ലിലിയാസ് ഹാമിൽട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിലിയാസ് ഹാമിൽട്ടൺ
Lillias Hamilton young.jpg
ജനനം7 ഫെബ്രുവരി 1858
ന്യൂ സൗത്ത് വെയിൽസ്, ഓസ്‌ട്രേലിയ
മരണം6 ജനുവരി 1925
നൈസ്, ഫ്രാൻസ്
തൊഴിൽബ്രിട്ടീഷ് മെഡിക്കൽ ഡോക്ടർ, എഴുത്തുകാരി

ലിലിയാസ് അന്ന ഹാമിൽട്ടൺ (ജീവിതകാലം: 7 ഫെബ്രുവരി 1858 - 6 ജനുവരി 1925) ഒരു ബ്രിട്ടീഷ് ഭിഷഗ്വരയും എഴുത്തുകാരിയുമായിരുന്നു. ന്യൂ സൗത്ത് വെയിൽസിൽ ടോമാബിൽ സ്റ്റേഷനിൽ ഹഗ് ഹാമിൽട്ടൺ (1822- 1900) മാർഗരറ്റ് ക്ലൂൺസ് (മുമ്പ്, ഇന്നസ്) ദമ്പതികളുടെ മകളായി അവർ ജനിച്ചു. ഐയറിലെയും തുടർന്ന് ചെൽട്ടൻഹാം വനിതാ കോളേജിലെയും വിദ്യാഭ്യാസത്തിനുശേഷം സ്കോട്ട്ലൻഡിൽ വൈദ്യശാസ്ത്രം പഠിക്കുന്നതിന് മുമ്പ് ലിവർപൂളിൽ ഒരു നഴ്സായി അവർ പരിശീലനം നേടുകയും 1890-ൽ ഡോക്ടർ ഓഫ് മെഡിസിൻ യോഗ്യത കരസ്ഥമാക്കുകയും ചെയ്തു.

1890-കളിൽ അഫ്ഗാനിസ്ഥാനിലെ അമീർ അബ്ദുർ റഹ്മാൻ ഖാന്റെ രാജസഭയിലെ ഒരു ഭിഷഗ്വരയായിരുന്ന അവർ, 1900-ൽ പ്രസിദ്ധീകരിച്ച എ വിസിയേർസ് ഡോട്ടർ: എ ടെയിൽ ഓഫ് ദ ഹസാര വാർ എന്ന പുസ്തകത്തിൽ അക്കാലത്തെ തന്റെ അനുഭവങ്ങളുടെ ഒരു സാങ്കൽപ്പിക വിവരണം എഴുതിയിരുന്നു.[1]

ആദ്യകാല ജീവിതം[തിരുത്തുക]

1858 ഫെബ്രുവരി 7-ന് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ടോമാബിൽ സ്റ്റേഷനിലാണ് ലിലിയാസ് അന്ന ഹാമിൽട്ടൺ ജനിച്ചത്. ഹ്യൂ ഹാമിൽട്ടണിന്റെയും (1822-1900) മാർഗരറ്റ് ക്ലൂണിന്റെയും (1829-1909) എട്ട് മക്കളിൽ മൂന്നാമത്തേയും നാല് പെൺമക്കളിൽ മൂത്തവളുമായിരുന്നു അവർ. പിതാവ് സ്കോട്ട്ലൻഡിലെ അയർഷയറിൽ നിന്നുള്ള ഒരു കർഷകനും അമ്മ ന്യൂ സൗത്ത് വെയിൽസിലെ യാരോയിലെ ജോർജ്ജ് ഇന്നസിന്റെ മകളായിരുന്നു.[2]

