Jump to content

ലീ മില്ലെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലീ മില്ലർ
ലീ മില്ലർ, 1943-ൽ
ജനനം
എലിസബത്ത് മില്ലർ

(1907-04-23)ഏപ്രിൽ 23, 1907
മരണംജൂലൈ 21, 1977(1977-07-21) (പ്രായം 70)
ചിഡ്ഡിംഗ്‌ലി, ഈസ്റ്റ് സസ്സെക്സ്, യു.കെ.
അറിയപ്പെടുന്നത്ഫോട്ടോ ജേർണലിസം
പ്രസ്ഥാനംസർറിയലിസം
ജീവിതപങ്കാളി(കൾ)
  • അസീസ് എലൂയി ബേ
    (m. 1934; div. 1947)
  • റോളണ്ട് പെൻറോസ്
    (m. 1947)
വെബ്സൈറ്റ്leemiller.co.uk

ഒരു അമേരിക്കൻ ഫോട്ടോഗ്രാഫറും ഫോട്ടോ ജേർണലിസ്റ്റുമായിരുന്നു എലിസബത്ത് "ലീ" മില്ലെർ (ഏപ്രിൽ 23, 1907 - ജൂലൈ 21, 1977). രണ്ടാം ലോകമഹായുദ്ധസമയത്ത്, വോഗ് മാഗസിന്റെ യുദ്ധ ലേഖക എന്ന നിലയിൽ ലണ്ടൻ ബ്ലിറ്റ്സ് (ലണ്ടൻ നഗരത്തിൽ ജർമ്മനിയുടെ ബോംബിങ്ങ്), പാരീസിന്റെ വിമോചനം, ബുച്ചൻവാൾഡിലെയും ഡാചൗവിലെയും തടങ്കൽപ്പാളയങ്ങൾ തുടങ്ങിയവയൊക്കെ കവർ ചെയ്തു. [1]

ഫാഷൻ ഫോട്ടോഗ്രാഫർ, വാർ ഫോട്ടോഗ്രാഫർ എന്ന നിലയിലുള്ള മില്ലറുടെ ചിത്രങ്ങൾ അവരുടെ മകൻ കണ്ടെത്തുകയും അതിന് മികച്ച രീതിയിലുള്ള പ്രചാരം നൽകുകയും ചെയ്തതോടെയാണ് ലീ മില്ലർ ലോകപ്രശസ്തയായത്. [2]

ആദ്യകാലജീവിതം

[തിരുത്തുക]

1907 ഏപ്രിൽ 23-ന് ന്യൂയോർക്കിലെ പോകീപ്സിയിലാണ് മില്ലെർ ജനിച്ചത്. തിയോഡോർ, ഫ്ലോറൻസ് മില്ലെർ എന്നിവർ ആയിരുന്നു ലീയുടെ മാതാപിതാക്കൾ. അച്ഛൻ ജർമ്മൻ വംശജനും അമ്മ സ്കോട്ടിഷ്, ഐറിഷ് വംശജയും ആയിരുന്നു. അവർക്ക് എറിക് എന്ന് പേരുള്ള ഒരു ഇളയ സഹോദരനും ജോണി മില്ലർ എന്നു പേരുള്ള മൂത്ത സഹോദരനും ഉണ്ടായിരുന്നു. തിയോഡോർ എല്ലായ്‌പ്പോഴും ലീയെ അനുകൂലിക്കുകയും തന്റെ അമച്വർ ഫോട്ടോഗ്രാഫിക്ക് മോഡലായി ഉപയോഗിക്കുകയും ചെയ്തു. [3] അവൾക്ക് ഏഴു വയസ്സുള്ളപ്പോൾ, ബ്രൂക്ലിനിൽ ഒരു കുടുംബ സുഹൃത്തിനൊപ്പം താമസിക്കുമ്പോൾ ലീ ബലാത്സംഗത്തിനിരയാകുകയും ഗൊണോറിയ ബാധിക്കുകയും ചെയ്തു. [4] കുട്ടിക്കാലത്ത്, ലീ മില്ലർ തന്റെ ഔപചാരിക വിദ്യാഭ്യാസത്തിൽ പ്രശ്‌നങ്ങൾ അനുഭവിച്ചു, പോകീപ്‌സി പ്രദേശത്ത് താമസിക്കുമ്പോൾ പഠിച്ച മിക്കവാറും എല്ലാ സ്‌കൂളിൽ നിന്നും ലീ പുറത്താക്കപ്പെട്ടു. [5] 1925-ൽ, തന്റെ പതിനെട്ടാം വയസ്സിൽ, മില്ലെർ പാരീസിലേക്ക് താമസം മാറി. അവിടെ അവർ ലാഡിസ്ലാസ് മെഡ്‌ഗീസ് സ്‌കൂൾ ഓഫ് സ്റ്റേജ്‌ക്രാഫ്റ്റിൽ പ്രകാശവിന്യാസം, വസ്ത്രാലങ്കാരം എന്നിവ പഠിച്ചു. 1926-ൽ ന്യൂയോർക്കിലേക്ക് മടങ്ങിയ ലീ, പരീക്ഷണനാടകത്തിന്റെ തുടക്കക്കാരനായ ഹാലി ഫ്ലാനഗൻ പഠിപ്പിച്ച വാസ്സർ കോളേജിലെ ഒരു പരീക്ഷണാത്മക നാടകസംരംഭത്തിൽ അംഗമായി. [5][6] താമസിയാതെ, 19-ാം വയസ്സിൽ ലൈഫ് ഡ്രോയിംഗും പെയിന്റിംഗും പഠിക്കുന്നതിനായി മാൻഹട്ടനിലെ ന്യൂയോർക്കിലെ ആർട്ട് സ്റ്റുഡന്റ്സ് ലീഗിൽ ചേരാനായി വീട് വിട്ടു. [5][6][7]

