ലുബ്ന ചൗധരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലുബ്ന ചൗധരി

കളിമൺ ശിൽപ്പങ്ങളും പ്രതിഷ്ഠാപനങ്ങളും നിർമ്മിക്കുന്നതിലൂടെ പ്രശസ്തയായ കലാകാരിയാണ് ലുബ്ന ചൗധരി.

ജീവിതരേഖ[തിരുത്തുക]

ടാൻസേനിയയിൽ ജനിച്ച് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ പാകിസ്താനി വംശജരുടെ മകളാണ്. [1]മാഞ്ചസ്റ്റർ മെട്രോപോളിറ്റൻ സർലകലാശാലയിൽ നിന്ന് ബിരുദ പഠനത്തിനു ശേഷം റോയൽ സ്ക്കൂൾ ഓഫ് ആർട്ടിൽ നിന്ന് കളിമൺ നിർമ്മാണത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

പുരസ്കാരങ്ങൾ[തിരുത്തുക]

ജേർവുഡ് സെറാമിക്സ് പുരസ്ക്കാരത്തിൻറെ 2001 ലെ പട്ടികയിൽ ലുബ്ന ഇടം നേടിയിരുന്നു.

പ്രദർശനങ്ങൾ[തിരുത്തുക]

ലണ്ടനിലെ ആൽബർട്ട്, വിക്ടോറിയ മ്യൂസിയങ്ങളിൽ സൃഷ്ടികൾ പ്രദർശിപ്പിച്ചു.

കൊച്ചി മുസിരിസ് ബിനാലെ 2018[തിരുത്തുക]

ഫോർട്ട്കൊച്ചി പെപ്പർഹൗസിലെ ഒന്നാം നിലയിലെ മുറിയിലാണ് മെട്രോപൊളിസ് എന്ന ചില്ലുകൂടിനുള്ളിലുള്ള ആയിരം കളിമൺ ശിൽപ്പങ്ങളുടെ സമുച്ചയം പ്രദർശിപ്പിച്ചത്.[2] മറ്റൊന്നുമായി സാമ്യമില്ലാത്ത ചെറു രൂപങ്ങളാണ് ഈ കളിമൺ ശിൽപ്പങ്ങൾ. ഈ കളിമൺ പ്രതിമകൾ ലുബ്ന ഉണ്ടാക്കാൻ തുടങ്ങിയത് 1991 ലാണ്. 26-ാം വയസ്സിൽ തുടങ്ങിയ ഈ സൃഷ്ടി പൂർത്തിയായത് 26 വർഷങ്ങൾക്ക് ശേഷം 2017 ലാണ്. ഒന്നിനോടൊന്ന് വ്യത്യസ്തമായ 1000 ചെറു ശിൽപ്പങ്ങളാണിതിലുള്ളത്. കെട്ടിടങ്ങൾ, മനുഷ്യരൂപങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങി വൈവിദ്ധ്യങ്ങളായ സൃഷ്ടികൾ ഇതിലടങ്ങിയിരിക്കുന്നു. കൊച്ചി മുസിരിസ് ബിനലെ 2018[3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-03.
  2. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-03.
"https://ml.wikipedia.org/w/index.php?title=ലുബ്ന_ചൗധരി&oldid=3790118" എന്ന താളിൽനിന്ന് ശേഖരിച്ചത്