കുടുംബം ഓസ്‌ട്രേലിയ വിട്ട് സ്കോട്ട്‌ലൻഡിലെ അയറിൽ നാമമാത്രമായി താമസമാക്കിയ കാലത്തെ ലിലിയസിന്റെ കുട്ടിക്കാലത്തെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. 1874-ൽ ചെൽട്ടൻഹാമിലേക്ക് സ്ഥിരമായി മാറുന്നതുവരെ ഹാമിൽട്ടൺ കുടുംബം തങ്ങളുടെ യാത്ര തുടർന്നു. ലിലിയസ് ചെൽട്ടൻഹാമിലെ വനിതാ കോളേജിൽ നാലു വർഷം പഠിച്ചു. ഹാമിൽട്ടൺ യാത്ര ചെയ്യാൻ തുടങ്ങിയപ്പോൾ, ഒരു അധ്യാപികയായി പോലും ജോലി ചെയ്യുകയും 1883-ൽ ലിവർപൂൾ വർക്ക്ഹൗസ് ആശുപത്രിയിലെ നഴ്‌സായി പരിശീലനം ആരംഭിക്കുകയും ചെയ്തു.[3] 1886-ൽ, ഹാമിൽട്ടൺ ഒരു ഡോക്ടറാകാൻ തീരുമാനിച്ചുകൊണ്ട് ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിൽ ചേർന്നു. അവൾ 1890-ൽ എഡിൻബർഗിൽനിന്ന് LRCP (റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ലൈസൻസ്), LRCS (റോയൽ കോളേജ് ഓഫ് സർജൻസിന്റെ ലൈസൻസ്) എന്നിവ നേടി.[4]

കരിയർ[തിരുത്തുക]

രാജ്യത്തെ മറ്റ് മിക്ക വിദേശ വനിതാ ഡോക്ടർമാരും സർക്കാർ നിയമനത്തിൽ നിന്നോ ഏതെങ്കിലും മിഷനറിമാരുടെയോ ജീവകാരുണ്യ സമൂഹത്തിന്റെയോ പിന്തുണയിൽ നിന്നോ സഹായം സ്വീകരിച്ചപ്പോള്‌ ഹാമിൽട്ടൺ കേണൽ ജോബർട്ടിന്റെ സഹായത്തോടെ വിജയകരമായ ഒരു സ്വകാര്യ മെഡിക്കൽ പ്രാക്ടീസ് ആരംഭിച്ചു. കൊൽക്കത്തയിലെ ലേഡി ഡഫറിൻ സെനാന വനിതാ ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസറായി അവർ ജോലി ചെയ്തു. 1894 ലെ വസന്തകാലത്ത് അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് മാറിയത് അവരുടെ കരിയറിൽ വഴിത്തിരിവായി.[5]

വ്യക്തി ജീവിതവും മരണവും[തിരുത്തുക]

ഹാമിൽട്ടൺ വളരെ പ്രഗത്ഭയും കഴിവുള്ളതുമായ ഒരു ഫോട്ടോഗ്രാഫറും തുന്നൽക്കാരിയും ആണെന്ന് അവകാശപ്പെട്ടതോടൊപ്പം സംഗീതം, പെയിന്റിംഗ്, നാടകം എന്നിവയും അവർ ആസ്വദിച്ചു.[6] ഹാമിൽട്ടൺ വിവാഹം കഴിച്ചിട്ടില്ല. 1925 ജനുവരി 6 ന് ഫ്രാൻസിലെ നൈസിലെ ക്വീൻ വിക്ടോറിയ മെമ്മോറിയൽ ഹോസ്പിറ്റലിൽ വച്ച് അന്തരിച്ച അവരുടെ മൃതദേഹം ശനിയാഴ്ച ഇംഗ്ലീഷ് സെമിത്തേരിയിൽ സംസ്‌കരിച്ചു.[7]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. A Vizier's Daughter: A tale of the Hazara War. London: Murray, 1900.
  2. Cohen, Susan (2004). "Hamilton, Lillias Anna (1858–1925)". Oxford Dictionary of National Biography. ശേഖരിച്ചത് 11 October 2017.
  3. Cohen, Susan (2004). "Hamilton, Lillias Anna (1858–1925)". Oxford Dictionary of National Biography. ശേഖരിച്ചത് 11 October 2017.
  4. Cohen, Susan (2004). "Hamilton, Lillias Anna (1858–1925)". Oxford Dictionary of National Biography. ശേഖരിച്ചത് 11 October 2017.
  5. Cohen, Susan (2004). "Hamilton, Lillias Anna (1858–1925)". Oxford Dictionary of National Biography. ശേഖരിച്ചത് 11 October 2017.
  6. Cohen, Susan (2004). "Hamilton, Lillias Anna (1858–1925)". Oxford Dictionary of National Biography. ശേഖരിച്ചത് 11 October 2017.
  7. Cohen, Susan (2004). "Hamilton, Lillias Anna (1858–1925)". Oxford Dictionary of National Biography. ശേഖരിച്ചത് 11 October 2017.
"https://ml.wikipedia.org/w/index.php?title=ലിലിയാസ്_ഹാമിൽട്ടൺ&oldid=3841544" എന്ന താളിൽനിന്ന് ശേഖരിച്ചത്