മോഡലിംഗ്

[തിരുത്തുക]

ലീയുടെ പിതാവ് ചെറുപ്പത്തിൽ തന്നെ തന്റെ കുട്ടികൾക്ക് ഫോട്ടോഗ്രാഫി പരിചയപ്പെടുത്തിയിരുന്നു. അദ്ദേഹം കൗമാരപ്രായത്തിലുള്ള ലീയുടെ നിരവധി നഗ്നചിത്രങ്ങൾ എടുക്കുകയും കലയുടെ സാങ്കേതിക വശങ്ങൾ ലീയെ പഠിപ്പിക്കുകയും ചെയ്തു.[8] 19-ആം വയസ്സിൽ മാൻഹട്ടനിലെ ഒരു തെരുവിൽ വെച്ച് ഒരു കാറിന്റെ മുന്നിൽ പെട്ട ലീയെ വോഗ് മാഗസിന്റെ പ്രസാധകനായ കോണ്ട് നാസ്റ്റ് രക്ഷിക്കുകയുണ്ടായി. ഈ സംഭവം അവരുടെ മോഡലിംഗ് ജീവിതം ആരംഭിക്കാൻ സഹായിച്ചു. 1927 മാർച്ച് 15-ന് വോഗ് മാഗസിനു വേണ്ടി ജോർജ്ജ് ലെപാപ്പെ വരച്ച മുഖചിത്രത്തിൽ നീല തൊപ്പിയും മുത്തുകളും ധരിച്ച് ലീ പ്രത്യക്ഷപ്പെട്ടു. വോഗിന്റെ അന്നത്തെ എഡിറ്റർ-ഇൻ-ചീഫ് ആയിരുന്ന എഡ്‌ന വൂൾമാൻ ചേസ് തന്റെ "ആധുനിക പെൺകുട്ടി" എന്ന ആശയത്തെ പ്രതിനിധീകരിക്കാൻ അവതരിപ്പിച്ചത് ലീ മില്ലറുടെ രൂപമായിരുന്നു. [9]

അടുത്ത രണ്ട് വർഷത്തേക്ക്, ന്യൂയോർക്കിലെ ഏറ്റവും തിരക്കേറിയ മോഡലുകളിൽ ഒരാളായിരുന്നു ലീ മില്ലെർ. പ്രമുഖ ഫാഷൻ ഫോട്ടോഗ്രാഫർമാരായ എഡ്വേർഡ് സ്റ്റൈച്ചൻ, അർനോൾഡ് ഗെന്തേ, നിക്കോളാസ് മുറേ, ജോർജ്ജ് ഹോയ്നിംഗൻ-ഹ്യൂൻ എന്നിവർക്കയി ലീ പോസ് ചെയ്തു. [10] ലീ മില്ലറുടെ സമ്മതമില്ലാതെ കോട്ടക്സ് എന്ന സാനിട്ടറി നാപ്കിൻ ബ്രാൻഡ് അവരുടെ പരസ്യത്തിനായി എഡ്വേർഡ് സ്റ്റൈച്ചൻ എടുത്ത ലീ മില്ലറുടെ ഒരു ഫോട്ടോ ഉപയോഗിക്കുകയുണ്ടായി. ഈ സംഭവത്തെ തുടർന്ന് ഫാഷൻ മോഡലെന്ന കരിയർ ലീ അവസാനിപ്പിച്ചു. [11] നവോത്ഥാനകാലത്തെ പെയിന്റിംഗുകളിലെ ഫാഷൻ വിശദാംശങ്ങളുടെ ചിത്രങ്ങൾ വരയ്ക്കാൻ 1929-ൽ ഒരു ഫാഷൻ ഡിസൈനർ ലീ മില്ലറെ നിയമിച്ചു. എന്നാൽ കാലക്രമേണ ഈ ജോലിയിൽ മടുപ്പു തോന്നിയതോടെ അവർ ഫോട്ടോഗ്രാഫിയിലേക്ക് തന്റെ ശ്രദ്ധ തിരിച്ചു.

