ലിറ്റിൽ സീസർ
ലിറ്റിൽ സീസർ | |
---|---|
പ്രമാണം:LittleCaesarP.jpg | |
സംവിധാനം | Mervyn LeRoy |
നിർമ്മാണം | Hal B. Wallis Darryl F. Zanuck |
രചന | Francis Edward Faragoh Robert Lord Darryl F. Zanuck |
ആസ്പദമാക്കിയത് | Little Caesar by W. R. Burnett |
അഭിനേതാക്കൾ | Edward G. Robinson Douglas Fairbanks Jr. Glenda Farrell |
സംഗീതം | Ernö Rapée |
ഛായാഗ്രഹണം | Tony Gaudio |
ചിത്രസംയോജനം | Ray Curtiss |
സ്റ്റുഡിയോ | First National Pictures |
വിതരണം | Warner Bros. Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
സമയദൈർഘ്യം | 79 minutes |
മെർവിൻ ലെറോയ് സംവിധാനം ചെയ്തും വാർണർ ബ്രദേഴ്സ് വിതരണം ചെയ്തതുമായ 1931-ലെ അമേരിക്കൻ പ്രീ-കോഡ് ക്രൈം ചിത്രമായിരുന്നു ലിറ്റിൽ സീസർ. എഡ്വേർഡ് ജി. റോബിൻസൺ, ഗ്ലെൻഡാ ഫാരെൽ, ഡഗ്ലാസ് ഫെയർബാങ്സ് ജൂനിയർ എന്നിവരുൾപ്പെടുന്ന നടീനടന്മാരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഒരു തെമ്മാടിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. വില്ല്യം ആർ ബേണറ്റ് ഇതേ പേരിലെഴുതിയ നോവലിന്റെ കഥയെ ആസ്പദമാക്കിയാണ് സിനിമ രൂപപ്പെടുത്തിയത്. 'ലിറ്റിൽ സീസർ' എഡ്വേർഡ് റോബിൻസണിന്റെ മുന്നേറ്റ ചിത്രമായിരുന്നു. താമസിയാതെ അദ്ദേഹം ഒരു പ്രധാന ചലച്ചിത്ര താരമായിത്തീർന്നു. ഈ ചിത്രം ആദ്യ മുഴുനീള ഗാങ്സ്റ്റർ സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുകയം സിനിമാ നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ലൈബ്രറി ഓഫ് കോൺഗ്രസ് ചിത്രത്തിന്റെ ഒരു പ്രിന്റ് സൂക്ഷിച്ചിരിക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ Catalog of Holdings The American Film Institute Collection and The United Artists Collection at The Library of Congress, (<-book title) p.104 c.1978 by The American Film Institute