ലീ വിവിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലീ വിവിയർ
ജനനം
ലീ വിവിയർ

ദേശീയതദക്ഷിണാഫ്രിക്കൻ
കലാലയംറോഡ്‌സ് സർവകലാശാല
ട്രിനിറ്റി കോളേജ് ലണ്ടൻ
തൊഴിൽനടി
സജീവ കാലം2014–present
ഉയരം169 cm (5 ft 7 in)
മാതാപിതാക്ക(ൾ)
  • അഡ്രി ട്രോസ്കി (മാതാവ്)
ബന്ധുക്കൾട്രിക്സ് വിവിയർ (സഹോദരി)

ദക്ഷിണാഫ്രിക്കൻ നടിയാണ് ലീ വിവിയർ.[1]ജനപ്രിയ പരമ്പരകളായ ബിന്നെലാൻ‌ഡേഴ്സ്, മെൻസ് മെൻസ്, വണ്ടർ‌ലസ്റ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[2]

സ്വകാര്യ ജീവിതം[തിരുത്തുക]

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ കുടുംബത്തിലെ നാല് മക്കളിൽ ഒരാളായി അവർ ജനിച്ചു. അമ്മ അഡ്രി ട്രോസ്കി ഒരു നാടക അദ്ധ്യാപികയായിരുന്നു. മെട്രിക് വർഷത്തിനുശേഷം അവർ ചിലിയിൽ പോകുകയും ആറുമാസത്തിനുള്ളിൽ സ്പാനിഷ് നന്നായി സംസാരിക്കാനും തുടങ്ങി. ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയ ശേഷം കേപ് ടൗൺ സർവകലാശാലയിൽ നാടകം പഠിച്ചെങ്കിലും പൂർണ്ണമായും യോഗ്യത നേടിയില്ല. എന്നിരുന്നാലും, 2015-ൽ ഗ്രഹാംസ്റ്റൗണിലെ റോഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ നാടക കലയിൽ ബിരുദം നേടി. ലണ്ടനിലെ ട്രിനിറ്റി കോളേജിൽ ഗ്രേഡ് 8 സ്പീച്ച് ആൻഡ് ഡ്രാമ പരിശീലനം പൂർത്തിയാക്കി.[3]

അവരുടെ മൂത്ത സഹോദരി, ട്രിക്സ് വിവിയർ ഒരു നടിയാണ്. 2019-ൽ ഡിയോൺ മേയറുടെ നോവൽ പരമ്പര ട്രാക്കേഴ്സിലെ അഭിനയത്തിന്റെ പേരിൽ അറിയപ്പെടുന്നു.[3]

കരിയർ[തിരുത്തുക]

റണ്ണർ എന്ന ഹ്രസ്വചിത്രത്തിൽ അവർ 'ലൂയിസ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിന് ഫൈവ് കോണ്ടിനെന്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡിൽ ഒരു ഹ്രസ്വചിത്രത്തിലെ മികച്ച നടിക്കുള്ള അവാർഡ് നേടി. തുടർന്ന് വണ്ടർലസ്റ്റ് എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സിൽവർ സ്‌ക്രീൻ അവാർഡ് നേടി.[2]2019-ൽ ഡൈ സ്പ്രിയസ് എന്ന ചിത്രത്തിലും തുടർന്ന് 2018 ഫിൻസ്ക്രിഫ് എന്ന ചിത്രത്തിലും അഭിനയിച്ചു. [3]

സിനിമയ്‌ക്ക് പുറമേ, ബിന്നലാന്റേഴ്‌സ് പോലുള്ള നിരവധി ടെലിവിഷൻ പരമ്പരകളിൽ അവർ അഭിനയിച്ചു. അതിൽ 2017-ൽ 'ലിക' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതേസമയം, ഡൈ കാസ്റ്റൽ, ഡൈ സ്പ്രിയസ്, ഫിൻസ്ക്രിഫ്, ദി ഡോക്കറ്റ്, ദി ഗേൾ ഫ്രം സെന്റ് ആഗ്നസ് എന്നീ പരമ്പരകളിൽ അഭിനയിച്ചു.[3]2018-ൽ ടെലിവിഷൻ സീരിയലായ മെൻസ് മെൻസിൽ 'സലോമി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. [2]

ഫിലിമോഗ്രാഫി[തിരുത്തുക]

Year Film Role Genre Ref.
2014 ബിന്നലാന്റേഴ്‌സ് ലിക TV സീരീസ്
2017 വണ്ടർലസ് പരിചാരിക ഫിലിം
2018 മെൻസ് മെൻസ് സലോമി മുള്ളർ TV സീരീസ്
2018 കാംപ്കോസ് TV സീരീസ്
2018 ദി ഡോക്കെറ്റ് സ്റ്റെഫി TV സീരീസ്
2019 ദി ഗേൾ ഫ്രം സെന്റ് ആഗ്നസ് ആമി എലിയസൺ TV സീരീസ്
2019 ഡൈ സ്പ്രിയസ് എമ്മി TV സീരീസ്
2019 ഫിൻസ്ക്രിഫ്(Fine Print) ലിലാനി ഡു ടോയിറ്റ് TV സീരീസ്
2020 പ്രോജക് ദിന സോന്യ ഡി ജാഗർ TV സീരീസ്
2020 ഡുവെൽ‌സ്പോർട്ട് വീഡിയോ ഷോർട്ട്
2018 റണ്ണർ ലൂയിസ ഹ്രസ്വചിത്രം

അവലംബം[തിരുത്തുക]

  1. "Who's Lea Vivier?". netwerk24. Retrieved 2020-11-28. {{cite web}}: |archive-date= requires |archive-url= (help)
  2. 2.0 2.1 2.2 "Lea Vivier bio". tvsa. Retrieved 2020-11-28. {{cite web}}: |archive-date= requires |archive-url= (help)
  3. 3.0 3.1 3.2 3.3 "Lea Vivier career". briefly. 2020-11-28. Retrieved 2020-11-28. {{cite web}}: |archive-date= requires |archive-url= (help)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലീ_വിവിയർ&oldid=3480911" എന്ന താളിൽനിന്ന് ശേഖരിച്ചത്