ലിയോ പതിനാലാമൻ
പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പ | |
---|---|
![]() | |
സഭ | കത്തോലിക്കാ സഭ |
സ്ഥാനാരോഹണം | 2025 മെയ് 8 |
മുൻഗാമി | ഫ്രാൻസിസ് |
വൈദിക പട്ടത്വം | 1982 ജൂൺ 19 |
മെത്രാഭിഷേകം | 2014 ഡിസംബർ 12 |
കർദ്ദിനാൾ സ്ഥാനം | 2023 സെപ്റ്റംബർ 30 |
പദവി | മാർപ്പാപ്പ |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | റോബെർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് |
ജനനം | 1955 സെപ്റ്റംബർ 14 ഷിക്കാഗോ, ഇല്ലിനോയി, യു. എസ്. എ. |
ദേശീയത |
|
ഒപ്പ് | ![]() |
സ്ഥാനിക മുദ്ര | ![]() |
ഔദ്യോഗിക ജീവിതം | |
വഹിച്ച പദവികൾ |
|
വിദ്യാഭ്യാസം | |
കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനും വത്തിക്കാൻ സിറ്റിയുടെ രാഷ്ട്രത്തലവനും ആണ് ലിയോ പതിനാലാമൻ മാർപ്പാപ്പ (ലത്തീൻ: Leo XIV; ഇറ്റാലിയൻ: Leone XIV; ജനനം: റോബെർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്,[1] 1955 സെപ്റ്റംബർ 14). ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണത്തെ തുടർന്ന് ചേർന്ന പേപ്പൽ കോൺക്ലേവിൽ 2025 മെയ് 8ന് ഇദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.
ഷിക്കാഗോയിൽ ജനിച്ച ഇദ്ദേഹം അഗസ്തീനിയൻ സന്യാസ ക്രമത്തിലെ അംഗമായാണ് തന്റെ പൗരോഹിത്യജീവിതം ആരംഭിച്ചത്. 1985 മുതൽ 1986 വരെയും പിന്നീട് 1988 മുതൽ 1998 വരെയും ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ പ്രവർത്തിച്ച അദ്ദേഹം അവിടെ ഇടവക വികാരിയായും രൂപതാ ഉദ്യോഗസ്ഥനായും സെമിനാരി അധ്യാപകനായും രൂപതാ അധികാരിയായും പ്രവർത്തിച്ചു. 2001ൽ അഗസ്തീനിയൻ സന്യാസ ക്രമത്തിന്റെ പ്രയോർ ജനറാൾ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2013 വരെ ചുമതല നിർവഹിച്ചു. തുടർന്ന് പെറുവിൽ തിരിച്ചെത്തി 2014 മുതൽ 2023 വരെ ചിക്ലായോ രൂപതയുടെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചു. 2023 ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ വത്തിക്കാനിൽ ബിഷപ്പുമാരുടെ കാര്യാലയത്തിന്റെ പ്രീഫെക്ട് ആയും ലാറ്റിൻ അമേരിക്കയ്ക്ക് വേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ അദ്ധ്യക്ഷനായും ചുമതലപ്പെടുത്തുകയും തൊട്ടടുത്ത വർഷം കർദ്ദിനാൾ ആയി നിയമിക്കുകയും ചെയ്തു.
