Jump to content

ലിയ ടെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിയ ടെസ്റ്റിൻ്റെ ഒരു ഉദാഹരണം. ഈ ചിത്രത്തിൽ, ഒരു കൊച്ചുകുട്ടിയുടെ വിഷ്വൽ അക്വിറ്റി നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റിന്റെ നാല് ഒപ്‌ടോടൈപ്പുകൾ ഒരു പുതപ്പിൽ പ്രദർശിപ്പിക്കും. ഫോട്ടോ കടപ്പാട്: ഡോ. ലിയ ഹൈവാരിനെൻ & ലീ-ടെസ്റ്റ് http://www.lea-test.fi

സാധാരണ കാഴ്ച പരിശോധന ചാർട്ടുകളിൽ ഉള്ള അക്ഷരങ്ങൾക്ക് ഉപയോഗിച്ച് വളരെ ചെറിയ കുട്ടികളുടെ കാഴ്ച പരിശോധിക്കാൻ കഴിയുകയില്ല. അക്ഷരങ്ങൾക്ക് പകരം ചെറിയ കുട്ടികൾക്ക് പോലും തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം രൂപകൽപ്പന ചെയ്ത പീഡിയാട്രിക് വിഷൻ ടെസ്റ്റുകളുടെ ഒരു പരമ്പരയാണ് ലിയ വിഷൻ ടെസ്റ്റ് സിസ്റ്റം. സമീപ കാഴ്ചയുടെയും ദൂരക്കാഴ്ചയുടെയും ദൃശ്യ ശേഷി വിലയിരുത്തുന്നതിനോടൊപ്പം കോൺട്രാസ്റ്റ് സെൻസിറ്റിവിറ്റി, വിഷ്വൽ ഫീൽഡ്, കളർ വിഷൻ, വിഷ്വൽ അഡാപ്റ്റേഷൻ, മോഷൻ പെർസെപ്ഷൻ എന്നിവ വിലയിരുത്തുന്നതിനും ലിയ ടെസ്റ്റിന്റെ നിരവധി വകഭേദങ്ങൾ ഉപയോഗിക്കാം.[1]

ചരിത്രം[തിരുത്തുക]

1976 ൽ, ഫിന്നിഷ് പീഡിയാട്രിക് നേത്രരോഗവിദഗ്ദ്ധ ലിയ ഹൈവറിൻ, എംഡി, പിഎച്ച്ഡി, ലിയ ടെസ്റ്റിന്റെ ആദ്യ പതിപ്പ് വികസിപ്പിച്ചെടുത്തു.

കൃത്യത[തിരുത്തുക]

വിഷ്വൽ അക്വിറ്റി അളക്കുന്നതിനുള്ള സ്റ്റാൻഡേർ‌ഡൈസ്ഡ് ചിഹ്നമായി ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു ഒപ്‌ടോടൈപ്പാണ് ലാൻ‌ഡോൾട്ട് സി. നിലവിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് കാഴ്ച പരിശോധിക്കുന്ന വിഷ്വൽ അസസ്മെന്റ് പിക്ചർ ടെസ്റ്റുകളിൽ, സ്റ്റാൻ‌ഡേർ‌ഡൈസ്ഡ് ലാൻ‌ഡോൾട്ട് സി വിഷൻ ടെസ്റ്റ് ചിഹ്നത്തിനെതിരെ കാലിബ്രേറ്റ് ചെയ്ത ഏക പരിശോധന രീതിയാണ് ലിയ ടെസ്റ്റ്.

വിഷ്വൽ അക്വിറ്റിയുടെ സാധുതയുള്ളതും വിശ്വസനീയവുമായ അളവുകോലായി ലിയ ചിഹ്നം ഉപയോഗിക്കാമോ എന്നത് പഠന വിധേയമാക്കുകയുണ്ടായി. ഒരു നല്ല കാഴ്ച പരിശോധനയ്ക്ക് അഭികാമ്യമായത് പോലെ, ലിയ പരിശോധനയിൽ ഉപയോഗിച്ചിരിക്കുന്ന നാല് ഒപ്റ്റോടൈപ്പുകളും വിഷ്വൽ അക്വിറ്റി സമാനമായി രേഖപ്പെടുത്തുന്നുവെന്നും തുല്യമായി മങ്ങുന്നുവെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് ടെസ്റ്റിന്റെ സ്ഥിരതയെ പിന്തുണയ്ക്കുന്നു.[2]