ഫോട്ടോഗ്രാഫി

[തിരുത്തുക]

1929-ൽ, സർറിയലിസ്റ്റ് കലാകാരനും ഫോട്ടോഗ്രാഫറുമായ മാൻ റേയ്‌ക്കൊപ്പം അപ്രന്റീസ് ചെയ്യാൻ മില്ലെർ പാരീസിലേക്ക് പോയി. തുടക്കത്തിൽ മാൻ റേ വിസമ്മതിച്ചുവെങ്കിലും ലീ മില്ലെർ അദ്ദേഹത്തോടൊപ്പം പ്രവർത്തനം ആരംഭിക്കുകയും വൈകാതെ അദ്ദേഹത്തിന്റെ കാമുകിയും മ്യൂസും ആയിത്തീരുകയും ചെയ്തു. [12][13][4][14] പാരീസിൽ ലീ സ്വന്തമായി ഫോട്ടോഗ്രാഫി സ്റ്റുഡിയോ ആരംഭിക്കുകയും മാൻ റേയുടെ ഫാഷൻ ഫോട്ടോഗ്രാഫി ജോലികൾ ഏറ്റെടുക്കുകയും ചെയ്തു. അതോടെ റേ പെയിന്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. [15] ഇവർ ഒരുമിച്ച് ഫോട്ടോഗ്രാഫിയിലെ സോളറൈസേഷൻ ടെക്നിക്കിൽ പരീക്ഷണങ്ങൾ നടത്തി. [16][17] ഒരു ഫോട്ടോ ഡെവലപ്പ് ചെയ്യുന്നതിനിടയിൽ അവരുടെ കാലിലൂടെ ഒരു എലി ഓടിയതിനെ തുടർന്ന് അവർ ലൈറ്റ് ഓൺ ചെയ്തപ്പോൾ കിട്ടിയ ചിത്രത്തിൽ നിന്നാണ് ഈ ടെക്നിക്കിൽ അവർ ശ്രദ്ധ ചെലുത്തിയത് എന്ന് ലീ മില്ലർ പിന്നീട് വിവരിക്കുകയുണ്ടായി. [18]

