Jump to content

ലിയോൺ ബ്രട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിയോൺ ബ്രട്ടൺ
Personal information
Full name ലിയോൺ ജെയിംസ് ബ്രട്ടൺ
Height 5 ft 5 in (165 cm)
Position(s) മധ്യനിര
Club information
Current team
സ്വാൻസിയ സിറ്റി
Number 7
Youth career
1991–1998 ആഴ്സണൽ
Senior career*
Years Team Apps (Gls)
1998–2003 വെസ്റ്റ്ഹാം യുണൈറ്റഡ് 0 (0)
2002–2003സ്വാൻസിയ സിറ്റി (loan) 25 (0)
2003–2010 സ്വാൻസിയ സിറ്റി 270 (15)
2010–2011 ഷെഫീൽഡ് യുണൈറ്റഡ് 24 (0)
2011– സ്വാൻസിയ സിറ്റി 53 (1)
*Club domestic league appearances and goals, correct as of 21:08, 2 ജൂൺ 2012 (UTC)

ഇംഗ്ലണ്ടുകാരനായ ഒരു ഫുട്ബോൾ കളിക്കാരനാണ് ലിയോൺ ബ്രട്ടൺ. ബ്രട്ടൺ നിലവിൽ സ്വാൻസിയ സിറ്റിക്കു വേണ്ടിയാണ് കളിക്കുന്നത്. മധ്യനിരയിലാണ് സ്ഥാനം. സ്വാൻസിയയെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തിച്ചതിൽ സുപ്രധാന പങ്കാണ് ബ്രട്ടൺ വഹിച്ചത്. 2012 ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് തന്റെ പാസുകളിൽ 93.1% ലക്ഷ്യത്തിലെത്തിക്കാൻ ബ്രട്ടണായി. യൂറോപ്പിലെ 5 മുൻനിര ക്ലബ്ബുകളിൽ ഈ കണക്ക് പരിശോധിച്ചാൽ ബാഴ്സയുടെ സെയ്ദു കെയ്റ്റ മാത്രമേ ബ്രട്ടണ് മുൻപിലുള്ളു. ബോൾട്ടണെ 3-1ന് സ്വാൻസിയ തോൽപ്പിച്ചപ്പോൾ 100% ആയിരുന്നു ബ്രട്ടന്റെ പാസിങ് മികവ്.

ആഴ്സണൽ യൂത്ത് അക്കാദമിയിലാണ് ബ്രട്ടൺ കളി പഠിച്ചത്. 16-ആം വയസിൽ ആഴ്സണലിൽ നിന്ന് ബ്രട്ടണെ നേടാൻ 400000പൗണ്ടാണ് വെസ്റ്റ്ഹാം ചിലവിട്ടത്. പക്ഷെ വിംഗറായ് കളിച്ചു ശീലിച്ച ബ്രട്ടണ് അവിടെ തിളങ്ങാനായില്ല. പിന്നീട് സ്വാൻസിയയിൽ തിരിച്ചെത്തി കോച്ച് റോബർട്ടോ മാർട്ടിനസിനറെ കീഴിൽ സ്വാൻസിയയുടെ അഭിഭാജ്യ ഘടകമായ് മാറി. സഹതാരങ്ങൾക്ക് ആവശ്യാനുസരണം ബ്രട്ടന്റെ ബൂട്ടിൽ നിന്ന് പാസെത്തുമെന്ന് കോച്ച് ബ്രണ്ടൻ റോഡ്ജേഴ്സ് സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ബ്രട്ടനു് ഇനിയും ഇംഗ്ലണ്ട് ടീമിൽ സ്ഥാനം നേടാനായിട്ടില്ല.

അവലംബം

[തിരുത്തുക]

ദേശാഭിമാനി കിളിവാതിൽ 2012 ഏപ്രിൽ 19

"https://ml.wikipedia.org/w/index.php?title=ലിയോൺ_ബ്രട്ടൺ&oldid=2786938" എന്ന താളിൽനിന്ന് ശേഖരിച്ചത്