2006 ൽ, ആക്റ്റ ഒഫ്താൽമോളജിക്ക സ്കാൻഡിനാവിക്കയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം[3] പ്രീ സ്‌കൂൾ കുട്ടികളിലെ കാഴ്ച ശക്തിയിലെ അപര്യാപ്തതകൾ കണ്ടെത്തുന്നതിന് 15-വരിയുള്ള മടക്കാവുന്ന ലീ ചിഹ്നങ്ങൾ ചികിത്സാപരമായി വളരെ ഉപയോഗപ്രദമാണെന്ന് തെളിയിച്ചു. വിഷ്വൽ അക്വിറ്റിയുടെ കൂടുതൽ ചെലവേറിയതും സമയം ചെലവഴിക്കുന്നതുമായ പരിശോധനകൾക്ക് പകരമായി ലിയ ടെസ്റ്റുകൾ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു.

പ്രാധാന്യം[തിരുത്തുക]

സ്റ്റാൻ‌ഡേർഡ് വിഷൻ ടെസ്റ്റുകൾ ഉപയോഗിച്ച് കാഴ്ച പരിശോധിക്കാൻ കഴിയുന്ന പ്രായത്തിലും ചെറിയ കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ (പീഡിയാട്രിക് ലോ വിഷൻ) നിർണ്ണയിക്കാൻ ലിയ ടെസ്റ്റുകളുടെ സവിശേഷ രൂപകൽപ്പനയും അവയുടെ പ്രത്യേക ഒപ്റ്റോടൈപ്പുകളും സഹായിക്കുന്നു. മറ്റ് ശാരീരിക വൈകല്യങ്ങളോ മാനസിക വൈകല്യങ്ങളോ ഉള്ളവരും, പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അർഹരായവരുമായ കൊച്ചുകുട്ടികളിൽ ഇത് വളരെ പ്രധാനമാണ്. കാഴ്ചശക്തി കുറവുള്ള കുട്ടികളിൽ പകുതിയിലധികം പേർക്കും മറ്റ് വൈകല്യങ്ങളും ഉണ്ടാവാം. മസ്തിഷ്ക തകരാറുള്ള കുട്ടികളുടെ കാഴ്ച പരിശോധിക്കാൻ പോലും മിക്ക ലിയ ടെസ്റ്റുകളും ഉപയോഗിക്കാം, മാത്രമല്ല ഈ സാഹചര്യങ്ങളിൽ കാഴ്ച ശക്തി കൃത്യമായി വിലയിരുത്താൻ കഴിയുന്ന വളരെ കുറച്ച് രീതികളിൽ ഒന്നായി ഇത് കരുതപ്പെടുന്നു.[4]

പതിപ്പുകൾ[തിരുത്തുക]

കുട്ടികളിലും മുതിർന്നവരിലും ഉള്ള കാഴ്ചയുടെയും ആശയവിനിമയത്തിൻറെയും കുറവുകളുടെ പല വശങ്ങളും വിലയിരുത്തുന്നതിന് ലക്ഷ്യമിടുന്ന, 40 വ്യത്യസ്ത ടെസ്റ്റുകൾ നിലവിൽ ലിയ വിഷൻ ടെസ്റ്റ് സിസ്റ്റത്തിൽ അടങ്ങിയിരിക്കുന്നു.[5]

ലിയ ചിഹ്നങ്ങൾ[തിരുത്തുക]