സർ റിയലിസ്റ്റ് കലാകാരന്മാരായ പാബ്ലോ പിക്കാസോ, പോൾ എലുവാർഡ്, ജീൻ കോക്റ്റോ എന്നിവരും മില്ലറുടെ സുഹൃത്തുക്കളിൽ ഉൾപ്പെടുന്നു. മില്ലെറുടെ സൗന്ദര്യത്തിന്റെ ആരാധകനായ കോക്റ്റോ, താൻ സംവിധാനം ചെയ്ത ദി ബ്ലഡ് ഓഫ് എ പൊയറ്റ് (1930) എന്ന ചിത്രത്തിന് വേണ്ടി ലീ മില്ലറുടെ ഒരു പ്രതിമ പ്ലാസ്റ്ററിൽ നിർമ്മിച്ചു. [19][20] 1932-ൽ മാൻ റേയുമായി പിരിഞ്ഞ ലീ, പാരീസ് ഉപേക്ഷിച്ച് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങി. [21]അവിടെ അപ്പാർട്ട്മെന്റുകൾ മില്ലർ വാടകയ്ക്ക് എടുത്തു. അപ്പാർട്ട്‌മെന്റുകളിലൊന്ന് വീടായും മറ്റൊന്ന് ഒരു ഒരു പോർട്രെയിറ്റ്, കൊമേഴ്‌സ്യൽ ഫോട്ടോഗ്രാഫി സ്റ്റുഡിയോ ആയും ഉപയോഗിച്ചു. [22] സഹോദരൻ എറിക്കിനെ തന്റെ ഡാർക്ക് റൂം അസിസ്റ്റന്റായി നിയമിച്ചു. 1932-ൽ ന്യൂയോർക്കിലെ ജൂലിയൻ ലെവി ഗാലറിയിൽ നടന്ന മോഡേൺ യൂറോപ്യൻ ഫോട്ടോഗ്രാഫി എക്സിബിഷനിലും ബ്രൂക്‌ലിൻ മ്യൂസിയം നടത്തിയ അന്താരാഷ്ട്ര ഫോട്ടോഗ്രാഫർമാരുടെ പ്രദർശനത്തിലും ലീ മില്ലറുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. [23] 1933-ൽ ജൂലിയൻ ലെവി ഗാലറി, മില്ലറുടെ ജീവിതത്തിലെ ഒരേയൊരു സോളോ എക്സിബിഷൻ സംഘടിപ്പിച്ചു. [24] 1934-ൽ, ഈജിപ്ഷ്യൻ നാഷണൽ റെയിൽവേയ്ക്ക് ഉപകരണങ്ങൾ വാങ്ങാനായി ന്യൂയോർക്ക് സിറ്റിയിലെത്തിയ അസീസ് എലൂയി ബേ എന്ന ഈജിപ്ഷ്യൻ വ്യവസായിയെ അവർ വിവാഹം കഴിച്ചു. ഈ കാലയളവിൽ അവർ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചില്ലെങ്കിലും, എലൂയിക്കൊപ്പം ഈജിപ്തിൽ താമസിക്കുന്ന സമയത്ത് എടുത്ത ഫോട്ടോകൾ, പോട്രെയിറ്റ് ഓഫ് സ്പേസ് ഉൾപ്പെടെ, ലീയുടെ ഏറ്റവും ശ്രദ്ധേയമായ സർറിയലിസ്റ്റ് ചിത്രങ്ങളായി കണക്കാക്കപ്പെടുന്നു. [25] 1934-ൽ ലണ്ടൻ ഗാലറിയിൽ നടന്ന സർറിയലിസ്‌റ്റ് ഒബ്‌ജക്‌റ്റ്‌സ് ആൻഡ് പോംസ് എക്‌സിബിഷനിൽ മില്ലർ ഒരു ഒബ്‌ജക്‌റ്റ് പ്രദർശിപ്പിച്ചു. 1937 ആയപ്പോഴേക്കും മില്ലർ കെയ്‌റോയിലെ അവളുടെ ജീവിതത്തോട് വിരസത തോന്നുകയും അവർ പാരീസിലേക്ക് മടങ്ങുകയും ചെയ്തു. അവിടെ വച്ച് അവർ ബ്രിട്ടീഷ് സർറിയലിസ്റ്റ് ചിത്രകാരനും ക്യൂറേറ്ററുമായ റോളണ്ട് പെൻറോസിനെ കണ്ടുമുട്ടി. ലീയുടെ നാല് ഫോട്ടോഗ്രാഫുകൾ - ("ഈജിപ്ത്" (1939), "റൗമാനിയ" (1938), "ലിബിയ" (1939), "സിനായ്" (1939)) - 1940-ലെ സ്വെമ്മെർ ഗാലറിയുടെ പ്രദർശനമായ സർറിയലിസം ടു-ഡേയിൽ പ്രദർശിപ്പിച്ചു. മ്യൂസിയം ഓഫ് മോഡേൺ ആർട്ട് (മോമ) 1941-ൽ ന്യൂയോർക്ക് സിറ്റിയിൽ നടത്തിയ ബ്രിട്ടൻ അറ്റ് വാർ എന്ന പ്രദർശനത്തിൽ അവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി. ഇതിനു ശേഷം 1955-ൽ മോമ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോട്ടോഗ്രാഫിയുടെ ഡയറക്ടർ എഡ്വേർഡ് സ്റ്റീച്ചൻ ക്യൂറേറ്റ് ചെയ്‌ത വിഖ്യാതമായ ‘ദി ഫാമിലി ഓഫ് മാൻ‘ എന്ന എക്‌സിബിഷനിലാണ് ലീയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നത്. [26]

രണ്ടാം ലോകമഹായുദ്ധം

[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത്, ലീ മില്ലർ ലണ്ടനിലെ ഹാംപ്‌സ്റ്റെഡിലെ ഡൗൺഷെയർ ഹില്ലിൽ പെൻറോസിനൊപ്പം താമസിക്കുകയായിരുന്നു. യുഎസിലേക്ക് മടങ്ങാനുള്ള സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അഭ്യർത്ഥന അവഗണിച്ച്, അവർ വോഗിന്റെ ഔദ്യോഗിക യുദ്ധ ഫോട്ടോഗ്രാഫറായി ഫോട്ടോ ജേർണലിസത്തിൽ ഒരു പുതിയ കരിയർ ആരംഭിച്ചു. 1942 ഡിസംബർ മുതൽ കോണ്ട് നാസ്റ്റ് പബ്ലിക്കേഷൻസിന്റെ യുദ്ധ ലേഖികയായി അവർ യു.എസ്. ആർമിയിൽ അംഗീകാരം നേടിയിരുന്നു. [27]

