ലില്ലി ഹെനോക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lilli Henoch
Stolperstein in front of house
at Treuchtlinger Straße 5, Berlin-Schöneberg
വ്യക്തിവിവരങ്ങൾ
ദേശീയതGerman
ജനനം26 October 1899
Königsberg, East Prussia (Germany)
മരണംSeptember 1942
Riga Ghetto, Latvia
Sport
കായികയിനംTrack and field
Event(s)Discus, long jump, shot put, 4 × 100 meters relay
ക്ലബ്Berlin Sports Club;
Bar Kochba Berlin
നേട്ടങ്ങൾ
ദേശീയ ഫൈനൽ
  • German national shot put champion (1922–25)
  • German national discus champion (1923 & 1924)
  • German national long jump champion (1924)
  • German national 4 × 100 meters relay champion (1924–26)
Highest world ranking
  • Discus world records (24.90 meters, 1922; 26.62 meters, 1923)
  • Shot put world record (11.57 meters, 1925)
  • 4 × 100-meters relay record (50.4 seconds, 1926)

നാലു വ്യത്യസ്തകായിക ഇനങ്ങളിൽ നാലു ലോകറിക്കാർഡുകളും പത്ത് ജർമൻ ദേശീയചാമ്പ്യൻഷിപ്പുകളും നേടിയ ഒരു ജർമൻ കായിക താരമായിരുന്നു ലില്ലി ഹെനോക് (Lilli Henoch) (26 ഒക്ടോബർ 1899 – സെപ്തംബർ 1942) .[1][2]

ആദ്യകാലജീവിതം[തിരുത്തുക]

ജൂതമതക്കാരിയായ ഹെനോക് ജനിച്ചത് ജർമനിയിലെ കോനിസ്ബെർഗിലാണ്(ഈസ്റ്റ് പ്രഷ്യ).[1][3][4][5] ഒരു ബിസിനസുകാരനായ അവരുടെ പിതാവ് 1912 -ൽ മരിച്ചു.[5] കുടുംബത്തോടൊപ്പം ബെർളിനിലേക്ക് പോയ ഹെനോക്കിന്റെ അമ്മ പുനർവിവാഹിതയായി.[5]

ഹാനോക്ക് ഡിസ്കസ് (രണ്ടുതവണ), ഷോട്ട് പുട്ട്, 4 × 100 മീറ്റർ റിലേ ഇവന്റുകൾ എന്നീ ലോക റെക്കോഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. നാലുതവണ ഷോട്ട്പുട്ടിലും 4 × 100 മീറ്റർ റിലേയിൽ മൂന്ന് പ്രാവശ്യവും, ഡിസ്കസ് രണ്ടുതവണയും, ലോം ജമ്പിലും ജർമ്മൻ ദേശീയ ചാമ്പ്യൻഷിപ്പുകൾ നേടിയിരുന്നു. ജൂതമതക്കാരിയായിരുന്ന ഹെനോക്കിനെയും അമ്മയേയും ഹോളോകോസ്റ്റിൽ നാടുകടത്തുകയും നാസികൾ വെടിവച്ചുകൊല്ലുകയും ചെയ്തു.

നാസി ഭരണത്തുടക്കവും കായിക ജീവിതത്തിന്റെ അന്ത്യവും[തിരുത്തുക]

1933 -ൽ ഹിറ്റ്‌ലറും നാസികളും അധികാരം പിടിച്ചതിനെത്തുടർന്ന് അവരുടെ പുതിയ വർഗ്ഗനിയമം അനുസരിച്ച് മറ്റു ജൂതരോടൊപ്പം ഹെനോക്കിനും ബിഎസ്‌സിയിലെ അംഗത്വം നിർബന്ധിതമായി ഒഴിയേണ്ടിവന്നു.[5][6] അവർ പിന്നീട് ജൂതന്മാർക്കുമാത്രമുള്ള ജ്യൂവിഷ് ജിംനാസ്റ്റിൿ ആന്റ് സ്പോർട്‌സ് ക്ലബിൽ (Jüdischer Turn-und Sportclub 1905 (Jewish Gymnastics and Sports Club 1905)) ചേർന്നു. അവിടെ അവർറ്റ് ഹാന്റ്‌ബോൾ ടീമിസ് കളിക്കുകയും പരിശീലകയായി ജോലിനോക്കുകയും ചെയ്തു.[5][6][7] കൂടാതെ ഒരു ജൂതപ്രാഥമികവിദ്യാലയത്തിൽ ജിംനാസ്റ്റിക്സ് അധ്യാപികയായും അവർ ജോലി നോക്കി.[7]

