ലിബ്ബി കോസ്മല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Libby Kosmala
2012 Australian Paralympic Team Portrait
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Elizabeth Dudley Kosmala
ദേശീയത Australia
ജനനം (1942-07-08) 8 ജൂലൈ 1942  (81 വയസ്സ്)
Adelaide, Australia
Sport

ഓസ്‌ട്രേലിയൻ സ്വദേശിയായ ഒരു ഷൂട്ടർ ആണ് എലിസബത്ത് "ലിബി" ഡഡ്‌ലി കോസ്മാല (നീ റിച്ചാർഡ്സ്), ഒ‌എ‌എം [1] (ജനനം: 8 ജൂലൈ 1942) [2] പാരാപ്ലെജിയ ബാധിച്ച അവർ 1972 മുതൽ 2016 വരെ പന്ത്രണ്ട് പാരാലിമ്പിക്‌സിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് പതിമൂന്ന് മെഡലുകൾ നേടിയിട്ടുണ്ട്. അതിൽ ഒമ്പത് സ്വർണ്ണവും ഉൾപ്പെടുന്നു.[3]

ആദ്യകാലജീവിതം[തിരുത്തുക]

2012 ഓസ്ട്രേലിയൻ പാരാലിമ്പിയൻ ഓഫ് ദി ഇയർ ചടങ്ങിന് പുറത്ത് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ കോസ്മലയുമായി അഭിമുഖം നടത്തി

1942 ജൂലൈ 8 ന് അഡ്ലെയ്ഡിൽ ജനിച്ച കോസ്മലയുടെ [2] പിതാവ് അഭിഭാഷകനായിരുന്നു.[4] ചുരുട്ടു കാലുകളുമായി ജനിച്ച അവരുടെ കാലുകൾ പ്ലാസ്റ്റർ, ബാൻഡേജ്‌ എന്നിവ ഉപയോഗിച്ച് വളവുനിവർത്താൻ ശ്രമിച്ചിരുന്നു. തുടക്കത്തിൽ സ്പൈന ബിഫിഡ ഉള്ളതായി കണ്ടെത്തിയെങ്കിലും പ്രസവത്തിൽ ഒരു കാർഡിയോളജിസ്റ്റ് ഫോഴ്‌സ്പ്സ് ഉപയോഗിച്ച് ഒരു നീണ്ട ഓപ്പറേഷനിലൂടെ അവരെ പുറത്തെടുത്തപ്പോഴുണ്ടായ ജനനവുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലമാണ് അവരുടെ പാരാപ്ലെജിയയെന്ന് 50 ആം വയസ്സിൽ അവർ കണ്ടെത്തി. [4] അരയിൽ നിന്ന് താഴേക്ക് തളർന്ന അവർക്ക് നട്ടെല്ല് അവരുടെ പുറകുവശത്ത് കട്ടിയുള്ളതാണ്.[4] ഏഴാമത്തെ വയസ്സിൽ നിൽക്കാൻ അവർ പഠിച്ചു. അവരുടെ മാതാപിതാക്കൾ ഒരു ദിവസം 20 മുതൽ 30 മിനിറ്റ് വരെ അവരെ നടത്തിച്ചു. അന്നുമുതൽ അവർ പതിനേഴുവയസ്സുവരെ മുഴുനീള കോളിപ്പറുകൾ, സർജിക്കൽ ബൂട്ടുകൾ, രണ്ട് വാക്കിംഗ് സ്റ്റിക്കുകൾ എന്നിവ ഉപയോഗിച്ച് നടക്കാൻ പഠിച്ചു. ലോറെറ്റോ കോൺവെന്റ് സ്‌കൂളിൽ അവർ വിദ്യാഭ്യാസത്തിനായി ചേർന്നു.[4]

