ലുട്ടാപ്പി (ചിത്രകഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാകിനിയും കുട്ടൂസനും ലുട്ടാപ്പിയും പറക്കും കുന്തത്തിൽ സഞ്ചരിക്കുന്നു

അവർ തമ്മിൽ ലുട്ടാപ്പിയോടൊ കുന്തത്തിനോടോ വലിയ ishtamilla

കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന കളിക്കുടുക്കയിലെ ഒരു ചിത്രകഥയാണ് ലുട്ടാപ്പി. ലുട്ടാപ്പി എന്ന കുട്ടിച്ചാത്തനാണ് ഇതിലെ പ്രധാന കഥാപാത്രം. മനോരമയുടെ തന്നെ കുട്ടികൾക്കായുള്ള മറ്റൊരു പ്രസിദ്ധീകരണമായ ബാലരമയിലെ മായാവി എന്ന ചിത്രകഥയിലുള്ള ഒരു കഥാപാത്രം കൂടിയാണ് ലുട്ടാപ്പി.

കഥാപാത്ര സവിശേഷതകൾ[തിരുത്തുക]

ലുട്ടാപ്പിയുടെ ത്വക്കിന്റെ നിറം കടും ചുവപ്പാണ്.എല്ലാ ചാത്തന്മാരെ പോലെയും രണ്ട് കൊമ്പുമുണ്ട്. ഈയടുത്ത കാലഘട്ടം വരെ കറുത്ത ജട്ടി മാത്രമായിരുന്നു ലുട്ടാപ്പിയിടെ വേഷം.എന്നാൽ ഇപ്പോൾ കുട്ടൂസന്റെ മാതൃകയിലുള്ള ,എന്നാൽ പച്ച നിറമുള്ള വസ്ത്രമാണ് ധരിക്കുന്നതായാണ് ചിത്രീകരിക്കുന്നത്. ലുട്ടാപ്പിയുടെ കൈവശം ഒരു പറക്കും കുന്തമുണ്ട്. വെളുത്ത നിറമുള്ള ഈ കുന്തമാണ് ലുട്ടാപ്പിയുടെ വാഹനം. കുട്ടൂസനും ഡാകിനിയും അവരുടെ അതിഥികളും ഗതാഗതത്തിനു ഉപയോഗിക്കുന്നത് ഈ കുന്തമാണ്. മറ്റാർക്കും ഈ കുന്തം ഓടിക്കാൻ കഴിയില്ല എന്നത് ശ്രദ്ധേയമാണ്. മാന്ത്രിക കുന്തമാണ് എന്നാണ് വെപ്പ് എങ്കിലും പലപ്പോഴും ഈ കുന്തം കേട് ആകാറുണ്ട് (റിപ്പയർ എന്ന വാക്കാണ് ചിത്രകഥയിൽ ഉപയോഗിക്കാറുള്ളത്). ചാത്തനാണെങ്കിലും മായാവിയുടെയോ പുട്ടാലുവിന്റെയോ അത്ര ശക്തി ലുട്ടാപ്പിക്കില്ല. തീ ഊതാനുള്ള കഴിവ് മാത്രമാണ് എടുത്ത് പറയാൻ കഴിയാവുന്നത്.

ലുട്ടാപ്പി പുതിയ വേഷത്തിൽ

മുകളിൽ പറഞ്ഞ കാരണത്താലാകണം ലുട്ടാപ്പിക്കോ ലുട്ടാപ്പിയുടെ വാക്കുകൾക്കോ കുട്ടൂസനും ഡാകിനിയും അർഹിക്കുന്ന പ്രാധാന്യം കൊടുത്ത് കാണാറില്ല.പ്രത്യേകിച്ച് ഡാകിനി. ഡാകിനി ലുട്ടാപ്പിയെ മണ്ടൻ‍, പേടിത്തൊണ്ടൻ എന്നെല്ലാം വിളിച്ച് തേജോവധം ചെയ്യാറുണ്ട്. ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ലുട്ടാപ്പി ഇതിന് മറുപടി കൊടുക്കാറുമുണ്ട്. ലുട്ടാപ്പി പലപ്പോഴും ഡാകിനിയെ തീരെ ബഹുമാനം കാണിയ്ക്കാതെ തള്ള എന്നാണ് വിളിയ്ക്കാറ്. എന്നാൽ കുട്ടൂസനെതിരെ ലുട്ടാപ്പി ഒന്നും പറഞ്ഞ് കാണാറില്ല. ലുട്ടാപ്പിയുടെ അമ്മാവനാണെങ്കിലും ലുട്ടാപ്പിയെ കണ്ണെടുത്താൽ കണ്ടു കൂടാത്തവനായിട്ടാണ് പുട്ടാലുവിനെ ചിത്രീകരിച്ചിരിക്കുന്നത്. ഒരു പക്ഷേ പുട്ടാലുവിന്റെ ഗുഹയിൽ നിന്ന് മാന്ത്രിക സാധനങ്ങൾ മോഷ്ടിക്കുന്നതിനാലാകാം ഇത്. പുട്ടാലു എന്ന് കേൾക്കുമ്പൊഴെ ഞെട്ടുമെങ്കിലും കുട്ടൂസന്റെ നിർബന്ധ പ്രകാരം പുട്ടാലുവിന്റെ ഗുഹയിൽ കക്കാൻ കേറാൻ ലുട്ടാപ്പി മടി കാണിക്കാറില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലുട്ടാപ്പി_(ചിത്രകഥ)&oldid=3643908" എന്ന താളിൽനിന്ന് ശേഖരിച്ചത്