ലിയു യാങ്
ലിയു യാങ് 刘洋 | |
---|---|
ദേശീയത | ചൈനീസ് |
ജനനം | ഷെങ്ഷോ, ഹൈനാൻ, ചൈന | 6 ഒക്ടോബർ 1978
മുൻ തൊഴിൽ | വൈമാനിക |
റാങ്ക് | മേജർ |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 13 ദിവസം |
തിരഞ്ഞെടുക്കപ്പെട്ടത് | Chinese Group 2[1] |
ദൗത്യങ്ങൾ | Shenzhou 9 |
ഒരു ചൈനീസ് യുദ്ധവിമാന പൈലറ്റും ബഹിരാകാശ സഞ്ചാരിയുമാണ് മേജർ ലിയു യാങ്' (simplified Chinese: 刘洋; traditional Chinese: 劉洋; pinyin: Liú Yáng; ജനനം: ഒക്ടോബർ 1978). ചൈനയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാണ് ഇവർ. ഷെൻഷു 9 എന്ന ബഹിരാകാശപേടകത്തിലായിരുന്നു ലിയു യാങ്ങിന്റെ യാത്ര.
ജീവിതരേഖ
[തിരുത്തുക]മധ്യചൈനയിലെ ഹെനൻ പ്രവിശ്യയാണ് ലിയുവിന്റെ സ്വദേശം. എയർഫോഴ്സ് പൈലറ്റായ ഇവർ ജനകീയ വിമോചനസേനയിൽ മേജറാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർടി അംഗവുമാണ്. 18 പ്രാവുകൾ തട്ടി നിയന്ത്രണം വിട്ട വിമാനത്തെ സുരക്ഷിതമായി നിലത്തിറക്കി വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് ലിയു യാങ്.
ബഹിരാകാശ ദൗത്യം
[തിരുത്തുക]2010 മെയ് 10 ന് ചൈനീസ് ബഹിരാകാശ സ്റ്റേഷനായ ടിയാൻഗോങ്-ഒന്നിലേക്കുള്ള ആദ്യ മനുഷ്യ സംരംഭമായ ഷെൻഷു-9 വിന്റെ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.വടക്കുപടിഞ്ഞാറൻ ചൈനയിൽ ഗോബി മരുഭൂമിക്കടുത്ത ജിയുഖ്വാൻ ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിൽനിന്ന് 2012 ജൂൺ 16 ഇന്ത്യൻ സമയം വൈകിട്ട് 4.07നായിരുന്നു വിക്ഷേപണം. ലോങ്മാർച് 2എഫ് എന്ന റോക്കറ്റ് പത്തു മിനിറ്റിനകം ബഹിരാകാശപേടകത്തെ 350 കിലോ മീറ്ററോളം ഉയരെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചു.
ജിംഗ് ഹെയ്പെങ്ങ്, ലിയു വാങ്ങ് എന്നീ പുരുഷയാത്രികരാണ് ലിയു യാങിനൊപ്പം ഈ ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഹായ്പിങ്ങാണ് കമാൻഡർ. ചൈനീസ് ബഹിരാകാശ സ്റ്റേഷനായ ടിയാൻഗോങ്-ഒന്നുമായി ബഹിരാകാശ പേടകത്തെ കൂട്ടിയോജിപ്പിച്ചതിന്റെ ചുമതല വാങ്ങിനായിരുന്നു. പേടകത്തിൽനിന്ന് ടിയൻഗോങ്ങിലേക്കു കടക്കുന്ന മൂവർ സംഘം അവിടെ 10 ദിവസം തങ്ങും. ബഹിരാകാശയാത്രയിൽ സ്ത്രീകൾക്കുണ്ടാവുന്ന അനുഭവങ്ങളെക്കുറിച്ച് പ്രത്യേക പഠനങ്ങൾ നടത്തുക എന്നതും ഈ ദൗത്യത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. സ്ത്രീകളുടെ പ്രത്യേകതകൾക്കനുസരിച്ച് രൂപകൽപ്പനചെയ്ത സാമഗ്രികളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കാര്യക്ഷമത, ബഹിരാകാശത്തിലെ സുരക്ഷിതത്വം, ആരോഗ്യപരമായ പ്രശ്നങ്ങൾ തുടങ്ങിയവ പഠനവിഷയങ്ങളാകും.
അവലംബം
[തിരുത്തുക]- ↑ Xinhua (2011-10-31). "China mulls over sending female "taikonauts" into space". Xinhua.
പുറം കണ്ണികൾ
[തിരുത്തുക]- Spacefacts biography of Liu Yang
- സ്വന്തം ബഹിരാകാശ യാനത്തിൽ ചൈനീസ് വനിതയും [1][പ്രവർത്തിക്കാത്ത കണ്ണി]