ലീറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'Wikipedia' എന്ന് ലീറ്റിൽ എഴുതിയിരിക്കുന്നു

ലീറ്റ് (അല്ലെങ്കിൽ "1337") എന്നത് ഇൻറർനെറ്റിൽ ഇംഗ്ലീഷിന് സമാന്തരമായ ഒരു അക്ഷരമാല ആണ്[1] . ഇതിൽ ലത്തീൻ അക്ഷരങ്ങൾക്ക് പകരമായി ആസ്കി (ASCII) അക്ഷരങ്ങളുടെ കൂട്ടങ്ങളാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, ലീറ്റ് (leet) എന്ന ഇംഗ്ലീഷ് വാക്ക് ലീറ്റിൽ 1337 എന്നും l33t എന്നും എഴുതാം.

ലീറ്റ് എന്ന പദം 'elite' എന്ന ഇംഗ്ലീഷ് പദത്തിൽനിന്ന് രൂപംകൊണ്ടതാണ്. ലീറ്റ് അക്ഷരമാല ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള എഴുത്തിൻറെ ഒരു രൂപമാണ്‌. വ്യത്യസ്ത ഓൺലൈൻ സമൂഹങ്ങളിൽ ഈ രീതി പുറത്തുള്ളവരിൽ നിന്ന് അർഥം മറച്ചുവെച്ച് സംസാരിക്കാനായി ഉപയോഗിക്കപ്പെടുന്നു. ഓൺലൈൻ ഗെയിമിംഗിലും, കമ്പ്യൂട്ടർ ഹാക്കിംഗിലും ലീറ്റ് വ്യാപകമായി ഉയോഗിക്കുന്നുണ്ട്.

ചരിത്രം[തിരുത്തുക]

1980 കളിൽ 'ബുള്ളറ്റിൻ ബോർഡ്‌ സിസ്റ്റങ്ങളിൽ ' (BBS) ആണ് ആദ്യമായി ഇത് ഉപയോഗിച്ചത്‌. ഹാക്കിംഗ്, ക്രാക്കിംഗ് പോലെയുള്ള വിഷയങ്ങൾ ഉപയോക്താക്കൾ ചർച്ച ചെയ്യുന്നത് തടയാനായി ടെക്സ്റ്റ്‌ ഫിൽറ്ററുകൾ അക്കാലത്ത്‌ ഉപയോഗിച്ചിരുന്നു. ഇത് മറികടക്കാനായി ആണ് ആദ്യമായി ലീറ്റ് ഉപയോഗിച്ചത്‌. അങ്ങനെ കമ്പ്യൂട്ടർ ഉപയോക്താക്കളുടെ ഇടയിൽ ലീറ്റ് വ്യാപകമായി.

അവലംബം[തിരുത്തുക]

  1. "Leet Speak (1337 5p34k)". www.theproblemsite.com. ശേഖരിച്ചത് 2013 സെപ്റ്റംബർ 24. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ലീറ്റ്&oldid=2309825" എന്ന താളിൽനിന്ന് ശേഖരിച്ചത്