റോയൽ അഡ്‌ലെയ്ഡ് ഹോസ്പിറ്റലിന്റെ പുനരധിവാസ യൂണിറ്റിൽ സെക്രട്ടറിയാകാൻ പരിശീലനം നേടിയ അവർ 20-ാം വയസ്സിൽ അഡ്‌ലെയ്ഡ് ബൊട്ടാണിക്കൽ ഗാർഡനിൽ സെക്രട്ടറിയായി ജോലി നേടി. വിരമിക്കുന്നതിനുമുമ്പ് പന്ത്രണ്ട് വർഷം സ്പൈന ബിഫിഡ അസോസിയേഷന്റെ പബ്ലിക് റിലേഷൻസ് ഓഫീസറായി പ്രവർത്തിച്ചു.[4]വീൽചെയർ കായിക വിനോദത്തിനിടയിൽ 1970 കളിൽ ഭർത്താവ് സ്റ്റാൻ കോസ്മലയെ കണ്ടുമുട്ടി.[5]1988-ലെ സിയോൾ പാരാലിമ്പിക്‌സിൽ അദ്ദേഹം സ്വർണ്ണ മെഡൽ നേടിയിരുന്നു. [6] അവർക്ക് രണ്ട് ആൺമക്കളും രണ്ട് പേരക്കുട്ടികളുമുണ്ട്.[6][7]

2012-ലെ ഓസ്‌ട്രേലിയൻ പാരാലിമ്പിയൻ ഓഫ് ദ ഇയർ ചടങ്ങിൽ സ്‌പോർട്‌സ്മാൻഷിപ്പിലെ മികവിന് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു

സൗത്ത് ഓസ്‌ട്രേലിയയിൽ വികലാംഗ പാർക്കിംഗ് പെർമിറ്റുകൾ ഏർപ്പെടുത്തുന്നതിൽ അവർ ഒരു പ്രധാന പങ്കുവഹിച്ചു. ഈ വിഷയത്തിൽ അവർ അഡ്‌ലെയ്ഡ് നഗരത്തിനെതിരായ ഒരു കേസിൽ വിജയിച്ചെങ്കിലും അവരുടെ കോടതി ചെലവുകൾ നൽകാൻ കോടതി ആവശ്യപ്പെട്ടു. എന്നാൽ അവ ഒരു അജ്ഞാത ദാതാവ് നൽകുകയാണുണ്ടായത്.[4] 2013-ൽ, കോസ്മല ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലൂടെയോ നിർമ്മിക്കുന്നതിലൂടെയോ പരിഷ്‌ക്കരിക്കുന്നതിലൂടെയോ വൈകല്യമുള്ളവരുടെ പ്രശ്‌നങ്ങൾ മറികടക്കാൻ സഹായിക്കുന്നതിന് ലക്ഷ്യമിടുന്ന ഒരു ചാരിറ്റി ടെക്നിക്കൽ എയ്ഡ് ടു ഡിസേബിൾഡ് സൗത്ത് ഓസ്‌ട്രേലിയയുടെ (ടാഡ്‌സ) ഉദ്ഘാടന രക്ഷാധികാരിയായി. 1970 കളിൽ ഒരു ക്ലയന്റായിട്ടാണ് കോസ്മലയ്ക്ക് ടാഡ്സയുമായുള്ള ആദ്യ സമ്പർക്കം. റൈഫിൾ ഷൂട്ടിംഗിൽ, മത്സരാർത്ഥികൾ സാധാരണ ഷൂട്ട് ചെയ്യാൻ പരന്നുകിടക്കുന്നു. അവർ ഒരു വീൽചെയറിലിരിക്കുന്നതിനാൽ ഇത് സാധ്യമല്ലാത്തതിനാൽ അവർക്ക് താങ് ലഭിക്കുന്നതിനും കൂടാതെ അവരുടെ വെടിയുണ്ടകളും മറ്റും വയ്ക്കാൻ ഒരു സ്ഥലവും ആവശ്യമുണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കോസ്മലയ്‌ക്കായി ടാഡ്‌സ ഒരു മേശ നിർമ്മിച്ചു നൽകി. അന്തർ‌ദ്ദേശീയ മത്സരങ്ങൾ‌ക്കായി അവർക്കൊപ്പം കൊണ്ടുപോകേണ്ടിവന്നതിനാൽ‌, അത് ഭാരം കുറഞ്ഞ ഒരു മടക്ക മേശയായിരുന്നു (കോസ്മല അത് അവരുടെ സ്യൂട്ട്‌കേസിൽ‌ പായ്ക്ക് ചെയ്തിരുന്നു). അവർ പറഞ്ഞു "ഈ മേശ (10 പാരാലിമ്പിക് ഗെയിമുകളിൽ വരെ) എന്റെ സ്വർണ്ണ മെഡലുകൾ നേടാൻ എന്നെ സഹായിച്ചു.[8][9]