ബ്രിട്ടീഷ് വോഗിനായുള്ള ലീ മില്ലറുടെ ആദ്യ ലേഖനം ഓക്സ്ഫോർഡിലെ സൈനിക താവളത്തിലെ നഴ്സുമാരെക്കുറിച്ചായിരുന്നു. [28] യുദ്ധമുന്നണിയിലുള്ളവരും യുദ്ധത്തടവുകാരും ഉൾപ്പെടെ യൂറോപ്പിലുടനീളമുള്ള നഴ്‌സുമാരുടെ ഛായാചിത്രങ്ങൾ അവർ പകർത്തി. [29] ലൈഫ് ലേഖകനായ അമേരിക്കൻ ഫോട്ടോഗ്രാഫറായ ഡേവിഡ് ഇ. ഷെർമനുമായി അവർ നിരവധിയിടങ്ങളിൽ സഹകരിച്ചു പ്രവർത്തിച്ചു. ഡി-ഡേയ്ക്ക് ശേഷം ഒരു മാസത്തിനുള്ളിൽ അവൾ ഫ്രാൻസിലേക്ക് പോയി. സെന്റ് മാലോയുടെ ഉപരോധത്തിൽ നേപ്പാം ആദ്യമായി ഉപയോഗിച്ചതും പാരീസിന്റെ വിമോചനം, അൽസാസ് യുദ്ധം, ബുച്ചൻവാൾഡിലെ നാസി കോൺസെൻട്രേഷൻ ക്യാമ്പുകളുടെ ഭീകരത എന്നിവയും രേഖപ്പെടുത്തി. മ്യൂണിക്കിലെ അഡോൾഫ് ഹിറ്റ്‌ലറുടെ അപ്പാർട്ട്‌മെന്റിലെ ബാത്ത് ടബ്ബിൽ ഇരിക്കുന്ന ലീ മില്ലറുടെ പ്രശസ്തമായ ചിത്രം ഷെർമൻ പകർത്തിയതാണ്.[30]തന്റെ ബൂട്ടുകളിലെ അഴുക്ക് കൊണ്ട് അവർ ഹിറ്റ്‌ലറുടെ കുളിമുറി മനപ്പൂർവ്വം വൃത്തികേടാക്കി. [31] ഈ ചിത്രം 1945 ഏപ്രിൽ 30-ന് ഹിറ്റ്‌ലറുടെ ആത്മഹത്യ നടന്ന അതേ ദിവസം യാദൃശ്ചികമായി സംഭവിച്ചതാണ്. ബാത്ത് ടബ് ചിത്രമെടുത്ത ശേഷം, ലീ മില്ലർ ടബ്ബിൽ കുളിക്കുകയും ഹിറ്റ്‌ലറുടെ കിടക്കയിൽ ഉറങ്ങുകയും ചെയ്തു. [14][32] ഈ കാലയളവിൽ, മില്ലർ വിയന്നയിലെ ആശുപത്രിയിൽ മരിക്കുന്ന കുട്ടികൾ, യുദ്ധാനന്തര ഹംഗറിയിലെ കർഷക ജീവിതം, നാസി ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും മൃതദേഹങ്ങൾ, ഒടുവിൽ പ്രധാനമന്ത്രി ലാസ്ലോ ബാർഡോസിയുടെ വധശിക്ഷ എന്നിവ ചിത്രീകരിച്ചു. യുദ്ധാനന്തരം, ഫാഷൻ, സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി അവർ വോഗിൽ രണ്ടു വർഷം കൂടി ജോലി തുടർന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് "യുദ്ധം ചരിത്രപരമായ തെളിവായി രേഖപ്പെടുത്തുക" എന്നതായിരുന്നു ലീ മില്ലറുടെ ലക്ഷ്യം. [33] യുദ്ധസമയത്ത് ലീ മില്ലറുടെ പ്രവർത്തനങ്ങൾ പലപ്പോഴും പത്രപ്രവർത്തനത്തിന്റെയും കലയുടെയും സംയോജനമായിരുന്നു.