അമേരിക്കൻ, പെറൂവിയൻ പൗരത്വങ്ങൾ ഉള്ള ഇദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെ അമേരിക്കക്കാരനും പെറുക്കാരനും ആണ്. അഗസ്തീനിയൻ സന്യാസ ക്രമത്തിൽ നിന്ന് ഉള്ള ആദ്യത്തെ മാർപാപ്പ കൂടിയാണ് ഇദ്ദേഹം. അഗസ്തീനിയൻ പാരമ്പര്യം പിന്തുടരുന്ന സന്യാസ ക്രമങ്ങളിൽ നിന്ന് മാർപാപ്പ പദവി ഏറ്റെടുക്കുന്ന 7ാമത്തെ ആളാണ് ഇദ്ദേഹം.[2][3][4][5][6]
ആദ്യകാലവും വിദ്യാഭ്യാസവും
[തിരുത്തുക]റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് 1955 സെപ്റ്റംബർ 14 ന് ഇല്ലിനോയിയിലെ ഷിക്കാഗോയിലെ ബ്രോൺസ്‌വില്ലെ പരിസരത്തുള്ള മേഴ്‌സി ഹോസ്പിറ്റലിൽ ജനിച്ചു.[7][8][9] അദ്ദേഹത്തിന്റെ മാതാവായിരുന്ന മിൽഡ്രഡ് (മുമ്പ്, മാർട്ടിനെസ്) പ്രെവോസ്റ്റ് 1947-ൽ ഡിപോൾ സർവകലാശാലയിൽ നിന്ന് ലൈബ്രറി സയൻസിൽ ബിരുദം നേടിയ വനിതയും[10][11] പിതാവ് ലൂയിസ് മാരിയസ് പ്രെവോസ്റ്റ് രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു യു.എസ്. നേവി വെറ്ററനും ഇല്ലിനോയിയിലെ ഗ്ലെൻവുഡിലുള്ള ബ്രൂക്ക്വുഡ് സ്കൂൾ ഡിസ്ട്രിക്റ്റ് 167 ന്റെ സൂപ്രണ്ടുമായിരുന്നു.[12][13] പ്രെവോസ്റ്റിന് ലൂയിസ്, ജോൺ എന്നീ രണ്ട് മൂത്ത സഹോദരന്മാരുണ്ട്.[14]
അവലംബം
[തിരുത്തുക]- ↑ Old Video of New Pope Leo XIV- Greeting from Bishop of Chiclayo, Mons. Robert Prevost Martínez (OSA) (Video). Chalice Canada. മേയ് 8, 2025. Retrieved മേയ് 9, 2025 – via YouTube.
- ↑ Giesen, Greg (മേയ് 8, 2025). "Pope Leo XIV is first Augustinian pope. What is the Augustinian order?". Delaware News Journal. Retrieved മേയ് 9, 2025 – via Yahoo News.
- ↑ Byfield, Erica (മേയ് 8, 2025). "What is the Order of St. Augustine, which counts Pope Leo XIV as a member?". NBC New York. Retrieved മേയ് 9, 2025.
- ↑ "Cardinal Robert Francis Prevost, O.S.A." ജൂലൈ 8, 2024.
- ↑ "Great job, Lolo Kiko: A reflection on Pope Francis' greatest accomplishments".
- ↑ "Leone XIV è il nuovo Papa: pace per il mondo, disarmata e umile". Vatican News (in ഇറ്റാലിയൻ). മേയ് 8, 2025. Retrieved മേയ് 9, 2025.
- ↑ FitzPatrick, Lauren (മേയ് 3, 2025). "From Chicago's south suburbs to helping choose the next pope". Chicago Sun-Times. Archived from the original on മേയ് 8, 2025. Retrieved മേയ് 8, 2025.
- ↑ Bosman, Julie (മേയ് 8, 2025). "Pope Leo XIV Grew Up in the Chicago Area". The New York Times. ISSN 0362-4331. Archived from the original on മേയ് 8, 2025. Retrieved മേയ് 8, 2025.
- ↑ Ward, Joe; Mercado, Melody; Hernandez, Alex V.; Filbin, Patrick (മേയ് 8, 2025). "Pope Leo XIV Named First American Pope — And He's From Chicago". Block Club Chicago. Archived from the original on മേയ് 8, 2025. Retrieved മേയ് 8, 2025.
- ↑ "Obituary for Mildred Prevost". Chicago Tribune. ജൂൺ 20, 1990. p. 28. Archived from the original on മേയ് 8, 2025. Retrieved മേയ് 9, 2025 – via newspapers.com.
- ↑ Burack, Emily (മേയ് 8, 2025). "A Guide to Pope Leo XIV's Family". Town & Country. Archived from the original on മേയ് 9, 2025. Retrieved മേയ് 8, 2025.
- ↑ "Obituary for Louis M. Prevost". Chicago Tribune. നവംബർ 10, 1997. p. 6. Archived from the original on മേയ് 8, 2025. Retrieved മേയ് 8, 2025 – via Newspapers.com.
- ↑ de Senneville, Loup Besmond (ജനുവരി 30, 2023). "Démission du cardinal Ouellet : un évêque américain placé à la tête du dicastère pour les évêques" [Resignation of Cardinal Ouellet: an American bishop appointed to head the dicastery for bishops]. La Croix (in ഫ്രഞ്ച്). Archived from the original on മേയ് 8, 2025. Retrieved മേയ് 8, 2025.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;FitzPatrick 20252
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.