മത്സര ജീവിതം[തിരുത്തുക]

അറ്റ്ലാന്റയിൽ നടന്ന 1996-ലെ സമ്മർ പാരാലിമ്പിക്‌സിൽ കോസ്മല
2012-ലെ ലണ്ടൻ പാരാലിമ്പിക്‌സിൽ കോസ്മല ഷൂട്ടിംഗ്

റോയൽ അഡ്ലെയ്ഡ് ഹോസ്പിറ്റലിലെ ഒരു രോഗിയാണ് അഡ്‌ലെയ്ഡ് ബൊട്ടാണിക് ഗാർഡനിൽ ജോലി ആരംഭിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് കോസ്മലയെ വീൽചെയർ കായിക വിനോദത്തിന് പരിചയപ്പെടുത്തിയത്.[4]1966-ൽ ബ്രിസ്‌ബേനിൽ നടന്ന ദേശീയ വീൽചെയർ ഗെയിംസിലാണ് അവർ ആദ്യമായി ദേശീയതലത്തിൽ മത്സരിച്ചത്. ഫോയിൽ ഫെൻസിംഗ്, നീന്തൽ, വീൽചെയർ റേസിംഗ്, ഫീൽഡ് ഇവന്റുകൾ, അമ്പെയ്ത്ത് എന്നിവയിൽ അവർ മത്സരിച്ചു. [4] 2011 ലെ ടെൽ അവീവ് പാരാലിമ്പിക്‌സിനായി ടീമിനെ തിരഞ്ഞെടുത്ത സംഘാടകർ തന്നെ ഉൾപ്പെടുത്താൻ മറന്നുവെന്നും അതിനാൽ ഗെയിമുകളിൽ സെക്രട്ടറിയായി പ്രവർത്തിച്ചതായും 2011 ലെ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു.[4]1970-ൽ എഡിൻ‌ബർഗിൽ നടന്ന കോമൺ‌വെൽത്ത് പാരാപെൽ‌ജിക് ഗെയിംസിൽ ആർച്ചറി, ഫോയിൽ ഫെൻസിംഗിൽ രണ്ട് സ്വർണ്ണ മെഡലുകൾ, പെന്റാത്‌ലോണിൽ ഒരു വെള്ളി മെഡൽ, നീന്തൽ, വീൽചെയർ റേസിംഗ് മത്സരങ്ങളിൽ നാല് വെങ്കല മെഡലുകൾ എന്നിവ നേടി.[4][6]ഗെയിമുകൾക്കായി അവർക്ക് ആദ്യം സ്വന്തം പണം സ്വരൂപിക്കേണ്ടിവന്നു. പക്ഷേ ഒരു റേഡിയോ അഭിമുഖത്തിനും അവരുടെ ദുരവസ്ഥയെക്കുറിച്ചുള്ള ഒരു പത്ര ലേഖനത്തിനും ശേഷം ജോൺ യൂസ്റ്റിസ് മോട്ടോഴ്സ് ഗെയിമുകൾക്ക് ആവശ്യമായ എല്ലാ പണവും നൽകാൻ ഒരു ചെക്ക് നൽകി.[4]

1972 ലെ ഹൈഡൽബർഗ് പാരാലിമ്പിക്‌സിൽ വനിതകളുടെ 3x50 മീറ്റർ മെഡ്‌ലി റിലേ 2–4 ഇനത്തിൽ നീന്തലിൽ വെങ്കല മെഡൽ നേടി. മറ്റ് നീന്തൽ, അത്‌ലറ്റിക്സ് മത്സരങ്ങളിലും പങ്കെടുത്തു.[10][11][12]1970 കളുടെ തുടക്കത്തിൽ റൈഫിൾ ഷൂട്ടിംഗിനായി പരിചയപ്പെട്ടു. കായികരംഗത്തെ ആദ്യ ശ്രമത്തിൽ തന്നെ സ്ഥിരമായി ലക്ഷ്യത്തിലെത്തി.[4]1976-ലെ ടൊറന്റോ ഗെയിംസിൽ മിക്സഡ് റൈഫിൾ ഷൂട്ടിംഗ് 2–5 മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി. അമ്പെയ്ത്ത്, ഡാർച്ചറി ഇവന്റുകളിൽ പങ്കെടുത്തു.[11]

