ലി വെൻലിയാങ്
ലി വെൻലിയാങ് | |
---|---|
ജനനം | |
മരണം | 7 ഫെബ്രുവരി 2020 വൂഹാൻ, ഹുബെയ്, ചൈന | (പ്രായം 33)
മരണ കാരണം | കോവിഡ്-19 |
വിദ്യാഭ്യാസം | മാസ്റ്റർ ഓഫ് മെഡിസിൻ (MMed) |
കലാലയം | വുഹാൻ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ |
തൊഴിൽ | നേത്രരോഗ വിദക്ദ്ധൻ |
സജീവ കാലം | 2011 - 2020 |
അറിയപ്പെടുന്നത് | Raising awareness about the 2019–20 coronavirus pandemic |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന |
ജീവിതപങ്കാളി(കൾ) | Fu Xuejie |
കുട്ടികൾ | 1 |
ലി വെൻലിയാങ് (Chinese: 李文亮; പിൻയിൻ: Lǐ Wénliàng; 12 സെപ്റ്റംബർ 1986 – 7 ഫെബ്രുവരി 2020), വൂഹാൻ സെൻട്രൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു[1]. വുഹാൻ സെൻട്രൽ ആശുപത്രിയിൽ 30 ഡിസംബർ 2019 ന് സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്ന രോഗത്തിനോട് സാമ്യമുള്ള ഒരു പകർച്ചവ്യാധി പൊട്ടിപുറപ്പെടാൻ സാധ്യതയുള്ളതായി സഹപ്രവർത്തകർക്ക് ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലൂടെ ലീ മുന്നറിയിപ്പ് നൽകി[2]. പിന്നീട് ഇത് കോവിഡ് -19 ആയി അംഗീകരിച്ചു.[3] അദ്ദേഹത്തിൻടെ മുന്നറിയിപ്പുകൾ പിന്നീട് പരസ്യമായി പങ്കിട്ടപ്പോൾ കോവിഡ്-19 നെക്കുറിച്ച് ചൈനീസ് സർക്കാരിന് ആദ്യ മുന്നറിയിപ്പു നൽകിയ വ്യക്തി എന്ന് ലി അറിയപ്പെട്ടു. 2020 ജനുവരി 3 ന് വുഹാൻ പോലീസ് "ഇൻറർനെറ്റിൽ തെറ്റായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന്" അദ്ദേഹത്തെ വിളിച്ചുവരുത്തി താക്കീതു നൽകുകയും ചെയ്തിരുന്നു[4]. ജോലിയിൽ തിരിച്ചെത്തിയ ലി പിന്നീട് രോഗബാധിതനായ മറ്റൊരു രോഗിയിൽ നിന്ന് (യഥാർത്ഥത്തിൽ ഗ്ലോക്കോമയ്ക്ക് ചികിത്സ തേടിയ ഒരു രോഗി) വൈറസ് ബാധിധനായി 2020 ഫെബ്രുവരി 7 ന് 33 ആം വയസ്സിൽ മരണമടഞ്ഞു[5]. പിന്നീട് വന്ന ചൈനീസ് ഔദ്യോഗിക അന്വേഷണം അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും[6] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ഔദ്യോഗികമായി അദ്ദേഹത്തിന്റെ കുടുംബത്തിന് "മാപ്പ്" നൽകുകയും അദ്ദേഹത്തിനു നൽകിയ താക്കീത് റദ്ദാക്കുകയും ചെയ്തു.
ആദ്യകാല ജീവിതം
[തിരുത്തുക]1986 ഒക്ടോബർ മാസം 12ന് ബെയ്ജിങ്, ജിഞ്ഞഴോ, ല്യോനിങ്ങിൽ ഒരു മൻചു [7] (ചൈന, മഞ്ചൂറിയ സ്വദേശികളായ കിഴക്കൻ ഏഷ്യൻ വംശജർ) കുടുംബത്തിലാണ് ലി വെൻലിയാങ് ജനിച്ചത്. ബെയ്‌ഷെൻ ഹൈസ്‌കൂളിൽ പഠിച്ച അദ്ദേഹം 2004 ൽ മികച്ച അക്കാദമിക് റെക്കോർഡുമായി ബിരുദം നേടി. ഏഴ് വർഷത്തെ സംയോജിത ബാച്ചിലേഴ്സ്, മാസ്റ്റർ ഡിഗ്രി പ്രോഗ്രാമിൽ ക്ലിനിക്കൽ മെഡിസിൻ വിദ്യാർത്ഥിയായി വുഹാൻ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ ചേർന്നു. തൻടെ രണ്ടാം വർഷത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയിൽ ചേർന്നു. ഉത്സാഹിയും സത്യസന്ധനുമായ ഒരു വിദ്യാർത്ഥിയാണെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് അദ്ദേഹത്തെ പ്രശംസിച്ചു. ബാസ്ക്കറ്റ്ബോൾ ആരാധകനാണെന്ന് കോളേജ് സഹപാഠികൾ പറയുന്നു.[8]
ഔദ്യോഗികജീവിതം
[തിരുത്തുക]2011 ൽ ബിരുദാനന്തര ബിരുദാനന്തരം നേടിയതിന് ശേഷം ലി മൂന്നുവർഷം സിയാമെൻ സർവകലാശാലയിലെ സിയാമെൻ നേത്ര വിഭാഗത്തിൽ ജോലി ചെയ്തു.2014-ൽ ഇദ്ദേഹം വുഹാൻ സെൻട്രൽ ഹോസ്പിറ്റലിൽ,വുഹാൻ-ചൈന, നേത്രരോഗവിദഗ്ദ്ധൻ ആയി.