യുദ്ധം അവസാനിച്ചപ്പോൾ ക്യാമ്പുകളിൽ നിന്നുള്ള ഫോട്ടോഗ്രാഫുകൾ പ്രസിദ്ധീകരിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് വോഗ് എഡിറ്ററായ ഓഡ്രി വിതേഴ്സിന് അവർ ടെലിഗ്രാം അയച്ചു. അതിനാൽ യുദ്ധകാല ഫോട്ടോ ജേണലിസ്റ്റ് എന്ന നിലയിൽ മില്ലറുടെ ജോലി തുടർന്നു. നാസി അതിക്രമങ്ങളുടെ വിവരണങ്ങൾ ഒരു വിഭാഗം ജനങ്ങൾ അതിശയോക്തിയായി കരുതുന്നത് മനസ്സിലാക്കിയതിനെ തുടർന്നാണ് ലീ അങ്ങനെ ചെയ്തത്. രണ്ടാം ലോകമഹായുദ്ധസമയത്ത് അവർ എടുത്ത ചിത്രങ്ങൾ യുദ്ധക്കെടുതികളുടെ നേർചിത്രമായി.

ബ്രിട്ടനിലെ ജീവിതം

[തിരുത്തുക]

മധ്യ യൂറോപ്പിൽ നിന്ന് ബ്രിട്ടനിലേക്ക് മടങ്ങിയ ശേഷം, മില്ലർ വിഷാദരോഗത്തിന് അടിമയായി. പിൽക്കാലത്ത് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്നറിയപ്പെട്ട അവസ്ഥയിലായിരുന്നു അവർ. ഇതേത്തുടർന്ന് ലീ അമിതമായി മദ്യപിക്കാനും തുടങ്ങി.

1946 നവംബറിൽ, ജെയിംസ് ജോയ്‌സിന്റെ പഴയ സുഹൃത്തും വിശ്വസ്തനുമായ കോൺസ്റ്റന്റൈൻ കുറാൻ എഴുതിയ "ജെയിംസ് ജോയ്‌സ് ഡബ്ലിനിൽ ജീവിച്ചപ്പോൾ" എന്ന ലേഖനം ചിത്രീകരിക്കാൻ ബ്രിട്ടീഷ് വോഗ് അവളെ ചുമതലപ്പെടുത്തി. കുറാൻ അവർക്ക് നൽകിയ ഒരു ലിസ്റ്റ് പിന്തുടർന്ന്, മില്ലർ ഡബ്ലിനിലെ നിരവധി സ്ഥലങ്ങളെയും ആളുകളെയും പകർത്തി. പലരും ജോയ്‌സുമായി ബന്ധമുള്ളവരായിരുന്നു. ലേഖനവും ഫോട്ടോഗ്രാഫുകളും 1947 മെയ് മാസത്തിൽ അമേരിക്കൻ വോഗിലും 1950 ൽ ബ്രിട്ടീഷ് വോഗിലും പ്രത്യക്ഷപ്പെട്ടു. ജോയ്‌സിന്റെ ജന്മനാടിനെയും ഡബ്ലിനിനെയും കുറിച്ച് ഈ ചിത്രങ്ങൾ ശ്രദ്ധേയമായ ഒരു വിവരണം നൽകുന്നു. [34] 1946-ൽ, പെൻറോസിനൊപ്പം അവർ അമേരിക്കയിലേക്ക് പോയി. 1947 മെയ് 3 ന് അവർ ബെയെ വിവാഹമോചനം ചെയ്യുകയും പെൻറോസിനെ വിവാഹം കഴിക്കുകയും ചെയ്തു. അവരുടെ മകൻ ആന്റണി പെൻറോസ് 1947 സെപ്റ്റംബറിൽ ജനിച്ചു. 1949-ൽ ദമ്പതികൾ ഈസ്റ്റ് സസെക്സിലെ ചിഡ്ഡിംഗ്ലിയിൽ ഫാർലി ഫാം ഹൗസ് വാങ്ങി. 1950-കളിലും 1960-കളിലും ഈ ഫാം ഹൗസ് പിക്കാസോ, മാൻ റേ, ഹെൻറി മൂർ, എലീൻ അഗർ, ജീൻ ഡബുഫെറ്റ്, ഡൊറോത്തിയ ടാനിംഗ്, മാക്സ് ഏണസ്റ്റ് തുടങ്ങിയ കലാകാരന്മാർ നിത്യസന്ദർശകരായ “കലയുടെ മെക്ക“യായി മാറി. ഇടയ്ക്കിടെ ലീ മില്ലർ വോഗിനായി ഫോട്ടോഷൂട്ട് ചെയ്യുന്നത് തുടർന്നു. താമസിയാതെ അവർ പാചകകലയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പെൻറോസ്, പിക്കാസോ തുടങ്ങിയവരുടെ ജീവചരിത്രങ്ങൾക്കായി അവർ പല ഫോട്ടോഗ്രാഫുകളും നൽകി. എന്നിരുന്നാലും താനെടുത്ത യുദ്ധചിത്രങ്ങൾ, പ്രത്യേകിച്ച് കോൺസെൻട്രേഷൻ ക്യാമ്പുകൾ, അവരെ വേട്ടയാടുന്നത് തുടർന്നു. ട്രപ്പീസ് ആർട്ടിസ്റ്റ് ഡയാൻ ഡെറിയാസുമായുള്ള പെൻറോസിന്റെ ദീർഘകാല ബന്ധം മില്ലറുടെ വിഷാദരോഗത്തെ കൂടുതൽ തീവ്രമാക്കി. [8]

