ലീമ ബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
  1. REDIRECT Template:referenced
Lima babu
ജനനം (1996-12-14) 14 ഡിസംബർ 1996 (പ്രായം 23 വയസ്സ്)
തൊഴിൽActress
സജീവം2010–present

മലയാളം, തമിഴ്, തെലുങ്ക് എന്നീഭാഷകളിലെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ അഭിനേത്രിയാണ് ലിമ ബാബു . തമിഴിൽ രസികം സീമണെ (2010) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. അതിനുശേഷം പട്ടം പോലെ (2013), മണിരത്നം (2014) എന്നിവയിലെ അഭിനയത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചു.

കരിയർ[തിരുത്തുക]

രസിക്കും സീമാനേ എന്ന തമിഴ് ചിത്രത്തിൽ നവ്യാനായർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പം അഭിനയിച്ചുകൊണ്ടാണ് ലീമ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. രെത്തൈസുഷി(2010) എന്ന ചിത്രത്തിൽഭാരതിരാജ യുടെ ചെറുമകളായി അഭിനയിച്ചു. അതുപോലെ ആര്യ സഹോദരിയായി എ.എൽ വിജയിന്റെ മദ്രസ്സി പട്ടണത്തിലും (2010) അഭിനയിച്ചു. ചെറിയ ബഡ്ജറ്റ് തമിഴ് ചിത്രമായ സൂരൈയാടലിലും (2013) അഭിനയിച്ചു. വാനരസേനൈ എന്ന ചിത്രത്തിൽ റിച്ചാർഡിന്റെ കൂടെ അഭിനയിച്ചെങ്കിലും ഈ പടം പുറത്തിറങ്ങിയില്ല. [1] പട്ടം പോലെ(2013) എന്ന മലയാള ചിത്രത്തിൽ സഹനടിയായി അഭിനയിച്ചു. കൂടാതെ ഫഹദ് ഫാസിൽ നായകനായ മണിരത്നം (2014) എന്ന പടത്തിലും അഭിനയിച്ചു. [2] 2017 ൽ "വിശ്വവിഖ്യാതരായ പയ്യന്മാർ" എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുകയും ചെയ്തു. 2015-ൽ, തക തക്ക എന്ന ആക്ഷൻ ത്രില്ലറിലും അഭിനയിച്ചിട്ടുണ്ട്.

സിനിമകൾ[തിരുത്തുക]

വർഷം ഫിലിം പങ്ക് ഭാഷ കുറിപ്പുകൾ
2009 നാളൈ നമതേ തമിഴ്
2010 രസിക്കും സീമനേ ഗായത്രി തമിഴ്
രെട്ടൈസുഷി സിങ്കാരവേലന്റെ ചെറുമകൾ തമിഴ്
മദ്രാസിപ്പട്ടണം സെൽവി തമിഴ്
2011 നർത്താഗി മീനാ തമിഴ്
2013 പട്ടം പോലെ വരലക്ഷ്മി മലയാളം
2014 സൂരൈയാദൽ തമിഴ്
മണിരത്നം ദിവ്യ മലയാളം
2015 1000 - ഒരു നോട്ട് പറഞ്ഞ കഥ മലയാളം
ജിലൈബി റെജി മലയാളം
തക്കാ തക്കാ തുളസി തമിഴ്
മാംഗ ആലാമു തമിഴ്
2016 സാഗസം രാജി തമിഴ്
സുമ്മാവേ ആഡുവോം തമിഴ്
ചെന്നൈ കൂട്ടം ശാന്തി തമിഴ്
2017 യെന്ത നേരത്തിലും തമിഴ്
വിശ്വ വിഖ്യാതരായ പയ്യൻമാർ തരുണി മലയാളം
യാഷ് തമിഴ്
നരൈ തമിഴ്
2018 ധോണി കബഡി കുഴു തമിഴ്

റെഫറൻസുകൾ[തിരുത്തുക]

  1. Leema Interview. YouTube. 5 July 2011. ശേഖരിച്ചത് 2015-10-19.
  2. "Waiting for roles that will explore my acting skills: Leema Babu". മൂലതാളിൽ നിന്നും 29 August 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 October 2015.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലീമ_ബാബു&oldid=3296236" എന്ന താളിൽനിന്ന് ശേഖരിച്ചത്