2019-20 കൊറോണ വൈറസ് പകർച്ചവ്യാധി ആദ്യ മുന്നറിയിപ്പ് നൽകി
[തിരുത്തുക]on 30 December 2019
(CST 17:43)
- Li: There are 7 confirmed cases of SARS at Huanan Seafood Market.
- Li: (Picture of diagnosis report)
- Li: (Video of CT scan results)
- Li: They are being isolated in the emergency department of our hospital's Houhu Hospital District.
(CST 18:42)
- Someone: Be careful, or else our chat group might be dismissed.
- Li: The latest news is, it has been confirmed that they are coronavirus infections, but the exact virus is being subtyped.
- Li: Don't circulate the information outside of this group, tell your family and loved ones to take caution.
- Li: In 1937, coronaviruses were first isolated from chicken...
Source: screenshots in The Beijing News report[9]
2019 ഡിസംബർ 30ന് ഉച്ചതിരിഞ്ഞ്, വുഹാൻ സെൻട്രൽ ഹോസ്പിറ്റലിലെ ഡോക്ടർ.ഐ ഫെൻ, അത്യാഹിത വിഭാഗം അധികാരി, ഡിപ്പാർട്ട്‌മെൻട് ഗ്രൂപ്പിൽ ഒരു പരിശോധന ഫലം നൽകി, ഒരു രോഗിയിൽ സാർസ് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കാണിക്കുന്നു എന്നായിരുന്നു അത്. റിപ്പോർട്ടിൽ "സാർസ് കൊറോണ വൈറസ് കൊറോണ വൈറസ്" എന്ന വാചകം അടങ്ങിയിരുന്നു. ഡോക്ടർ.ഐ ഫെൻ സാർസ് എന്ന വാക്ക് വട്ടമിട്ട് വുഹാനിലെ മറ്റൊരു ആശുപത്രിയിലെ ഒരു ഡോക്ടർക്ക് അയച്ചിരുന്നു. അവിടെ നിന്ന് അത് നഗരത്തിലെ വൈദ്യശാസ്‌ത്രസംബന്ധമായ എല്ലാ സംഘങ്ങളിലും വ്യാപിച്ചു. താമസിയാതെ ഈ സന്ദേശം ലി വെൻലിയാങ്ങിൽ എത്തി.17:43 ന്, തൻറെ മെഡിക്കൽ സ്കൂൾ സഹപാഠികളുടെ ഒരു സ്വകാര്യ വി ചാറ്റ് ഗ്രൂപ്പിൽ അദ്ദേഹം എഴുതി: "ദക്ഷിണ ചൈനയിലെ പഴയ, സമുദ്രഭക്ഷണ വിപണിയിൽ നിന്ന് സാർസിനു സമാനമായ രോഗം ബാധിച്ച 7 കേസുകൾ തൻറെ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു". രോഗിയുടെ ശ്വാസകോശത്തിൻറെ ഒരു സി ടി സ്കാൻ ചിത്രവും അദ്ദേഹം അതിനോടൊപ്പം പോസ്റ്റ് ചെയ്യുകയും ചെയ്തു.
18:42 ന് അദ്ദേഹം കൂട്ടിച്ചേർത്തു: "ഏറ്റവും പുതിയ വാർത്ത, അവ കൊറോണ വൈറസ് അണുബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, പക്ഷേ കൃത്യമായ സ്വഭാവം, വർഗ്ഗം, ഇനം എന്നിവ തീർച്ചപ്പെടുത്തിയിട്ടില്ല. ഒടുവിൽ കൊറോണ വൈറസ് എന്താണെന്നും വിശദീകരിച്ചു. അതേസമയം, വാർത്തകളും പരീക്ഷണ റിപ്പോർട്ടും പ്രചരിപ്പിക്കരുതെന്നും സംരക്ഷണ നടപടികൾ സ്വീകരിക്കാൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കണമെന്നും ഗ്രൂപ്പ് അംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇത് ഉടൻ തന്നെ സ്ക്രീൻഷോട്ട് വഴി പകരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല.