1940-കളിലും 1950-കളിലും സോവിയറ്റ് ചാരവനിതയാണെന്ന സംശയത്തെത്തുടർന്ന് മില്ലറെ ബ്രിട്ടീഷ് സുരക്ഷാ ഏജൻസിയായ എം.ഐ 5 അന്വേഷണത്തിനു വിധേയയാക്കി. [35][36]

അന്ത്യം

[തിരുത്തുക]

ലീ മില്ലർ 1977-ൽ, തന്റെ എഴുപതാം വയസ്സിൽ, ഫാർലി ഫാം ഹൗസിൽ വച്ച് അർബുദം ബാധിച്ച് അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. Cooke, Rachel (October 19, 2015). "Women at war: Lee Miller exhibition includes unseen images of conflict". The Guardian. ISSN 1756-3224. OCLC 60623878. Archived from the original on August 23, 2023. Retrieved March 14, 2024. A new Imperial War Museum show explores women's wartime experience - and reveals the spirit and determination behind the photographer's reportage
  2. "Lee Miller | Biography, Photography, & Facts | Britannica". britannica.com (in ഇംഗ്ലീഷ്). 2024-05-08. Retrieved 2024-05-08.
  3. Smith, Ali (September 8, 2007). "The look of the moment". The Guardian. ISSN 1756-3224. OCLC 60623878. Archived from the original on September 13, 2023. Retrieved March 14, 2024. Gifted, beautiful and unpredictable, Lee Miller's career took her from the fashion pages of Vogue to the front line of the second world war. But while she is celebrated as one of the finest photographers of the 20th century, her great talents as a writer are often forgotten, argues Ali Smith
  4. 4.0 4.1 Darwent, Charles (January 27, 2013). "Man crush: When Man Ray met Lee Miller". The Independent (in ഇംഗ്ലീഷ്). ISSN 1741-9743. OCLC 185201487. Archived from the original on December 6, 2023. Retrieved March 14, 2024. A major new exhibition finally explores the extraordinary effect an unlikely meeting with the model Lee Miller had on the Surrealist Man Ray
  5. 5.0 5.1 5.2 "Lee Miller". National Galleries of Scotland. Archived from the original on July 1, 2017. Retrieved March 4, 2020.
  6. 6.0 6.1 "Lee Miller | American photographer, artist, and model". Encyclopædia Britannica. Archived from the original on September 5, 2015. Retrieved March 4, 2020.
  7. Foley, Jeana K. (1997). "Miller, Lee". In Gaze, Delia (ed.). Dictionary of Women Artists. Vol. 2 (Artists J-Z). London: Fitzroy Dearborn Publishers. pp. 953. ISBN 1-884964-21-4.
  8. 8.0 8.1 Prose, Francine (2002). The Lives of the Muses. Harper Perennial. ISBN 0-06-019672-6.
  9. Cunningham, Erin. " 'Lee Miller in Fashion': A Look at the Famed War Photographer's More Unknown Work", The Daily Beast. October 7, 2013, ProQuest. March 2, 2017
  10. "Lee Miller: Portraits". National Portrait Gallery, London. Archived from the original on August 2, 2018. Retrieved June 16, 2014.
  11. npr Staff (August 20, 2011). "Much More Than A Muse: Lee Miller And Man Ray". npr. Archived from the original on August 21, 2011. Retrieved March 4, 2020.
  12. Shinkle, Eugénie; ProQuest (2008). Fashion as photograph: Viewing and Reviewing Images of Fashion. I. B. Tauris. pp. 71–72. ISBN 978-0-85771-255-4.
  13. "Surrealist Love Affair of Man Ray and Lee Miller Exposed in San Francisco Museum Show" Archived August 23, 2023, at the Wayback Machine. by Jonathon Keats, Forbes
  14. 14.0 14.1 Giovanni, Janine D. "What's a Girl to Do When a Battle Lands in Her Lap?" The New York Times Magazine, Winter 2007: 68–71. ProQuest. March 2, 2017
  15. "Lee Miller | Photography and Biography". Archived from the original on August 23, 2023. Retrieved March 4, 2020.
  16. Tate. "Solarisation – Art Term". Tate. Archived from the original on August 23, 2023. Retrieved July 1, 2019.
  17. Wells, Liz (2004). Photography: A Critical Introduction (3rd ed.). Routledge. p. 272. ISBN 978-0-415-30704-8.
