ലീ ജുൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Léi Jūn
雷军
ജനനം (1969-12-16) 16 ഡിസംബർ 1969  (53 വയസ്സ്)
Xiantao, Hubei, China
കലാലയംWuhan University[1]
തൊഴിൽFounder, Chairman and CEO of Xiaomi Inc[2]
Chairman of Kingsoft
Chairman of UCWeb Inc.
Chairman of YY.com[3]
അറിയപ്പെടുന്നത്Founding Xiaomi Inc[2]
ജീവിതപങ്കാളി(കൾ)Zhāng Tóng (张彤)
കുട്ടികൾ2[4]
വെബ്സൈറ്റ്Lei Jun's Blog

ചൈനീസ് ബില്യണയർ സംരംഭകനാണ് ലീ ജുൻ (ചൈനീസ്: 雷军, ചൈനീസ്: 雷军, ചൈനീസ്: 雷軍; pinyin: léi jūn, ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളായ Xiaomi Inc ന്റെ സംരംഭകനാണ് ഇദ്ദേഹം.

ജീവചരിത്രം[തിരുത്തുക]

1969 ഡിസംബർ 16 ന് ചൈനയിലെ ഹുബായി (Hubei) യിൽ സിയാൻറ്റോയിലാണ് ലീ ജുൻ ജനിച്ചത്. 1987 ൽ അദ്ദേഹം മിയാൻയാംഗ് മിഡിൽ സ്കൂളിൽ നിന്ന് ബിരുദവും വുഹാൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു. രണ്ടു വർഷത്തിനുള്ളിൽ എല്ലാ ക്രെഡിറ്റുകളും പൂർത്തിയാക്കി. കമ്പ്യൂട്ടർ സയൻസിൽ ബി.എ. ബിരുദം നേടി. കോളേജിലെ അവസാന വർഷം തന്റെ ആദ്യ കമ്പനിയും ആരംഭിച്ചു.[1]

1992 ൽ ലീ കിങ്ങ്സോഫ്റ്റിൽ എൻജിനീയറായി ചേർന്നു.1998 ൽ കമ്പനിയുടെ സി.ഇ.ഒ ആയി മാറിയ അദ്ദേഹം ഐപിഒയിലേക്ക് നയിച്ചു. 2007 ഡിസംബർ 20-ന് അദ്ദേഹം "ആരോഗ്യ കാരണങ്ങളാൽ" കിംഗ്സോഫറ്റിന്റെ പ്രസിഡന്റ് സ്ഥാനവും സിഇഒ സ്ഥാനവും രാജിവച്ചു.[5]

കിംഗ്സോഫ്റ്റിൽ നിന്ന് രാജിവച്ചതിനു ശേഷം, ലീ ചൈനയിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിച്ചു.Vancl.com, UCWeb, സോഷ്യൽ പ്ലാറ്റ്ഫോം വൈ വൈ തുടങ്ങി 20 ഓളം കമ്പനികളിൽ നിക്ഷേപിക്കുകയുണ്ടായി. ഷുൻവേ ക്യാപിറ്റൽ (ചൈനീസ്: 顺 为 资本), ഇദ്ദേഹം സ്ഥാപക പങ്കാളി ആയിരുന്ന ഇൻവെസ്റ്റ്മെന്റ് കമ്പനിയിലൂടെയുള്ള ഇ-കൊമേഴ്സ്, സോഷ്യൽ നെറ്റ് വർക്കിങ്, മൊബൈൽ പ്രോഡക്ടറുകൾ എന്നീ കമ്പനികളിൽ നിക്ഷേപം തുടർന്നു. [6] He continues to invest in companies in the ecommerce, social networking, and mobile industries through Shunwei Capital (ചൈനീസ്: 顺为资本), an investment company for which he was a founding partner.[7]

2000 ൽ ലീ ഒരു ഓൺലൈൻ പുസ്തകശാലയായ Joyo.com- യെ സ്ഥാപിച്ചു. 2004-ൽ Amazon.com- ൽ $ 75 ദശലക്ഷം ഡോളറിന് വിറ്റു, .[8]

2008 ൽ അദ്ദേഹം യുസി വെബിന്റെ ചെയർമാനായി. [9]


2011-ൽ അദ്ദേഹം കിംഗ്സോഫ്റ്റ് ചെയർമാനായി വീണ്ടും ചേർന്നു.

2013 ൽ ലീ ജുൻ നാഷണൽ പീപ്പിൾസ് കോൺഗ്രസ്സിന്റെ പ്രതിനിധിയായി നിയമിച്ചു.

