ലീ പോ
ലീ പോ | |
---|---|
![]() "ഉലാത്തുന്ന ലീ പോ" ലിയാങ്ങ് കൈ-യുടെ 13-ആം നൂറ്റാണ്ടിലെ രചന | |
ജനനം | 701 സൂയ് യേ |
മരണം | 762 |
ദേശീയത | ചൈന |
തൊഴിൽ | കവി |
രചനാകാലം | താങ്ങ് രാജവാഴ്ചക്കാലം |
ലീ പോ അല്ലെങ്കിൽ ലീ ബായ് (Chinese: 李白; pinyin: Lǐ Bái, or, Lǐ Bó) (ജനനം: 701 – മരണം: 762) ചൈനയിലെ ഒരു കവിയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന കവി ഡു-ഫൂവിന്റെ ഒരു കവിതയിൽ വീഞ്ഞുകോപ്പയുടെ എട്ട് അമർത്ത്യന്മാർ (Eight Immortals of the Wine Cup) എന്നു വിശേഷിപ്പിച്ച പണ്ഡിതന്മാരുടെ ഗണത്തിൽ ഒരാളായിരുന്നു ലീ പോ. ലീ പോ, ഡൂ-ഫൂ എന്നിവരെ ചീനസാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഹാന്മാരായ രണ്ടു കവികളായി കണക്കാക്കാറുണ്ട്. ലീ പോവിന്റെ 1100-ഓളം കവിതകൾ ഇന്ന് ലഭ്യമാണ്. പാശ്ചാത്യ ഭാഷകളിലൊന്നിലേക്കുള്ള അവയുടെ ആദ്യത്തെ പരിഭാഷ സാമൂഹ്യശാസ്ത്രജ്ഞൻ മാർക്വിസ് ഡി ഹെർവി ഡി സെന്റ് ഡെനിസ് 1862-ൽ ഫ്രഞ്ചുഭാഷയിലേക്കു നടത്തിയതാണ്.[1] ഹെർബർബർട്ട് അല്ലെൻ ഗൈൽസ് 1901-ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച "ചൈനീസ് സാഹിത്യചരിത്രം", ലീ പോയുടെ കവിതകളുടെ ജപ്പാൻ ഭാഷാ പരിഭാഷയെ ആശ്രയിച്ച് അമേരിക്കൻ സാഹിത്യചിന്തകൻ എസ്രാ പൗണ്ട് 1915-ൽ നടത്തിയ ഇംഗ്ലീഷ് പരിഭാഷ തുടങ്ങിയവും ലീ പോയുടെ കവിതകളെ ബാഹ്യലോകത്തിന് പരിചയപ്പെടുത്താൻ ഉപകരിച്ചു. [2]
ഭാവനയുടെ ധാരാളിത്തം, പിടിച്ചുനിർത്തുന്ന താവോയിസ്റ്റ് ബിംബങ്ങൾ എന്നിവ നിറഞ്ഞ കവിതകളുടെ പേരിലും വലിയ മദ്യപ്രേമത്തിന്റെ പേരിലും ലീ പോ അറിയപ്പെട്ടു. ഡു-ഫു വിനെപ്പോലെ അദ്ദേഹവും നാടോടിയായി ജീവിച്ചു. എന്നാൽ , ഡു-ഫുവിന്റെ യാത്രകൾ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപെടാനായിരുന്നെങ്കിൽ ലീ പോയുടെ യാത്രകൾ സമ്പത്ത് അദ്ദേഹത്തെ അതിന് അനുവദിച്ചതുകൊണ്ടായിരുന്നു എന്ന വ്യത്യാസമുണ്ട്. മദ്യപനായി യാങ്ങ്ട്സി നദിയിൽ യാത്രചെയ്യുമ്പോൾ ജലത്തിലെ ചന്ദ്രബിംബത്തെ പുണരാൻ ശ്രമിച്ച് തോണിയിൽ നിന്നു വീണാണ് ലീ പോ മരിച്ചതെന്ന് പ്രസിദ്ധമായൊരു കഥയുണ്ടെങ്കിലും അതിൽ സത്യമില്ല.
അവലംബം[തിരുത്തുക]
- ↑ D'Hervey de Saint-Denys (1862). Poésies de l'Époque des Thang (Amyot, Paris). See Minford, John and Lau, Joseph S. M. (2000)). Classic Chinese Literature (Columbia University Press) ISBN 978-0-231-09676-8.
