ലിറ്റററി ക്ലബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1998-ൽ ആരംഭിച്ച ഒലു ബൾഗേറിയൻ ഇ-മാഗസിനാണ് ലിറ്റററി ക്ലബ്. സാഹിത്യസംബന്ധിയായ വാർത്തകളും നിരൂപണങ്ങളും പ്രസിദ്ധീകരിക്കുന്ന ഒരു ഇടമാണ് ലിറ്റററി ക്ലബ്. ഈ വർഷങ്ങളിൽ ലിറ്റററി ക്ലബ് അനേകം മത്സരങ്ങൾ നടത്താറുണ്ട്. ഉദാഹരണത്തിന്;

  • 2000-ബൾഗേറിയൻ സാഹിത്യകാരനായയോർദാൻ യുവ്ക്കോവിന്റെ നൂറ്റിയിരുപതാം ജന്മദിനത്തിൽ നടത്തിയ ചെറുകഥ മത്സരം.
  • 2001-യോർദാൻ യുവ്ക്കോവിന്റെ നൂറ്റിയിരുപത്തൊന്നാം ജന്മദിനത്തിൽ നടത്തിയ ചെറുകഥ മത്സരം.
  • 2004-ഡിമോ ക്യോചൊവിന്റെ നൂറ്റിയിരുപതാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യനിരൂപണമത്സരം.
  • 2007-യോർദാൻ യുവ്ക്കോവിന്റെ എഴുപതാം ചരമവാർഷികത്തിന് നടത്തിയ ചെറുകഥ മത്സരം.

ഇലക്ട്രോണിക്ക്സ് പബ്ലിഷിങ്&ന്യൂ ടെക്നോളജി വിഭാഗത്തിൽ ബൾഗേറിയൻ സാഹിത്യത്തിനും സംസ്ക്കാരത്തിനും നൽകിയ സംഭാവനകളെ മാനിച്ച് 2009-ലെ ഹൃസ്റ്റോ ജി ഡാനോ ദേശീയ പുരസ്ക്കാരം ലിറ്റററി ക്ലബ് നേടി.

"https://ml.wikipedia.org/w/index.php?title=ലിറ്റററി_ക്ലബ്&oldid=3458782" എന്ന താളിൽനിന്ന് ശേഖരിച്ചത്