ലിയ ടെസ്റ്റിന്റെ ഏറ്റവും പഴയതും അടിസ്ഥാനപരവുമായ രൂപത്തെ "ലിയ ചിഹ്ന പരിശോധന" എന്ന് വിളിക്കുന്നു. ഈ പരിശോധനയിൽ നാല് ഒപ്‌ടോടൈപ്പുകൾ (ടെസ്റ്റ് ചിഹ്നങ്ങൾ) അടങ്ങിയിരിക്കുന്നു. ഒരു ആപ്പിളിന്റെ രൂപരേഖ, ഒരു പെന്റഗൺ, ഒരു ചതുരം, ഒരു വൃത്തം എന്നിവയാണ് ആ ചിഹ്നങ്ങൾ. ഈ നാല് ചിഹ്നങ്ങളെ പരിചിതായ ദൈനംദിന വസ്തുക്കൾ ("ആപ്പിൾ", "വീട്", "വിൻഡോ", "മോതിരം") ആയി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതിനാൽ, അമൂർത്ത അക്ഷരങ്ങളോ അക്കങ്ങളോ തിരിച്ചറിയുന്നതിനേക്കാൾ ചെറുപ്രായത്തിൽ തന്നെ അവ ഉപയോഗിച്ച് കാഴ്ച വൈകല്യങ്ങൾ തിരിച്ചറിയാൻ കഴിയും. മറ്റ് സ്റ്റാൻ‌ഡേർഡ് വിഷൻ ചാർ‌ട്ടുകളിൽ‌ ഉപയോഗിക്കുന്ന അക്ഷരങ്ങളും അക്കങ്ങളും പരിചിതമാകുന്നതിന് വളരെ മുമ്പുതന്നെ പ്രീ സ്‌കൂൾ‌ കുട്ടികളുടെ കാഴ്ച ശക്തി പരിശോധിക്കാൻ‌ ഇത് പ്രാപ്‌തമാക്കുന്നു.

ത്രിമാന (3-ഡി) ലിയ പസിലിന്റെ രൂപത്തിലാണ് ലിയ ചിഹ്ന പരിശോധന പലപ്പോഴും ഉപയോഗിക്കുന്നത്. പതിനാല് മാസം പ്രായമുള്ള കുട്ടികളിൽ വിഷ്വൽ അക്വിറ്റി അളക്കാൻ അനുവദിക്കുന്നതിന് നാല് സ്റ്റാൻഡേർഡ് ഒപ്‌ടോടൈപ്പുകളോടൊപ്പം ഈ പസിൽ നിറവും ഉൾക്കൊള്ളുന്നു. [6]

ലിയ നമ്പറുകൾ[തിരുത്തുക]

ലിയ ടെസ്റ്റ് സീരീസിൻ്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ലിയ ടെസ്റ്റുകളിൽ രണ്ടാമത്തേതാണ് "ലിയ നമ്പർ പരിശോധന". കുറച്ചു കൂടി മുതിർന്ന കുട്ടികളുടെയും, മുതിർന്നവരുടെയും കാഴ്ചശക്തി അളക്കാൻ ഈ ചാർട്ട് ഉപയോഗിക്കാം. ഈ ടെസ്റ്റിന് ഒരു സാധാരണ സ്നെല്ലെൻ ചാർട്ടിന് സമാനമായ ഒരു ലേഔട്ട് ആണ് ഉള്ളത്. മുകളിൽ നിന്ന് താഴേക്ക് വരുമ്പോൾ ഇതിലെ അക്കങ്ങളുടെ വലുപ്പം കുറയുന്നു. ലിയ ചിഹ്ന പരിശോധനയുടെ ഒപ്‌ടോടൈപ്പുകൾ പോലെ, ഈ നമ്പറുകളും ലാൻ‌ഡോൾട്ട് സി യ്ക്കെതിരെ കാലിബ്രേറ്റ് ചെയ്യപ്പെട്ടവയാണ്.

ലിയ ഗ്രേറ്റിംഗ് അക്വിറ്റി ടെസ്റ്റ്[തിരുത്തുക]

ഗ്രേറ്റിംഗ് അക്വിറ്റി വിലയിരുത്താൻ, പ്രത്യേകിച്ച് ഗുരുതരമായ അല്ലെങ്കിൽ ഒന്നിലധികം കാഴ്ച കുറവുള്ള കുട്ടികളിൽ ഈ പരിശോധന ഗുണകരനാണ്. മസ്തിഷ്ക തകരാറുള്ള കുട്ടികളുടെ കാഴ്ച പരിശോധനയിൽ "ലിയ ഗ്രേറ്റിംഗ് അക്വിറ്റി ടെസ്റ്റ്" വിജയകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, മാത്രമല്ല സമാന്തര ലൈനുകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള അവരുടെ പരിമിതമായ ശേഷി വെളിപ്പെടുത്താൻ കഴിയുന്ന ഒരേയൊരു പരിശോധനാ രീതിയാണിത്.[7]