1980 ലെ ആർനെം ഗെയിംസിൽ മിക്സഡ് എയർ റൈഫിൾ പ്രോൻ 2–5 ഇനത്തിൽ ഒരു സ്വർണ്ണവും മിക്സഡ് എയർ റൈഫിൾ 3 സ്ഥാനങ്ങളിൽ 2–5, മിക്സഡ് എയർ റൈഫിൾ ക്നീലിങ് 2–5 ഇനങ്ങളിൽ രണ്ട് വെള്ളി മെഡലുകളും അവർ നേടി.[13]1984-ലെ ന്യൂയോർക്ക് / സ്റ്റോക്ക് മാൻഡെവിൽ ഗെയിംസിൽ വനിതാ എയർ റൈഫിൾ 3 പൊസിഷൻസ്, 2–6, വനിതാ എയർ റൈഫിൾ ക്നീലിങ്, 2–6, വനിതാ എയർ റൈഫിൾ പ്രോൺ, 2–6, വനിതാ എയർ റൈഫിൾ സ്റ്റാൻഡിംഗ് 2–6 ഇവന്റുകളിൽ അവർ നാല് സ്വർണ്ണ മെഡലുകൾ നേടുകയും നാല് ലോക റെക്കോർഡുകൾ തകർക്കുകയും ചെയ്തു.[6][13] 1988-ലെ സിയോൾ ഗെയിംസിൽ വനിതാ എയർ റൈഫിൾ 3 സ്ഥാനങ്ങൾ 2–6, വനിതാ എയർ റൈഫിൾ ക്നീലിങ്, 2–6, വനിതാ എയർ റൈഫിൾ പ്രോൻ 2–6 ഇനങ്ങളിൽ മൂന്ന് സ്വർണ്ണവും 2–6 ഇവന്റ് വനിതാ എയർ റൈഫിൾ സ്റ്റാൻഡിംഗിൽ ഒരു വെള്ളി മെഡലും നേടി. [13] സ്‌കോറുകൾ ക്രമേണ മെച്ചപ്പെട്ടുവെങ്കിലും മെഡലുകൾ നേടാതെ അവർ എല്ലാ പാരാലിമ്പിക്‌സിലും പങ്കെടുത്തിട്ടുണ്ട്.[4][13]1996-ലെ അറ്റ്ലാന്റ ഗെയിംസിലെ ഉദ്ഘാടന ചടങ്ങിന്റെ ഓസ്‌ട്രേലിയൻ പതാകവാഹകയായിരുന്നു അവർ.[14] 2000-ലെ സിഡ്നി ഗെയിംസിൽ, മിക്സഡ് എയർ റൈഫിൾ പ്രോൻ എസ്എച്ച് 1- ഇവന്റിന്റെ പ്രാഥമിക റൗണ്ടിൽ അവർ ഭർത്താവിനെതിരെ മത്സരിച്ചു. അദ്ദേഹത്തിന്റെ തൊട്ടുമുന്നിൽ എട്ടാം സ്ഥാനത്തെത്തി.[13][15]2008-ലെ ബീജിംഗ് ഗെയിംസിൽ വനിതാ എയർ റൈഫിൾ സ്റ്റാൻഡിംഗ് SH1- ഇവന്റിൽ അവർ എക്കാലത്തെയും മികച്ച ഫലം നേടി. അവിടെ ഒരു മെഡൽ നഷ്ടമായി.[6][13]ബീജിംഗ് ഗെയിംസിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രായം കൂടിയ പ്രതിനിധിയും 2012-ലെ ലണ്ടൻ ഗെയിംസിൽ മൊത്തത്തിലുള്ള ഏറ്റവും പഴയ പാരാലിമ്പിയനുമായിരുന്നു അവർ. അവിടെ അവർ വിരമിക്കൽ പ്രഖ്യാപിച്ചു.[16][17]എന്നിരുന്നാലും, 2016-ലെ റിയോ ഡി ജനീറോ ഗെയിംസിൽ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അവർ മത്സരത്തിൽ തിരിച്ചെത്തി.[3][18] 2016 ലെ പാരാലിമ്പിക്‌സിൽ വനിതാ R2 - 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് - എസ്എച്ച് 1 ക്വാളിഫിക്കേഷൻ, മിക്സഡ് ആർ 3 - 10 മീറ്റർ എയർ റൈഫിൾ പ്രോൻ - എസ്എച്ച് 1 ക്വാളിഫിക്കേഷൻ 18 ആം സ്ഥാനത്ത് പാരാലിമ്പിക് കരിയർ പൂർത്തിയാക്കി.[19][20][21]ഷൂട്ടിംഗ് ആരംഭിച്ചതു മുതൽ ഇവോൺ ഹിൽ പരിശീലകനായിരുന്നു. കൂടാതെ നാഷണൽ റൈഫിൾ ഷൂട്ടിംഗ് കോച്ച് മിറോ സെപിക്കിനൊപ്പം പ്രവർത്തിക്കുന്നു.[22]1985 മുതൽ എല്ലാ വർഷവും സൗത്ത് ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്ടിൽ നിന്ന് അവർക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്നു.[4]