2014-ൽ ഫോബ്സ് മാസികയുടെ ബിസിനസ്സ്മാൻ ഓഫ് ദ് ഇയർ ബഹുമതി ഇദ്ദേഹത്തിന് ലഭിച്ചു.[10]

സിയോമി[തിരുത്തുക]

2010 ഏപ്രിൽ 6 ന് സ്മാർട്ട്ഫോണുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉത്പന്ന നിർമ്മാണ കമ്പനിയായ Xiaomi Inc സ്ഥാപിച്ചു.[11] ലിൻ ബിൻ, ഗൂഗിൾ ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിൻറെ വൈസ് പ്രസിഡന്റ്. മോട്ടറോള, ബീജിംഗ് ആർ & ഡി സെന്ററിന്റെ സീനിയർ ഡയറക്ടർ ഡോ. ഷൗ ഗൊൻപിങ്, ശാസ്ത്ര സാങ്കേതിക വിദ്യാ ബീജിങ്ങ് സർവകലാശാലയിലെ വ്യവസായ ഡിസൈൻ തലവൻ യാൻജിയാഹുയി (YanJiahui) ലി വാൻ ക്വ (Li Wanqiang, Kingsoft നിഘണ്ടു ജനറൽ മാനേജർ; വാംഗ്കോങ്-കാറ്റ്, പ്രിൻസിപ്പൽ ഡെവലപ്മെന്റ് മാനേജർ; ഗൂഗിൾ ചൈനയുടെ സീനിയർ പ്രോഡക്റ്റ് മാനേജർ ഹോംഗ് ഫെങ് എന്നിവർ സഹസ്ഥാപകരാണ്.

ഫോണുകൾ, ടാബ്ലറ്റുകൾ, ടിവികൾ, റൗണ്ടറുകൾ, പവർ ബാങ്കുകൾ, ഇയർഫോണുകൾ, വായു. വാട്ടർ പ്യൂരിഫയറുകൾ, റോബോട്ട് വാക്വം -കൾ, സ്കൂട്ടറുകൾ തുടങ്ങി വിവിധ വൈവിധ്യമാർന്ന ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനിയെ സൃഷ്ടിച്ചു. [12]

2014, Xiaomi കൂടുതലായി $ 1 ബില്ല്യൻ ശേഖരിച്ചു 2014 അവസാനത്തോടെ കമ്പനി$ 45 ബില്ല്യൻ വിലമതിച്ചിരുന്നു.[13]

ലി ജുനുവും കമ്പനിയായ Xiaomi Inc- ഉം 70 സ്റ്റാർട്ടപ്പ് കമ്പനികളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. Xiaomi Inc അതിന്റെ ശൃംഗല വിപുലീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.[14]

ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ Xiaomi ഹോങ്കോങ്ങിൽ 10,000 ബില്യൺ ഐപിഒ മൂല്യമുള്ള 10 ബില്ല്യൻ ഡോളർ സമാഹരിക്കപ്പെടുമെന്ന് കണക്ക് കൂട്ടുന്നു. [15]

അംഗീകാരം[തിരുത്തുക]

വ്യവസായ അവാർഡുകളിലൂടെ ലീ ജുനിന്റെ ബിസിനസ് പ്രവർത്തനങ്ങൾ അംഗീകരിച്ചിട്ടുണ്ട്.

1998 ൽ വുഹാൻ യൂണിവേഴ്സിറ്റിയിൽ ഓണററി പ്രൊഫസറാണ്. അദ്ദേഹത്തിന്റെ പേരിൽ ഒരു സ്കോളർഷിപ്പ് കൊടുത്ത് വരുന്നു.

2003-ൽ, ഷേങ്ഷൌ (Zhengzhou)ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എൻജിനീയറിംഗിൽ അദ്ദേഹത്തെ ഓണററി പ്രൊഫസർ ആയി തിരഞ്ഞെടുത്തു. [16]

2012 ൽ, ചൈന സെൻട്രൽ ടെലിവിഷൻ അദ്ദേഹത്തെ ഏറ്റവും മികച്ച 10 ബിസിനസ് നേതാക്കളിൽ ഒരാളായി തിരഞ്ഞെടുത്തു.

2013-ൽ, ഏഷ്യയിലെ ഏറ്റവും ശക്തരായ 11 ആളുകളിൽ ഒരാളായി അദ്ദേഹം ഫോർച്യൂണിലൂടെയും ബസാറിലെ മെൻസ് സ്റ്റൈലിൽ ഏറ്റവും ശ്രദ്ധേയമായ സംരംഭകനായും തിരഞ്ഞെടുക്കപ്പെട്ടു [17]


2014-ൽ ഫോർബ്സ് ഏഷ്യയുടെ ബിസിനസ്മാൻ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു . [18]

വ്യക്തിജീവിതം[തിരുത്തുക]