ലിയ കോൺട്രാസ്റ്റ് സെൻസിറ്റിവിറ്റി ടെസ്റ്റ്[തിരുത്തുക]

ചെറുപ്രായത്തിൽ തന്നെ കുട്ടിയുടെ ദൃശ്യ തീവ്രത വിലയിരുത്തേണ്ടത് വളരെ പ്രധാനമാണ്. ദൃശ്യ തീവ്രത കുറഞ്ഞ ക്രമീകരണങ്ങളിൽ അവതരിപ്പിക്കുന്ന ദൃശ്യ വിവരങ്ങൾ തിരിച്ചറിയുന്നതിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത വളരെ ജനപ്രിയമായ ഒരു ടെസ്റ്റാണ് "ഹൈഡിങ് ഹീഡി ലോ കോൺട്രാസ്റ്റ് ഫെയ്സ് പിക്ചേഴ്സ് ടെസ്റ്റ്" (ലിയ വിഷൻ ടെസ്റ്റ് സിസ്റ്റം ഇതിൻറെ ഒരു പതിപ്പ് നിർമ്മിക്കുന്നു). വ്യത്യസ്‌ത കോൺട്രാസ്റ്റ് ലെവലുകളുടെ കാർട്ടൂൺ മുഖങ്ങൾ ചിത്രീകരിക്കുന്ന കാർഡുകളുടെ ഒരു ശ്രേണി ഈ പരിശോധനയിൽ ഉപയോഗിക്കുന്നു. ഈ പരിശോധനയിൽ നിന്ന് ലഭിച്ച കോൺട്രാസ്റ്റ് സെൻസിറ്റിവിറ്റി വിലയിരുത്തൽ വിദ്യാഭ്യാസ ക്രമീകരണങ്ങളിൽ വളരെ പ്രധാനമാണ്. കോൺട്രാസ്റ്റ് സെൻസിറ്റിവിറ്റി കുറവുള്ള കുട്ടികൾക്ക് ശരീരഭാഷയിൽ നിന്നോ മുഖഭാവങ്ങളിൽ നിന്നോ ദൃശ്യ സൂചനകൾ സ്വീകരിക്കുന്നതിൽ അങ്ങേയറ്റം ബുദ്ധിമുട്ടാണ് എന്നതിനാൽ ഈ ടെസ്റ്റ് വളരെ പ്രാധാന്യമർഹിക്കുന്നു. മാത്രമല്ല ഇത്തരം കുട്ടികൾക്ക് പലപ്പോഴും ബ്ലാക്ക്ബോർഡും പ്രൊജക്ടറും മറ്റും വായിക്കാനും പ്രയാസം ഉണ്ടാവും.[8]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Hyvärinen, L. Lea tests. Lea Test Ltd. Retrieved from http://www.lea-test.fi/
  2. Hyvärinen, L., Näsänen, R., & Laurinen, P. (2009). New visual acuity test for pre-school children. American Association for Pediatric Ophthalmology and Strabismus.
  3. Bertuzzi, F., Orsoni, J. G., Porta, M. R., Paliaga, G. P., & Miglior, S. (2006). Sensitivity and specificity of a visual acuity screening protocol performed with the Lea symbols 15-line folding distance chart in preschool children. Acta Ophthalmologica Scandinavica, 84(6), 807-811.
  4. Hyvärinen, L. (2000). How to classify paediatric low vision?. Retrieved from http://www.lea-test.fi/en/assessme/cracow.html
  5. Hyvärinen, L. (n.d.). Dr. lea and children's vision. Retrieved from http://drleahyvarinen.com/about-dr-lea/ Archived 2012-02-14 at the Wayback Machine.
  6. Hyvärinen, L. Lea tests. Lea Test Ltd. Retrieved from http://www.lea-test.fi/
  7. Hyvärinen, L. (2009, January 1). Grating acuity tests. Retrieved from http://www.lea-test.fi/en/vistests/pediatric/gatests/gratings.html
  8. Hyvärinen, L. (n.d.). Contrast sensitivity. Retrieved from http://www.lea-test.fi/en/assessme/educearl/part1/contrast.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിയ_ടെസ്റ്റ്&oldid=3790071" എന്ന താളിൽനിന്ന് ശേഖരിച്ചത്