ലിവ് ആന്റ് ലെറ്റ് ഡൈ
ദൃശ്യരൂപം
A book cover, in deep red. In large yellow / gold stylised type are the words "Live And Let Die". Underneath, in smaller type "by Ian Fleming, author of CASINO ROYALE". | |
കർത്താവ് | Ian Fleming |
---|---|
പുറംചട്ട സൃഷ്ടാവ് | Devised by Fleming, completed by Kenneth Lewis |
രാജ്യം | United Kingdom |
പരമ്പര | James Bond |
സാഹിത്യവിഭാഗം | Spy fiction |
പ്രസാധകർ | Jonathan Cape |
പ്രസിദ്ധീകരിച്ച തിയതി | 5 April 1954 (hardback) |
ഏടുകൾ | 234 |
മുമ്പത്തെ പുസ്തകം | Casino Royale |
ശേഷമുള്ള പുസ്തകം | Moonraker |
ഇയാൻ ഫ്ലെമിങ് രചിച്ച ജെയിംസ്ബോണ്ട് പരമ്പരയിലെ രണ്ടാമത്തെ നോവലാണ് ലിവ് ആന്റ് ലെറ്റ് ഡൈ. ലണ്ടനും അമേരിക്കയും ജമൈക്കയുമാണ് ഈ നോവലിലെ കഥാപശ്ചാത്തലം. 5 ഏപ്രിൽ 1954 ന് ജൊനാതൻ കേപ്പ് ഈ നോവൽ യുകെയിൽ പ്രസിദ്ധീകരിച്ചു. ഫ്ലെമിംങ് അദ്ദേഹത്തിന്റെ ജമൈക്കയിലുള്ള ഗോൾഡൻഐ എസ്റ്റേറ്റിൽവച്ചാണ് ഈ നോവൽ എഴുതിയത്. അദ്ദേഹത്തിന്റെ ആദ്യ നോവലായ കാസിനോ റോയലിനു മുൻപാണ് ഈ നോവലിന്റെ രചന നിർവ്വഹിച്ചത്. യുഎസിലെയും ജമൈക്കയിലെയും യാത്രാനുഭവങ്ങളിൽനിന്നാണ് ഈ നോവലിന്റെ കഥാപശ്ചാത്തലം ഫ്ലെമിങ് രൂപപ്പെടുത്തിയെടുത്തത്.
പാശ്ചാത്യർക്ക് ഭീഷണിയായ മിസ്റ്റർ ബിഗ് എന്ന ക്രിമിനലുമായുള്ള സംഘർഷമാണ് ഈ നോവലിന്റെ കഥാതന്തു. മിസ്റ്റർബിഗ്ഗിന് അമേരിക്കൻ ക്രിമിനൽ നെറ്റ്‍വർക്കായ വുഡൂവുമായും റഷ്യൻ രഹസ്യപ്പോലീസിന്റെ ഒരു കൈവഴിയായ എസ്എംഇആർഎസ്എച്ചുമായും ബന്ധങ്ങളുണ്ടായിരുന്നു.