Jump to content

ലിസ്ബെർഗ്

Coordinates: 57°41′44″N 11°59′24″E / 57.69556°N 11.99000°E / 57.69556; 11.99000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിസ്ബർഗ്
Locationഗോഥൻബർഗ്,  സ്വീഡൻ
Coordinates57°41′44″N 11°59′24″E / 57.69556°N 11.99000°E / 57.69556; 11.99000
Openedമെയ് 8, 1923
Operating seasonഏപ്രിൽ മുതൽ ഒക്ടോബർ വരെ
Area260 acres (1.1 km2)
Rides
Total37
Roller coasters6
Water rides2
Websiteഹോം പേജ് ഇംഗ്ലിഷിൽ
ലിസ്ബർഗ് ക്രിസ്മസ് സമയത്ത്

സ്വീഡനിലെ ഗോഥൻബർഗിൽ സ്ഥിതി ചെയ്യുന്ന അമ്യൂസ്മെന്റ് പാർക്കാണ് ലിസ്‌ബർഗ്(Liseberg). സ്കാൻഡിനേവിയയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പാർക്കാണിത്. പ്രതിവർഷം മൂന്ന് മില്ല്യൺ ആളുകൾ ഇവിടം സന്ദർശിക്കുന്നു. ഫോർബ്സ് മാസികയുടെ സർവ്വെ പ്രകാരം ലിസ്ബർഗ് ലോകത്തിലെ ഏറ്റവും മികച്ച 10 വിനോദ പാർക്കുകളിൽ ഒന്നാണ്.

ചരിത്രം

[തിരുത്തുക]

1752-ൽ സ്ഥലമുടമയായ ജൊവാൻ ആൻഡെർസ് ഈ മലയോരത്തിനു 'ലിസയുടെ പർവ്വതം' എന്ന് അർഥമുള്ള 'ലിസ്ബർഗ്' എന്ന് പേരു വിളിച്ചു. തന്റെ ഭാര്യ എലിസബത്ത് സോഡർബർഗിന്റെ ഓർമ്മയ്ക്കായായിരുന്നു അത്. 1908-ലാണ് ഗോഥൻബർഗ് നഗരം ഈ ഉദ്യാനം 225,000 ക്രോണറിനു വാങ്ങിയത്. 1924-മുതൽ ഗോഥൻബർഗ് സിറ്റി കൗൺസിലാണ് പാർക്ക് ഏറ്റെടുത്തു നടത്തിയിരുന്നത്. 1925-ൽ ലിസ്ബർഗ് മുനിസിപ്പൽ കമ്പനി എ.ബി. രൂപം കൊള്ളുകയും പാർക്കിനു മേൽനോട്ടം വഹിക്കുകയും ചെയ്തു. ഈ പാർക്കിന്റെ ആദ്യ ഡയറക്ടർ ഹെർമൻ ലിൻഡ്ഹോം ആയിരുന്നു.

പ്രവർത്തനം

[തിരുത്തുക]

നവംബറിലും ഡിസംബറിലും സ്വീഡനിൽ രാത്രിസമയം ദീർഘമായിരിക്കുന്ന വേളയിലും ഈ പാർക്ക് തുറന്നു പ്രവർത്തിക്കാറുണ്ട്. എന്നാൽ ഈ സമയങ്ങളിൽ കുറച്ച് റൈഡുകൾ മാത്രമേ പ്രവർത്തനസജ്ജമാക്കാറുള്ളൂ. ഈ സമയങ്ങളിൽ ക്രിസ്മസ് ചന്ത തുറക്കുകയും, സ്വീഡിഷ് വീഞ്ഞ്, റൈൻഡീർ കെബാബ് മുതലായ സാമ്പ്രദായിക സ്വീഡിഷ് വിഭവങ്ങൾ വിൽക്കുകയും ചെയ്യുന്നു. മുപ്പതോളം റൈഡുകൾക്ക് പുറമേ നൃത്തഹാളുകളും, ഭക്ഷണശാലകളുമടക്കമുള്ള ഒട്ടേറെ വേദികൾ ഇവിടെയുണ്ട്. പാർക്കിന്റെ ഭൂരിഭാഗവും വനവൽകൃതമാണ്. പാർക്കിനകത്തുള്ള പൂന്തോട്ടത്തിൽ വെള്ളച്ചാട്ടങ്ങളും, കരകൗശലവസ്തുക്കളും അനേകം പുഷ്പിക്കുന്ന ചെടികളുമുണ്ട്. സ്വീഡനിലെ ഗോഥൻബർഗിൽ സ്ഥിതി ചെയ്യുന്ന അമ്യൂസ്മെന്റ് പാർക്കാണ് ലിസ്ബർഗ്. സ്കാൻഡിനേവിയയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പാർക്കാണിത്. പ്രതിവർഷം മൂന്ന് മില്ല്യൺ ആളുകൾ ഇവിടം സന്ദർശിക്കുന്നു. ഫോർബ്സ് മാസികയുടെ സർവ്വെ പ്രകാരം ലിസ്ബർഗ് ലോകത്തിലെ ഏറ്റവും മികച്ച 10 വിനോദ പാർക്കുകളിൽ ഒന്നാണ്.

പാർക്കിനകത്തുള്ള പൂന്തോട്ടത്തിൽ വെള്ളച്ചാട്ടങ്ങളും, കരകൗശലവസ്തുക്കളും അനേകം പുഷ്പിക്കുന്ന ചെടികളുമുണ്ട്. ടൗബാ സീൻ എന്ന വേദിയിൽ ജാസ് സംഗീതവിരുന്നുകൾ അരങ്ങേറുന്നു. ഇവിടുത്തെ റോളർ കോസ്റ്റർ റൈഡുകളും വാട്ടർ റൈഡുകളും പ്രശസ്തമാണ്. ബാൾഡർ എന്ന റോളർ കോസ്റ്റർ റൈഡിനെ ലോകത്തെ ഏറ്റവും മികച്ച തടിപ്പാലം കൊണ്ടുണ്ടാക്കിയ റോളർ കോസ്റ്റർ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. കുട്ടികൾക്കു വേണ്ടിയുള്ള ചെറിയ റൈഡുകളും ഇവിടെയുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലിസ്ബെർഗ്&oldid=3247186" എന്ന താളിൽനിന്ന് ശേഖരിച്ചത്