Jump to content

ലീല (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലീല
പോസ്റ്റർ
സംവിധാനംരഞ്ജിത്ത്
നിർമ്മാണംരഞ്ജിത്ത്
രചനഉണ്ണി ആർ.
അഭിനേതാക്കൾബിജു മേനോൻ
വിജയരാഘവൻ
സുരേഷ് കൃഷ്ണ
ഇന്ദ്രൻസ്
സുധീർ കരമന
പർവ്വതി നമ്പ്യാർ
ജഗദീഷ്
പ്രിയങ്ക
സംഗീതംബിജിബാൽ
ഛായാഗ്രഹണംപ്രശാന്ത് രവീന്ദ്രൻ
DI by ലിജു പ്രഭാകർ
ചിത്രസംയോജനംമനോജ് കണ്ണോത്ത്
സ്റ്റുഡിയോക്യാപ്പിറ്റോൾ തിയേറ്റർ
റിലീസിങ് തീയതി22 ഏപ്രിൽ 2016
രാജ്യംഇന്ത്യ
ഭാഷമലയാളം

രഞ്ജിത്ത് നിർമ്മിച്ചു സംവിധാനം ചെയ്ത 2016 ലെ ഒരു മലയാള ആക്ഷേപഹാസ്യ ചലച്ചിത്രമാണ് ലീല. മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയായാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്.[1] ബിജു മേനോൻ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ വിജയരാഘവൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, കരമന സുധീർ, പാർവതി നമ്പ്യാർ, ജഗദീഷ്, പ്രിയങ്ക എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.

2016 ഏപ്രിൽ 22-നാണ് ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടത്. തിയറ്ററിൽ റിലീസ് ചെയ്ത അതേ ദിവസം തന്നെ അന്താരാഷ്ട്ര പ്രീമിയർ ഓൺലൈനിലും പ്രദശിപ്പിച്ച ആദ്യ മലയാള ചിത്രമാണിത്.[2] [3]


അഭിനേതാക്കൾ[തിരുത്തുക]

പ്രദർശനം[തിരുത്തുക]

ചിത്രം 22 ഏപ്രിൽ 2016 ന് ഇന്ത്യയിലുടനീളം പുറത്തിറങ്ങി.[4] ഓൺ‌ലൈൻ സ്ട്രീമിംഗ് വെബ്‌സൈറ്റായ റീലാക്സ് വഴി ഓൺലൈനിൽ കാണാനും ലഭ്യമായിരുന്ന ഇത്, മലയാള സിനിമയുടെ തിയേറ്റർ റിലീസ് ദിവസംതന്നെ ഓൺലൈനിൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായി മാറി. [2] [5]

ഓൺലൈൻപകർപ്പവകാശ പ്രശ്‌നം[തിരുത്തുക]

ചിത്രം തീയറ്ററുകളിലും ഓൺലൈനിലും റിലീസ് ചെയ്ത് നാല് ദിവസത്തിന് ശേഷം 2016 ഏപ്രിൽ 26 ന് ടോറന്റ് സൈറ്റുകളിൽ ലഭ്യമായിത്തുടങ്ങിയിരുന്നു. മലയാള മനോരമ പത്രം പറയുന്നതനുസരിച്ച് ഈ ചിത്രം വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിലൂടെ പങ്കിടപ്പെടുകയും തത്ഫലമായി അപ്‌ലോഡ് ചെയ്തതിന് ശേഷം ആയിരക്കണക്കിന് തവണ ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്തു.[6] ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉണ്ണി ആർ പറഞ്ഞത് സിനിമയുടെ പകർപ്പവകാശമില്ലാത്ത പതിപ്പ് ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനു പിന്നിൽ ആരാണെന്ന് ഞങ്ങൾക്കറിയില്ല എന്നായിരുന്നു. എന്നാൽ അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.[7] തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത്ത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു[8]. "ലീല എന്ന സിനിമയുടെ പ്രിന്റ് രണ്ട് ഫേസ്ബുക്ക് പേജുകളിലും സൈറ്റുകളിലും ലഭ്യമായതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ പ്രവൃത്തിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഞങ്ങൾ ഇത് ഇതിനകം പോലീസ് അധികൃതരെ അറിയിച്ചിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നു" എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.[9] [10]

അവലംബം[തിരുത്തുക]

  1. http://english.manoramaonline.com/entertainment/entertainment-news/biju-menon-director-ranjith-leela-r-unni-malayalam-movie.html
  2. 2.0 2.1 http://indianexpress.com/article/entertainment/regional/malayalam-film-leela-to-premiere-online-on-its-release-date/
  3. http://www.ibtimes.co.in/biju-menon-ranjiths-leela-be-released-online-where-watch-it-673999
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-25. Retrieved 2020-07-25.
  5. http://www.thehindu.com/features/friday-review/leela-the-first-malayalam-film-to-have-premiere-online/article8503676.ece
  6. https://www.facebook.com/RanjithBalakrishnanOfficial/posts/1048689871891730
  7. https://www.facebook.com/RanjithBalakrishnanOfficial/videos/1048751421885575/
  8. https://www.facebook.com/RanjithBalakrishnanOfficial/posts/1048689871891730
  9. https://www.facebook.com/RanjithBalakrishnanOfficial/videos/1048751421885575/
  10. http://www.ibtimes.co.in/piracy-hits-biju-menons-leela-director-ranjith-calls-action-against-culprits-video-676280

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലീല_(ചലച്ചിത്രം)&oldid=3808210" എന്ന താളിൽനിന്ന് ശേഖരിച്ചത്