ലീലാ ദാമോദര മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലീലാ ദാമോദരമേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലീലാ ദാമോദരമേനോൻ
Leela Damodara Menon.jpg
ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
ഔദ്യോഗിക കാലം
1957 – 1964
മുൻഗാമിഇല്ല
പിൻഗാമിവി. കുട്ടികൃഷ്ണൻ നായർ
മണ്ഡലംകുന്ദമംഗലം
എട്ടാം കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
1987 – 1991
മുൻഗാമികെ.ഇ. ഇസ്മായിൽ
പിൻഗാമികെ.ഇ. ഇസ്മായിൽ
മണ്ഡലംപട്ടാമ്പി
വ്യക്തിഗത വിവരണം
ജനനം(1923-01-04)ജനുവരി 4, 1923
മരണംഒക്ടോബർ 10, 1995(1995-10-10) (പ്രായം 72)
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളികെ.എ. ദാമോദര മേനോൻ
മക്കൾമൂന്ന് ആൺകുട്ടികൾ, ഒരു പെൺകുട്ടി
As of നവംബർ 3, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ കുന്ദമംഗലം നിയോജകമണ്ഡലത്തേയും എട്ടാം നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തേയും[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ലീലാ ദാമോദര മേനോൻ (4 ജനുവരി 1923 - 10 ഒക്ടോബർ 1995). കോൺഗ്രസ് പ്രതിനിധിയായാണ് ലീലാ ദാമോദര മേനോൻ കേരള നിയമസഭയിലേക്കെത്തിയത്. 1923 ജനുവരി 4ന് ജനിച്ചു. കെ.യു. കൃഷ്ണൻ നായാരായിരുന്നു പിതാവ്, മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.എ. ദാമോദര മേനോനെയാണ് ഇവർ വിവാഹം ചെയ്തത്. 1974-80 കാലഘട്ടങ്ങളിൽ രാജ്യസഭാംഗമായിരുന്ന ലീല ദാമോദര മേനോൻ 1957-58 വരെ അഷുറൻസ് കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു.

കോൺഗ്രസ് നിയമസഭാപാർട്ടി ഖജാൻജി (1957-59), എ.ഐ.സി.സി.യുടെ കൺവീനർ, മദ്രാസ് സർവകലാശാല സെനറ്റംഗം, കേരളസർവകലാശാല സെനറ്റംഗം, മനുഷ്യാവകാശമകമ്മീഷന്റെ ഇന്ത്യൻ പ്രതിനിധി, മനുഷ്യാവകാശ കമ്മീഷന്റെ (ഇന്ത്യ) വൈസ് ചെയർമാൻ, അഖിലേന്ത്യ വനിതാ കോൺഫറൻസിന്റെ ജനറൽ സെക്രട്ടറി എന്നീ നിലകളിലും ലീലാ ദാമോദരൻ പ്രവർത്തിച്ചിട്ടുണ്ട്.

ചേട്ടന്റെ നിഴലിൽ എന്ന ഗ്രന്ഥത്തിന്(ജീവചരിത്രം) 1986-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്[2].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലീലാ_ദാമോദര_മേനോൻ&oldid=2853335" എന്ന താളിൽനിന്ന് ശേഖരിച്ചത്