നിമിഷങ്ങൾക്കുള്ളിൽ ലീയുടെ സന്ദേശത്തിൻറെ സ്ക്രീൻ ഷോട്ടുകൾ സമൂഹ മാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ലീയുടെ പേര് സന്ദേശത്തിൽ നിന്ന് മായ്ക്കപ്പെട്ടിരുന്നുമില്ല. ഡിസംബർ 31 ന് പുലർച്ചെ ഒന്നരയോടെ, ലി വെൻലിയാങിനെ ആശുപത്രി നേതൃത്വം വിളിച്ച് സ്ഥിതിഗതികൾ ചോദിച്ചു. പ്രഭാതത്തിനുശേഷം അദ്ദേഹത്തെ ആശുപത്രി മേൽനോട്ട വകുപ്പ് അഭിമുഖം നടത്തി. അസത്യ വാർത്ത ചോർന്നതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തി[10]. വുഹാൻ സെൻട്രൽ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ പറയുന്നതനുസരിച്ച്, ലി വെൻലിയാങിനെ പുറത്താക്കാൻ ആശുപത്രി ആദ്യം പദ്ധതിയിട്ടിരുന്നു. 2020 ജനുവരി 3 ന് വുഹാൻ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ പോലീസ് കേസ് അന്വേഷിക്കുകയും ലിയെ ചോദ്യം ചെയ്യുകയും ഇൻറർനെറ്റിൽ തെറ്റായ അഭിപ്രായങ്ങൾ നടത്തിയതിന് ഒരു മുന്നറിയിപ്പ് നോട്ടീസ് നൽകുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നാൽ നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്ന് അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു.
മാപ്പെഴുതി നൽകി ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ച ലി ജനുവരി 8 ന് വൈറസ് ബാധിധനായി. ജനുവരി 20-നു കൊറോണ വൈറസ് ബാധ ചൈനീസ് സർക്കാർ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ജനുവരി 30ന് ഡോക്ടറുടെ അടുത്ത സന്ദേശമെത്തി, ഒടുവിൽ എനിക്കും രോഗം സ്ഥിരീകരിച്ചു[11]. ജനുവരി 31ന് തൻറെ അനുഭവം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിൻറെ പോസ്റ്റ് വൈറലാകുകയും നേരത്തെ മുന്നറിയിപ്പുകൾ നൽകിയ ഡോക്ടർമാരെ അധികൃതർ നിശബ്ദരാകിയത് എന്തുകൊണ്ടാണെന്ന് രൂക്ഷമായി ചോദ്യം ചെയ്യപ്പെടുകയു ചെയ്തു[12].
ഇതുകൂടി കാണുക
[തിരുത്തുക]- കൊറോണ വൈറസ്
- കൊറോണവിരിഡേ
- കൊറോണ വൈറസ് രോഗം 2019
- സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം
- സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2
അവലംബങ്ങൾ
[തിരുത്തുക]- ↑ "കോവിഡ് രോഗം ലോകത്തെ അറിയിച്ച ഡോക്ടർ". keralakaumudi. 2020-04-21. Archived from the original on 2020-03-29. Retrieved 2020-04-27.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "വൈറസിനെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയ ചൈനീസ് ഡോക്ടർ ലീ". azhimukham. 2020-03-21. Retrieved 2020-04-27.
- ↑ "കൊറോണ 'കിംവദന്തി' അല്ലെന്ന് തെളിഞ്ഞു". azhimukham. 2020-03-21. Retrieved 2020-04-27.
- ↑ "ഡോക്ടർ മുൻകൂട്ടി അറിയിച്ചു,സർക്കാർ ചെയ്തത് അതിക്രൂരം". Manorama. 2020-02-04. Archived from the original on 2020-02-23. Retrieved 2020-04-27.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "വൈറസ് ബാധിച്ച് ഡോക്ടറും മരിച്ചു". Manorama. 2020-02-07. Retrieved 2020-04-27.
- ↑ "ഡോക്ടർക്കെതിരേ ചുമത്തിയ കുറ്റം ചൈന പിൻവലിച്ചു". keralakaumudi. 2020-04-21. Archived from the original on 2020-03-29. Retrieved 2020-04-27.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ 武汉市公安局武昌分局中南路街派出所训诫书 (in ചൈനീസ്). Zhongnanlu Street Police Station, Wuchang Division of Wuhan Police Bureau. 3 January 2020. Archived from the original on 7 February 2020. Retrieved 7 February 2020.
- ↑ "憾别李文亮:一个"真"而"善良"的普通人走了". The Paper. 7 February 2020. Archived from the original on 8 February 2020. Retrieved 8 February 2020.
- ↑ 刘名洋 (2020-01-31). "对话"传谣"被训诫医生:我是在提醒大家注意防范". 新京报网. Archived from the original on 2020-02-06. Retrieved 2020-02-06.
- ↑ "മുന്നറിയിപ്പ് നൽകി, ഭരണകൂടം വിശ്വസിച്ചില്ല". webunia. 2020-02-07. Retrieved 2020-04-27.
- ↑ "ഡോക്ടർ കൊറോണ ബാധിച്ച് മരിച്ചു". keralavisiontv. 2020-02-06. Retrieved 2020-04-27.
- ↑ "ചൈനീസ് അധികൃതർക്ക് വിമർശനം". oneindia. 2020-02-07. Archived from the original on 2020-02-07. Retrieved 2020-04-27.
{{cite news}}
: CS1 maint: bot: original URL status unknown (link)