ഉള്ളടക്കത്തിലേക്ക് പോവുക

ലീവെ പലസ്തീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ലീവെ പലസ്തീന"
പ്രമാണം:Kofia – Mitt hemlands jord - أرض بلادي – cover.webp
Original cover of Mitt hemlands jord
Song by Kofia
from the album Mitt hemlands jord
ഭാഷSwedish
പുറത്തിറങ്ങിയത്1978
Genre
ദൈർഘ്യം2:50
ഗാനരചയിതാവ്‌(ക്കൾ)George Totari

1978-ൽ സ്വീഡിഷ്-പലസ്തീനിയൻ സംഗീത ബാൻഡ് 'കോഫിയ' പുറത്തിറക്കിയ ഒരു പ്രതിഷേധഗാനമാണ് ലീവെ പലസ്തീന (സ്വീഡിഷ് ഉച്ചാരണം: [ˈlêːvɛ palɛsˈtîːna]; അർത്ഥം: " പലസ്തീൻ നീണാൾ വാഴട്ടെ "). ബാൻഡിന്റെ നേതാവായ ജോർജ് ടോട്ടാരി ആണ് ഈ ഗാനം രചിച്ചത്. പുറത്തിറങ്ങിയതുമുതൽ സോഷ്യലിസ്റ്റ് പ്രക്ഷോഭങ്ങളിൽ ജനപ്രിയമായ ഈ ഗാനം, 2023-ലെ ഗാസാ യുദ്ധത്തിന്റെ ആരംഭത്തോടൊപ്പം വീണ്ടും ശ്രദ്ധനേടി.

ചരിത്രം

[തിരുത്തുക]

കോഫിയ (സ്വീഡിഷ്: "കഫിയ" എന്നർത്ഥം) എന്ന ബാൻഡ് 1972-ൽ സ്വീഡനിലെ ഗോടൻബർഗിൽ ജോർജ് ടോട്ടാരി (1946-ൽ നസറത്തിൽ ജനനം) സ്ഥാപിച്ചു. ആറുദിവസം നീണ്ട യുദ്ധകാലത്ത് (1967) പലസ്തീൻ വിട്ട് സ്വീഡനിലേക്ക് കുടിയേറി പിന്നീട് സ്വീഡിഷ് പൗരനായ ജോർജ് ടോട്ടാരി ഒരു പലസ്തീനിയൻ സംഗീതജ്ഞനായിരുന്നു. അദ്ദേഹത്തോടൊപ്പം മറ്റൊരു നാലു സംഗീതജ്ഞരും ബാൻഡിൽ ഉണ്ടായിരുന്നു: യെരൂശലേമിൽ 1946-ൽ ജനിച്ച പലസ്തീനിയൻ താളവാദകനായ മിഷേൽ ക്രെയ്റ്റം, 1948–1952 കാലത്ത് കുടുംബം ജോർദാനിലേക്ക് കുടിയേറിയതും, 1967-ൽ തന്റെ സ്വീഡിഷ് പ്രിയസഖിയെ അനുഗമിച്ച് സ്വീഡനിലേക്ക് എത്തിയതുമാണ്; സ്വീഡിഷ് ഗായിക കരിന ഒൽസൺ; സ്വീഡിഷ് ഫ്ലൂട്ടിസ്റ്റ് ബെംഗ് കാർൽസൺ; സ്വീഡിഷ് ഗിറ്റാർ, മാൻഡോളിൻ, ഔഡ് വാദകനായ മാറ്റ്സ് ലുണ്ടാൽവ്. ബാൻഡിന്റെ ഘടന വർഷങ്ങളായി പല തവണ മാറിയിട്ടുണ്ട്. 1970-കളിൽ, ഈ സംഘം വിയറ്റ്നാം യുദ്ധത്തെയും ദക്ഷിണാഫ്രിക്കയിലെ അപാർഥെയിഡിനെയും എതിർത്തുകൊണ്ട് പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നു.

ആ കാലത്ത് ഇസ്രയേലിനെ തുറന്നെതിർക്കുന്നതിൽ നിലനിന്നിരുന്ന നിയന്ത്രണത്തോടും ഫലസ്തീനിയൻ സ്വത്വത്തെ അംഗീകരിക്കാതിരിക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ടുള്ള ഗാനമാണ് ജോർജ് ടോട്ടാരിയുടെ "ലീവെ പലസ്തീന". 1978-ൽ പുറത്തിറങ്ങിയ Mitt hemlands jord / أرض بلادي (അർത്ഥം: "എന്റെ ജന്മനാട്ടിന്റെ മണ്ണ്") എന്ന ആൽബത്തിലെ അവസാന ഗാനമായ "Demonstrationssången / تحيا فلسطين" ("പ്രക്ഷോഭഗാനം / പലസ്തീൻ നീണാൾ വാഴുക ") എന്ന പേരിലാണ് ഇത് പുറത്തിറങ്ങിയത്. പിന്നീട് ഇത് കോഫിയയുടെ ഏറ്റവും പ്രശസ്തമായ സൃഷ്ടിയായി മാറി.

അവലംബം

[തിരുത്തുക]
  1. "Leve Palestina Funky Bijou Rmx ft. Kofia". Boomplay. Retrieved 7 ഡിസംബർ 2024.
"https://ml.wikipedia.org/w/index.php?title=ലീവെ_പലസ്തീന&oldid=4581939" എന്ന താളിൽനിന്ന് ശേഖരിച്ചത്