ലിലിമ മിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിലിമ മിൻസ്
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംLilima Minz
പൗരത്വം ഇന്ത്യ
താമസസ്ഥലംസുന്ദർഗഡ്
Sport
രാജ്യംIndia
കായികമേഖലഹോക്കി
ക്ലബ്Odisha, indian Railways[1]

ഇന്ത്യൻ വനിത ഹോക്കി ടീം അംഗമാണ് ലിലിമ മിൻസ്. ഇന്ത്യൻ ദേശീയ ടീമിലെ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന[2] ഇവർ 2016ലെ റിയോ ഒളിമ്പിക്‌സിനുള്ള വനിത ഹോക്കി ടീമിൽ അംഗമായിരുന്നു. റിയോ ഒളിമ്പിക്‌സിൽ വനിതാ വിഭാഗം ഹോക്കിയിൽ ജപ്പാനെതിരായ മൽസരത്തിൽ ഇന്ത്യക്ക് വേണ്ടി ലിലിമ മിൻസ് ഒരു ഗോൾ നേടി. മനില. ഈ മൽസരം സമനിലയിൽ അവസാനിച്ചു.

ജീവിത രേഖ[തിരുത്തുക]

ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ ലൻജിബെർന ബ്ലോക്കിൽ ബിഹാവന്ദ് തനതോലി ഗ്രാമത്തിൽ 1994 ഏപ്രിൽ 10ന് ജനനം. അൻജിലസ് മിൻസ്, സിൽവിയ മിൻസ് ദമ്പതികളുടെ മകളാണ്.[3] ഒഡീഷയിലെ റോർകേല പൻപോഷ് സ്‌പോർട്‌സ് ഹോസ്റ്റലിലാണ് ഇവർ പരിശീലനം നേടിയത്.[4]

നേട്ടങ്ങൾ[തിരുത്തുക]

അന്താരാഷ്ട്ര തലത്തിൽ 74ൽ അധികം മൽസരങ്ങളിൽ പങ്കെടുത്ത ലിലിമ ആറു ഗോളുകൾ നേടിയിട്ടുണ്ട്.

അന്താരാഷ്ട്രം[തിരുത്തുക]

  • 2011ൽ തായ്‌ലന്റിലെ ബാങ്കോക്കിൽ നടന്ന അണ്ടർ 18 ഏഷ്യ കപ്പ് ഹോക്കി ചാമ്പ്യൻ ഷിപ്പിൽ വെങ്കല മെഡൽ നേടാൻ ഇന്ത്യൻ ടീമിനെ സഹായിച്ചു.[5][6]
  • എഫ് ഐ എച്ച് വേൾഡ് ലീഗിന്റെ രണ്ടാം റൗണ്ടിൽ സീനിയർ വനിതാ ഹോക്കി ടീമിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.[7]
  • 2013ൽ ജർമ്മനിയിൽ നടന്ന വനിതാ ജൂനിയർ വേൾഡ് കപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു.[8][9]
  • 2016ൽ ബ്രസീലിൽ നടന്ന റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു..[10]

ദേശീയം[തിരുത്തുക]

  • 2006, 2007, 2008, 2009, 2010 വർങ്ങളിൽ ജൂനിയർ നെഹ്‌റു കപ്പ് ഹോക്കി ടൂർണമെന്റിൽ ഒഡീഷയിലെ പാൻപോശ് ഹോസ്റ്റൽ ടീമിന് വേണ്ടി കളിച്ചു.
  • 2006,2007 വർഷങ്ങളിൽ നാഷണൽ റൂറൽ ഗെയിംസിൽ ഒഡീഷയെ പ്രതിനിധീകരിച്ചു.

അവലംബം[തിരുത്തുക]

  1. "Senior Women Core Probables". hockeyindia.org. മൂലതാളിൽ നിന്നും 2016-09-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 August 2016.
  2. "Four Odisha players part of Olympic-bound women's hockey squad". timesofindia.indiatimes.com. ശേഖരിച്ചത് 30 July 2016.
  3. "PERSONALITIES". orisports.com. ശേഖരിച്ചത് 1 August 2016.
  4. "Hockey cradle celebrates Rio entry". newindianexpress.com. ശേഖരിച്ചത് 31 July 2016.
  5. "Bronze for India in the U-18 Girls Asia Cup". thefansofhockey.com. ശേഖരിച്ചത് 31 July 2016.
  6. "India Get Bronze Medal in u-18 Asia Cup Women's Hockey". bharatiyahockey.org. ശേഖരിച്ചത് 31 July 2016.
  7. "Ritu Rani to Lead Indian Women's Team at World Hockey League Round 2 in Delhi". thefansofhockey.com. ശേഖരിച്ചത് 31 July 2016.
  8. "India win historic bronze at junior women hockey World Cup". thehindu.com. ശേഖരിച്ചത് 31 July 2016.
  9. "Sushila to Lead India at Junior Women's Hockey World Cup in Mönchengladbach". thefansofhockey.com. ശേഖരിച്ചത് 31 July 2016.
  10. "Odisha hockey player Deep, Lilima, Sunita, Namita gets Rio ticket". sportslogon.com. ശേഖരിച്ചത് 31 July 2016.
"https://ml.wikipedia.org/w/index.php?title=ലിലിമ_മിൻസ്&oldid=3643827" എന്ന താളിൽനിന്ന് ശേഖരിച്ചത്