ലീ ജുൻ, ഴാങ് ടോങ്ങിനെയാണ് വിവാഹം കഴിച്ചത്. അവർക്ക് രണ്ട് കുട്ടികളുണ്ട്.[1][19]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Lei Jun, Forbes, 5 മാർച്ച് 2014, മൂലതാളിൽ നിന്നും 21 ഫെബ്രുവരി 2014-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 5 മാർച്ച് 2014
  2. 2.0 2.1 Xiaomi Management, Xiaomi Tech, 5 മാർച്ച് 2014, മൂലതാളിൽ നിന്നും 2 ജനുവരി 2014-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 5 മാർച്ച് 2014
  3. Lei Jun, CrunchBase, 5 മാർച്ച് 2014, മൂലതാളിൽ നിന്നും 20 ഫെബ്രുവരി 2014-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 5 മാർച്ച് 2014
  4. Lei Jun Net Worth, TheRichest, 5 മാർച്ച് 2014, മൂലതാളിൽ നിന്നും 6 മാർച്ച് 2014-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 5 മാർച്ച് 2014
  5. "Chinese Billionaire Lei Jun's Long, Twisting Road At Kingsoft". Forbes. 19 ജൂലൈ 2012. മൂലതാളിൽ നിന്നും 8 സെപ്റ്റംബർ 2017-ന് ആർക്കൈവ് ചെയ്തത്.
  6. "Meet Lei Jun: China's Steve Jobs Is The Country's Newest Billionaire". Forbes. 22 ജൂൺ 2015. മൂലതാളിൽ നിന്നും 6 സെപ്റ്റംബർ 2017-ന് ആർക്കൈവ് ചെയ്തത്.
  7. "Here's why Xiaomi is China's most important tech company". Tech In Asia. 19 ഡിസംബർ 2014. മൂലതാളിൽ നിന്നും 11 ജനുവരി 2015-ന് ആർക്കൈവ് ചെയ്തത്.
  8. "Amazon.com to Acquire Joyo.com Limited". Amazon. 19 August 2004. മൂലതാളിൽ നിന്നും 2015-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-11-05.
  9. "Alibaba, UCWeb Team Up In Mobile Search". Forbes. 28 ഏപ്രിൽ 2014. മൂലതാളിൽ നിന്നും 8 സെപ്റ്റംബർ 2017-ന് ആർക്കൈവ് ചെയ്തത്.
  10. "Forbes Asia Names Lei Jun As Businessman Of The Year In 2014". Forbes. 4 ഡിസംബർ 2014. മൂലതാളിൽ നിന്നും 6 സെപ്റ്റംബർ 2017-ന് ആർക്കൈവ് ചെയ്തത്.
  11. management, Xiaomi Tech, 5 മാർച്ച് 2014, മൂലതാളിൽ നിന്നും 2 ജനുവരി 2014-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 5 മാർച്ച് 2014
  12. Inside Xiaomi's plan to dominate the connected world, Mashable, 21 ഏപ്രിൽ 2016, മൂലതാളിൽ നിന്നും 27 മാർച്ച് 2017-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 26 മാർച്ച് 2017
  13. venture capital, Recode, 29 ഡിസംബർ 2014, മൂലതാളിൽ നിന്നും 27 മാർച്ച് 2017-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 26 മാർച്ച് 2017
  14. "Lei Jun: Xiaomi will invest in 100 more startups". Tech In Asia. 22 ജൂൺ 2015. മൂലതാളിൽ നിന്നും 22 ജൂൺ 2015-ന് ആർക്കൈവ് ചെയ്തത്.
  15. "Xiaomi officially files for Hong Kong IPO to raise a reported $10 billion". TechCrunch. 3 മേയ് 2018. മൂലതാളിൽ നിന്നും 18 മേയ് 2018-ന് ആർക്കൈവ് ചെയ്തത്.
  16. "金山公司总裁兼CEO雷军". Sina. 28 ഒക്ടോബർ 2004. മൂലതാളിൽ നിന്നും 8 ഒക്ടോബർ 2017-ന് ആർക്കൈവ് ചെയ്തത്.
  17. "13 things you didn't know about Xiaomi's Lei Jun". Manufacturing Global. 22 ജൂൺ 2015. മൂലതാളിൽ നിന്നും 22 ജൂൺ 2015-ന് ആർക്കൈവ് ചെയ്തത്.
  18. Flannery, Russell (3 ഡിസംബർ 2014). "Xiaomi's Lei Jun Is Forbes Asia's 2014 Businessman Of The Year". Forbes.com. മൂലതാളിൽ നിന്നും 11 സെപ്റ്റംബർ 2017-ന് ആർക്കൈവ് ചെയ്തത്.
  19. "Lei Jun and his wife donate money to university". Sohu. 22 ഒക്ടോബർ 2016. മൂലതാളിൽ നിന്നും 4 ഒക്ടോബർ 2017-ന് ആർക്കൈവ് ചെയ്തത്.

==പുറത്തേയ്ക്കുള്ള കണ്ണികൾ ==* Lei Jun's Blog

"https://ml.wikipedia.org/w/index.php?title=ലീ_ജുൻ&oldid=3951798" എന്ന താളിൽനിന്ന് ശേഖരിച്ചത്