി വന്ന പവറോട്ടി കുടുംബം പിന്നീട് കൃഷി ചെയ്തായിരുന്നു ഉപജീവനത്തിനുള്ള മാർഗ്ഗം കണ്ടെത്തിയിരുന്നത്.


സംഗീതത്തിൽ അഭിരുചിയുണ്ടായിരുന്ന ലൂച്ചാനോയ്ക്ക് പിതാവിന്റെ സംഗീതശേഖരം ഒരു മുതൽകൂട്ടായി. ആ ശേഖരത്തിൽ അക്കാലത്തെ മഹാരഥന്മാരായ ബെന്യാമിനോ ജീലി , ഗിയോവന്നി മാർട്ടിനെല്ലി , ടിടോ ഷിപ്പാ,എൻറിക്കോ കരൂസോ സംഗീതജ്ഞരുടെ സൃഷ്ടികൾ ഉണ്ടായിരുന്നു. എന്നാൽ ജ്യുസപ്പെ ദി സ്റ്റെഫാനോ ആയിരുന്നു ലൂച്ചാനോയുടെ ആരാധനാമൂർത്തി.[3] അക്കാലത്തെ ഒപ്പറേ ഗായകതാരമായിരുന്ന മരിയോ ലാൻസയുടേയും ആരാധകനായിരുന്നു പവറോട്ടി.[4]ഒൻപതാം വയസ്സിൽ പിതാവിനോടൊപ്പം പള്ളിയിലെ ഗായകസംഘത്തിൽ ഗീതങ്ങൾ ആലപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംഗീതജീവിതത്തിന്റെ തുടക്കം.


ഒരു ഫുട്ബോൾ കളിക്കാരനാകാൻ അത്യന്തം അഭിലഷിച്ചിരുന്ന ലൂൂച്ചാനോയെ അദ്ധ്യാപകവൃത്തി തെരെഞ്ഞെടുക്കാനാണ് മാതാവ് ഉപദേശിച്ചത്. ഒരു എലിമെന്ററി സ്കൂളിൽ രണ്ടുവർഷം അദ്ദേഹം അദ്ധ്യാപകനായി ജോലിനോക്കുകയും ചെയ്തു. പിതാവിനാകട്ടെ പുത്രൻ സംഗീതത്തിന്റെ വഴി തെരെഞ്ഞെടുക്കുന്നതിനോട് തെല്ലും യോജിപ്പുണ്ടായിരുന്നില്ല.

1954 മുതൽ സംഗീതം ഗൗരവമായി അഭ്യസിയ്ക്കാൻ തുടങ്ങിയ ലൂച്ചാനോയ്ക്ക് അരിഗോ പോള എന്ന സംഗീതജ്ഞന്റെ ശിക്ഷണം ലഭിയ്ക്കുകയുണ്ടായി. ഇതിനു യാതൊരു പ്രതിഫലവും പോള വാങ്ങിയിരുന്നില്ല. 1955 ലാണ് നിർണ്ണായകമായ ഒരു വഴിത്തിരിവ് പവറോട്ടിയുടെ ജീവിതത്തിൽ ഉണ്ടായത്. വെയിൽസിൽ നടന്ന സംഗീതപരിപാടിയിൽ ഒന്നാം സ്ഥാനത്തിനുള്ള ഒരു പുരസ്ക്കാരം അദ്ദേഹം അടങ്ങുന്ന സംഘത്തിനു ലഭിച്ചതായിരുന്നു അത്. ഇതു പവറോട്ടിയെ പിൽക്കാലത്ത് സംഗീതത്തെ ജീവിതമാർഗ്ഗമാക്കിയെടുക്കാൻ ഉത്തേജനം നൽകുകയുണ്ടായി.[5]

ഒപ്പറെ രംഗത്ത്[തിരുത്തുക]

ലാ ബൊഹീം എന്ന ഓപ്പറെയിൽ (1961) റൊഡോൾഫോയുടെ വേഷമാണ് പവറോട്ടി ആദ്യം അണിഞ്ഞത്.

ലാ ട്രവിയാറ്റ ആയിരുന്നു അന്താരാഷ്ട്രതലത്തിൽ അദ്ദേഹം പങ്കെടുത്ത ആദ്യത്തെ ഓപ്പറെ. [6]

അന്ത്യം[തിരുത്തുക]

പാൻക്രിയാസിലുണ്ടായ അർബ്ബുദബാധയെത്തുടർന്നു 2007 സെപ്റ്റംബർ 6 നു അദ്ദേഹം അന്തരിച്ചു.

പ്രധാന ആൽബങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Warrack, John and Ewan West (1996). "Luciano Pavarotti." The Concise Oxford Dictionary of Opera. (3rd Ed.), ... an excellent technique, and a conquering personality."
  2. Luciano Pavarotti Biography (1935–2007)
  3. YouTube – Luciano Pavarotti talks about his idol Giuseppe di Stefano
  4. http://www.liveleak.com/view?i=5e2_1189060061 Originally from MSNBC article at http://www.msnbc.msn.com/id/20607839/
  5. "Pavarotti eisteddfod career start". BBC Online. 6 September 2007. Retrieved 2007-09-07.
  6. [1][പ്രവർത്തിക്കാത്ത കണ്ണി]
  7. The Penguin guide to recorded music - Page 1548 Ivan March, Edward Greenfield, Robert Layton - 2008 "'The Decca Studio Albums' Disc 1 (1968): Arias by (with VPO, Downes). ... The Verdi and Donizetti collection was one of Pavarotti's earliest recital discs."

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൂചിയാനൊ_പവറോട്ടി&oldid=3896002" എന്ന താളിൽനിന്ന് ശേഖരിച്ചത്