  18. "Man Ray and Lee Miller: Excerpts from a Conversation with Julian Cox". FAMSF. July 13, 2012. Archived from the original on July 1, 2019. Retrieved July 1, 2019.
  19. MacWeeney, Antony; Penrose, Anthony (2001). The Home of the Surrealists: Lee Miller, Roland Penrose, and Their Circle at Farley Farm. Frances Lincoln. p. 31. ISBN 978-0-7112-1726-3. Cocteau's The Blood of a Poet lee miller.
  20. Bukhari, Nuzhat, and Amir Feshareki. "Lee Miller's Ariadne Aesthetics", Modernism/Modernity 14.1 (2007): 147–152. ProQuest. March 2, 2017
  21. "Miss Lee Miller of Poughkeepsie, NY, young artist who went to Paris several years ago to study painting but changed to camera study making quite a reputation for herself, is seen here aboard the S. S. Ile de France as she arrived in New York on Oct. 18". Getty Images. New York: Bettmann Archive. October 18, 1932. Archived from the original on November 12, 2021. Retrieved November 12, 2021.
  22. Conekin, Becky E. (2013). Lee Miller in Fashion. The Monacelli Press.
  23. Allmer, Patricia (2016). Lee Miller: Photography, Surrealism, and Beyond. Manchester University Press.
  24. Conekin, Becky E. (2006). "Lee Miller: Model, Photographer and War Correspondent in Vogue, 1927–1953". Fashion Theory. 10 (1–2): 97–126. doi:10.2752/136270406778051058. S2CID 162325789.
  25. "Lee Miller Photographer | Biography & Information | wotfoto.com". Wotfoto. Archived from the original on March 4, 2020. Retrieved March 4, 2020.
  26. Livingston, Jane (1989). Lee Miller: Photographer. Thames & Hudson. ISBN 978-0500541395.
  27. "War Dept. ID (Vogue Studio)". messynessychic.com. December 30, 1942. Archived from the original on November 12, 2021. Retrieved November 12, 2021.
  28. "Lee Miller: Nurses". The Fitzrovia Chapel. 2022-04-12. Archived from the original on May 1, 2022. Retrieved 2022-05-10.
  29. Jansen, Charlotte (2022-04-29). "Lee Miller and the nurses of the Second World War". Financial Times. Archived from the original on December 10, 2022. Retrieved 2022-05-10.
  30. "Lee Miller in Hitler's apartment at 16 Prinzregent – 2245 | LeeMiller". leemiller.co.uk. April 30, 1945. Archived from the original on November 8, 2014. Retrieved February 2, 2021. Note the combat boots on the bath mat now stained with the dust of Dachau; and a photograph of the previous owner of the flat propped on the edge of the tub.
  31. Beggs, Alex (September 30, 2015). "Don't Let History Forget This Incredible Female World War II Photographer". Vanity Fair. Archived from the original on November 16, 2020. After trudging through the liberated concentration camps at Buchenwald and Dachau, .. Lee Miller took off her muddy boots, making sure to wipe their horrific mud on the clean, fluffy bathmat, and posed in Hitler's bathtub.
  32. "Lee Miller in Eva Brauns bed". leemiller.co.uk. 1945. Archived from the original on February 6, 2021. Retrieved February 2, 2021.
  33. Hilditch, L., 2018. Believe It! Lee Miller's Second World War Photographs as Modern Memorials. Journal of War & Culture Studies, July 3, 11(3), pp. 209 – 222.
  34. "Lee Miller in James Joyce's Dublin". PhotoIreland. June 2014. Archived from the original on December 8, 2021. Retrieved December 7, 2021.
  35. Gardham, Duncan (March 3, 2009). "MI5 investigated Vogue photographer Lee Miller on suspicion of spying for Russians, files show". Daily Telegraph. Archived from the original on May 6, 2020. Retrieved May 9, 2014.
  36. Sanchia Berg (March 3, 2009). "The Lee Miller File". Today BBC Radio 4. Archived from the original on March 4, 2009. Retrieved September 22, 2015.
"https://ml.wikipedia.org/w/index.php?title=ലീ_മില്ലെർ&oldid=4112913" എന്ന താളിൽനിന്ന് ശേഖരിച്ചത്