1994-ൽ, വീൽചെയറിലിരുന്നതിനാൽ ക്ലബ് ചാമ്പ്യനായിരുന്നിട്ടും എയർ റൈഫിൾ ഷൂട്ടിംഗ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് അവരെ ആദ്യം വിലക്കിയിരുന്നു. ഒടുവിൽ അവർ മത്സരത്തിൽ വിജയിച്ചെങ്കിലും അവരെക്കാൾ രണ്ടാം സ്ഥാനത്തെത്തിയയാൾക്കാണ് ട്രോഫി ലഭിച്ചത്. കേസ് ഒടുവിൽ കോടതിയിൽ ഒത്തുതീർപ്പായി. [4] ദേശീയ ഗെയിമുകളിൽ പങ്കെടുക്കുന്നതിനായി 2003-ൽ ദുബായിൽ നിന്ന് ജർമ്മനിയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ നിന്ന് അവരുടെ ദൈനംദിന, കായിക വീൽചെയറുകൾ മോഷ്ടിക്കപ്പെട്ടു. ജർമ്മനിയിൽ ആയിരിക്കുമ്പോൾ കടം വാങ്ങിയ വീൽചെയറുകൾ അവർ ഉപയോഗിച്ചു. വീൽചെയർ ഇല്ലാതെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, ജീവിതത്തിൽ ആദ്യമായാണ് തനിക്ക് “വികലാംഗൻ” എന്ന് തോന്നിയതെന്ന് അവർ പറഞ്ഞു. 5,000 ഡോളർ വീതമുള്ള വീൽചെയറുകൾ മാറ്റിസ്ഥാപിക്കുന്നതിനായി എയർലൈൻ കമ്പനി 2,000 ഡോളർ നൽകി.[4]

അംഗീകാരം[തിരുത്തുക]

1985-ൽ കോസ്മലയ്ക്ക് "എയർ റൈഫിൾ ഷൂട്ടിംഗിനുള്ള സേവനത്തിനായി" "മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്ട്രേലിയ" ലഭിച്ചു. [1] 2000-ൽ ഓസ്‌ട്രേലിയൻ സ്‌പോർട്‌സ് മെഡലും [23]2001-ൽ ഒരു സെഞ്ച്വറി മെഡലും ലഭിച്ചു. [24]2016-ൽ പരസ്യദാതാവ് / ചാനൽ 7 സ്പോർട്ട് സ്റ്റാർ ഓഫ് ദി ഇയർ അവാർഡുകളിൽ താന്യ ഡെൻവർ അവാർഡ് ലഭിച്ചു.[25]2019-ൽ കോസ്മലയെ സൗത്ത് ഓസ്ട്രേലിയൻ സ്പോർട്ട് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.[26]

അവലംബം[തിരുത്തുക]

