ലീലാ സേത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Hon'ble Justice

Leila Seth
Leila Seth.jpg
Seth in 2011
8th Chief Justice, Himachal Pradesh High Court
ഔദ്യോഗിക കാലം
5 August 1991 – 20 October 1992
മുൻഗാമിP. C. B. Menon
പിൻഗാമിShashi Kant Seth
Judge, Delhi High Court
ഔദ്യോഗിക കാലം
25 July 1978 – 4 August 1991
വ്യക്തിഗത വിവരണം
ജനനം(1930-10-20)20 ഒക്ടോബർ 1930
Lucknow, United Provinces, British India
മരണം5 മേയ് 2017(2017-05-05)(പ്രായം 86)
Noida, India
രാജ്യംIndian
പങ്കാളിPrem Nath Seth
മക്കൾ3; including Vikram Seth
ജോലിJudge

ഇന്ത്യയിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയാണ് ജസ്റ്റിസ് ലീലാ സേത്ത്. ഡൽഹി ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി എന്ന ബഹുമതിയും അവർക്കുള്ളതാണ്‌.

ജീവിതരേഖ[തിരുത്തുക]

ലക്‌നൗവിൽ 1930 ഒക്ടോബറിലാണ് ലീല ജനിച്ചത്.  1958ൽ ലണ്ടൻ​ ബാർ പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യവനിതയായി.  1959 ൽ സിവിൽ​ സർവീസിൽ ഐ എ എസ് ലഭിച്ചു. എന്നാൽ അവർ നിയമ രംഗത്ത് തുടരാനാണ് തീരുമാനിച്ചത്. [1]

"വീ ദ് ചിൽഡ്രൻ​ ഓഫ് ഇന്ത്യ” എന്നത് ലീല സേത്തിന്റെ പുസ്തകമാണ്. പ്രസിദ്ധ എഴുത്തുകാരൻ വിക്രം സേത്ത് മകനാണ്.

ഔദ്യോഗിക ജീവിതം[തിരുത്തുക]

എട്ടര പതിറ്റാണ്ടിലേറെ നീണ്ട ജീവിതത്തിൽ നിരവധി മനുഷ്യാവകാശ, നിയമ സ്ഥാപനങ്ങളുടെ മേധാവിയായിട്ടുണ്ട്. പതിനഞ്ചാം നിയമകമ്മീഷൻ അംഗമായിരുന്ന ലീല, ഏറെക്കാലം കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് (സി എച്ച് ആർ ഐ) അദ്ധ്യക്ഷയായിരുന്നു.  2012 ലെ നിർഭയ സംഭവത്തിന് ശേഷം ബലാൽസംഗവിരുദ്ധ നിയമം ശക്തിപ്പെടുത്തുന്നതിനായി മൂന്നു പേരുകൾ കണ്ടെത്തിയത്തിൽ ഒന്ന് ലീലയുടേതായിരുന്നു. [2]

കൃതികൾ[തിരുത്തുക]

  • വീ ദ് ചിൽഡ്രൻ ഓഫ് ഇന്ത്യ (കുട്ടികൾക്കായി എഴുതിയത്)

അവലംബം[തിരുത്തുക]

  1. ജന്മഭൂമി [1] ശേഖരിച്ചത് 2019 ജൂലൈ 18
  2. മംഗളം ദിനപത്രം [2] ശേഖരിച്ചത് 2019 ജൂലൈ 18
"https://ml.wikipedia.org/w/index.php?title=ലീലാ_സേത്ത്&oldid=3282863" എന്ന താളിൽനിന്ന് ശേഖരിച്ചത്