ജൂതവംശജയായതിനാൽ ജർമൻ സർക്കാർ ഹെനോക്കിനെ 1936 -ലെ സമ്മർ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുവദിച്ചില്ല.[8]

വധിക്കൽ[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധകാലത്ത് 1942 സെപ്തംബർ 5-ന് നാസികൾ ഹെനോക്കിനേയും 66 വയസ്സായ അവരുടെ അമ്മയേയും സഹോദരനേയും റിഗ ഘെറ്റോയിലേക്ക് സ്ഥലം മാറ്റി.[1][8][9][6][10] ആ ഘെറ്റോയിൽ നിന്നുമുള്ള ധാരാളം ആൾക്കാരുടെ കൂടെ ഹെനോക്കിനെയും അമ്മയേയും നാസി കൂട്ടക്കൊലാ‌സംഘത്തിന്റെ മൊബൈൽ യുണിറ്റ് 1942 സെപ്തംബറിൽ വെടിവച്ചുകൊന്നു. ലാറ്റ്‌വിയയിലെ റിഗയിൽ അവരെ ഒരു കൂട്ടമായി കുഴിച്ചിട്ടു..[1][2][8][3][11] അവരുടെ സഹോദരനെപ്പറ്റി ഒരു വിവരവും ലഭിച്ചിട്ടുമില്ല.[6]

സ്മാരകം[തിരുത്തുക]

1990 -ൽ ഹെനോക്കിന് അന്താരാഷ്ട്ര സ്പോർട്‌സ് ഹാൾ ഓഫ് ഫെയിമിൽ സ്ഥാനം നൽകി.[1][12]

2008 -ൽ അവർ ബെർളിനിൽ താമസിച്ചിരുന്നിടത്ത് ഒരു ഫലകം സ്ഥാപിക്കുകയുണ്ടായി.[6]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "Lilli Henoch". International Jewish Sports Hall of Fame. Retrieved 2 November 2011.
  2. 2.0 2.1 ""Forgotten Records" – Exhibition on Jewish sports in track and field in the 1920s and 1930s". German Road Races – Ansicht. 19 June 2009. Archived from the original on 2021-06-03. Retrieved 2 November 2011.
  3. 3.0 3.1 Joseph M. Siegman (1992). The International Jewish Sports Hall of Fame. SP Books. ISBN 1-56171-028-8. Retrieved 2 November 2011.
  4. Bob Wechsler (2008). Day by day in Jewish sports history. KTAV Publishing House, Inc. ISBN 1-60280-013-8. Retrieved 2 November 2011.
  5. 5.0 5.1 5.2 5.3 5.4 Gertrud Pfister and Toni Niewirth (Summer 1999). "Jewish Women in Gymnastics and Sport in Germany; 1898–1938" (PDF). Journal of Sport History. Vol. 26, no. 2. Archived from the original (PDF) on 2010-08-07. Retrieved 2 November 2011.
  6. 6.0 6.1 6.2 6.3 6.4 Simon Sturdee (8 August 2008). "Berlin ceremonies mark Olympic history's darker side". The Sydney Morning Herald. Retrieved 2 November 2011.
  7. 7.0 7.1 Gertrud Pfister. "Lilli Henoch; 1899–1942". Jewish Women's Archive. Retrieved 2 November 2011.
  8. 8.0 8.1 8.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; google2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ushmm1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. Ira Berkow (21 July 1996). "The World Outside the Stadium". The New York Times. Retrieved 2 November 2011.
  11. Lipman, Steve (6 August 2004). "The Forgotten Olympians". The Jewish Week. Archived from the original on 2016-09-17. Retrieved 2 November 2011.
  12. Harvey Rosen (17 January 1990). "5 New Names in Jewish Hall of Fame". The Jewish Post & News. Retrieved 2 November 2011.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • "Lilli Henoch. Fragmente aus dem Leben einer jüdischen Sportlerin und Turnlehrerin", Ehlert, Martin-Heinz, Sozial- und Zeitgeschichte des Sports, Volume 3, Issue 2, pages 34–48, 1989

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലില്ലി_ഹെനോക്&oldid=3808190" എന്ന താളിൽനിന്ന് ശേഖരിച്ചത്