- ↑ Pound, Ezra (1915). Cathay (Elkin Mathews, London). ASIN B00085NWJI.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
ഓൺലൈൻ ട്രാൻസ്ലേഷനുകൾ (ചിലവ ചൈനീസ് ലിപികളോടുകൂടിയതാണ്. ചിലവ പദാനുപദ തർജ്ജമകാളാണ്):
- ലി ബായ്സ് പോയംസ് അറ്റ് യൂണിവേഴ്സിറ്റി ഓഫ് മിച്ചിഗൺ
- ലി ബായ് പോയംസ് ഇൻ ഇംഗ്ലീഷ്
- പോയംസ് ബൈ ലീ ബായ് അറ്റ് പോയംസ് ഫൗണ്ട് ഇൻ ട്രാൻസ്ലേഷൻ
- ലി ബായി: പോയംസ് എക്സ്റ്റൻസീവ് കളക്ഷൻ ഓഫ് ലി ബായി പോയംസ് ഇൻ ഇംഗ്ലീഷ്
- 20 ലി ബായി പോയംസ്, ഇൻ ചൈനീസ് യൂസിംഗ് സിമ്പ്ലിഫൈഡ് ആൻഡ് ട്രഡിഷണൽ കാരക്റ്റേഴ്സ് ആൻഡ് പിൻയിൻ, വിത്ത് ലിറ്ററൽ ആൻഡ് ലിറ്റററി ഇംഗ്ലീഷ് ട്രാൻസ്ലേഷൻസ് ബൈ മാർക്ക് അലക്സാണ്ടർ.
- 34 ലി ബായി പോയംസ്, ഇൻ ചൈനീസ് വിത്ത് ഇംഗ്ലീഷ് ട്രാൻസ്ലേഷൻ ബൈ വിറ്റർ ബൈന്നർ, ഫ്രം ദി ത്രീ ഹൺഡ്രഡ് ടാങ്ക് പോയംസ് ആന്തോളജി.
- കംപ്ലീറ്റ് ടെക്സ്റ്റ് ഓഫ് കാത്തേ, ദി എർസ പൗണ്ട്/ഏണസ്റ്റ് ഫെനൊല്ലോസ ട്രാൻസ്ലേഷൻസ് ഓഫ് പോയംസ് പ്രിൻസിപ്പലി ബൈ ലി പോ (ജെ., റിഹാകു) റ്റുഗതർ വിത്ത് പബ്ലിക് ഡൊമൈൻ റിക്കോഡിംസ് (MP3) ഓഫ് ദി സേം
- 27 ടിക്കോഡിംഗ്സ് ഓഫ് "ഡ്രിംഗിങ് എലോൺ ബൈ മൂൺലൈറ്റ്" ഫ്രം ദി ലിബ്രിവോക്സ് വെബ് സൈറ്റ്. ശേഖരിച്ചത് 2007 ജൂലൈ 1-ന്.
- ഡസ് ലൈഡ് ഫോൺ ഡെർ എർഡെ: ദി ലിറ്റററി ചേഞ്ചസ് – സിനോപ്സിസ് ഓഫ് ഒറിജിനൽ ചൈനീസ് പോയംസ്, ബെഥ്ജെസ് ട്രാൻസ്ലേഷൻസ് ആൻഡ് മാഹ്ലർസ് ചേഞ്ചസ്
- പ്രൊഫൈൽ വെറൈറ്റി ഓഫ് ട്രാൻസ്ലേഷൻസ് ഓഫ് ലി ബായിസ് പോയട്രി ബൈ എ റേഞ്ച് ഓഫ് ട്രാൻസ്ലേറ്റർസ്, എലോങ് വിത്ത് ഫോട്ടോഗ്രാഫ്സ് ഓഫ് ജിയോഗ്രാഫിക്കൽ സൈറ്റ്സ് റിലവന്റ് റ്റു ഹിസ് ലൈഫ്.
- അറ്റ് പ്രോജക്റ്റ് ഗുട്ടൻബർഗ് ഫ്രം മോർ ട്രാൻസ്ലേഷൻസ് ഫ്രം ദി ചൈനീസ് ബൈ ആർഥർ വെയ്ലി, 1919 (ലി പോയുടെ ആറ് കൃതികൾ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.).
- ദി വർക്ക്സ് ഓഫ് ലി പോ, ദി ചൈനീസ് പോയറ്റ്, ട്രാൻസ്ലേറ്റഡ് ബൈ ഷിഗെയോഷി ഒബാറ്റ ഒബാറ്റയുടെ 1922-ലെ തർജ്ജമയുടെ ഗൂഗിൾ ബുക്ക്സ് വേർഷൻ.
- ലി പോസ് പോയംസ് പബ്ലിഷ്ഡ് ബൈ പോയംഹണ്ടർ.കോം
ഗൂക്വിൻ റിലേറ്റഡ്