  1. 1.0 1.1 "KOSMALA, Elizabeth Dudley, OAM". It's an Honour. Archived from the original on 2016-03-04. Retrieved 8 January 2012.
  2. 2.0 2.1 "Australians at the 1996 Atlanta Paralympics: Shooters". Australian Sports Commission. Archived from the original on 19 January 2000. Retrieved 17 April 2012.
  3. 3.0 3.1 "Six Australian shooters to target Paralympic gold in Rio". Australian Paralympic Committee News. 17 May 2016. Retrieved 17 May 2016.
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 4.13 4.14 4.15 "Libby Kosmala interviewed by Nikki Henningham". Australian Centre for Paralympic Studies oral history project. Retrieved 17 April 2012 – via National Library of Australia.
  5. Turner, Matt (11 January 2012). "Out with a bang: Kosmala aiming for London". News Review Messenger. Retrieved 18 April 2012.
  6. 6.0 6.1 6.2 6.3 6.4 "Libby Kosmala". Australian Paralympic Committee. Retrieved 17 April 2012.
  7. "Grandma Libby Guns for Gold". International Paralympic Committee. 15 April 2012. Retrieved 17 April 2012.
  8. "Public relations report" (PDF). Technical Aid to the Disabled. സെപ്റ്റംബർ 2013. Archived from the original (PDF) on 16 ജനുവരി 2014. Retrieved 16 ജനുവരി 2014.
  9. "Libby Kosmala becomes Patron to TADSA" (PDF). Technical Aid to the Disabled. ഡിസംബർ 2013. Archived from the original (PDF) on 16 ജനുവരി 2014. Retrieved 16 ജനുവരി 2014.
  10. "The history of people with disabilities in Australia – 100 years: Sport". Disability Services Australia. Archived from the original on 13 February 2012. Retrieved 18 April 2012.
  11. 11.0 11.1 "Athlete Search Results for "Richards"". International Paralympic Committee. Archived from the original on 2016-03-03. Retrieved 18 April 2012.
  12. "1972 Female Swimming Medallists for Australia". International Paralympic Committee. Archived from the original on 2016-03-03. Retrieved 18 April 2012.
  13. 13.0 13.1 13.2 13.3 13.4 13.5 Elizabeth Kosmala's profile on paralympic.org, retrieved 18 April 2012.
  14. Brown, Michelle (17 October 2000). "The Triumph of the Spirit". Sydney 2000 Paralympic Games Official Program. Sydney: 16.
  15. "Results for 2000 Mixed Air Rifle Prone SH1- event". International Paralympic Committee. Archived from the original on 2012-08-31. Retrieved 16 April 2012.
  16. "Record 170 named in Paralympics team". Australian Associated Press. 29 July 2008. Archived from the original on 11 February 2012. Retrieved 18 April 2012.
  17. Wake, Rebekka (1 സെപ്റ്റംബർ 2012). "Paralympic legend Kosmala calls it a day". Australian Paralympic Committee. Archived from the original on 15 സെപ്റ്റംബർ 2012. Retrieved 17 ഫെബ്രുവരി 2013.
  18. "2016 Rio Games Results". Rio 2016. Archived from the original on 2016-10-18. Retrieved 22 September 2016.
  19. "Elizabeth Kosmala". Rio Paralympics Official site. Archived from the original on 2016-10-18. Retrieved 14 November 2016.
  20. "Rio 2016: Australia wins five silver and two bronze medals on day three of competition". ABC News. 11 September 2016. Retrieved 9 November 2016.
  21. "Meet the oldest Paralympic athlete heading to Rio, Australia's own Libby Kosmala". SBS News. Archived from the original on 2016-11-09. Retrieved 9 November 2016.
  22. "Libby Kosmala's golden touch" (PDF). Shooter. Sporting Shooters Association of Australia. ഓഗസ്റ്റ് 2008. Archived from the original (PDF) on 9 ഒക്ടോബർ 2009. Retrieved 18 ഏപ്രിൽ 2012.
  23. "Kosmala, Elizabeth: Australian Sports Medal". It's an Honour. Retrieved 18 April 2012.
  24. "Kosmala, Elizabeth Dudley: Centenary Medal". It's an Honour. Archived from the original on 2016-03-04. Retrieved 18 April 2012.
  25. Fjeldstad, Jesper (18 November 2016). "Libby Kosmala – a decorated career". The Advertiser. Retrieved 31 December 2016.
  26. Greenwood, Rob (14 November 2019). "Shooting great Libby Kosmala inducted into SA Sport Hall of Fame after winning 13 medals at 12 Paralympic Games". The Advertiser. Retrieved 15 November 2019.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിബ്ബി_കോസ്മല&oldid=3960411" എന്ന താളിൽനിന്ന് ശേഖരിച്ചത്