ലിനക്സ്ചിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
LinuxChix
Studio
വെബ്സൈറ്റ്www.linuxchix.org Edit this on Wikidata

ലിനക്സ്ചിക്സ് ഒരു അന്താരാഷ്ട്ര സ്ത്രീ കേന്ദ്രീകൃത ലിനക്സ് കൂട്ടായ്മയാണ്. ലിനക്സ് ഇഷ്ടപ്പെടുന്ന വനിതകൾക്കും പെൺ കമ്പ്യൂട്ടിങ്ങ് പിന്താങ്ങുന്ന പുരുഷന്മാർക്കും ഇതിൽ അംഗമാകാം[1]. വനിതാ ലിനക്സ് ഉപയോക്താക്കൾക്ക് സാങ്കേതികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. മെയിലിങ്ങ് ലിസ്റ്റുകൾ, ഐആർസി, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഇവരുടെ ആശയവിനിമയവും പ്രവർത്തനങ്ങളുടെ ഏകോപനവും നടക്കുന്നത്.

ചരിത്രം[തിരുത്തുക]

1999 ൽ സാങ്കേതിക എഴുത്തുകാരിയും വെബ് മാസ്റ്ററുമായ ഡെബ് റിച്ചാർഡ്സൺ ആണ് ഈ കൂട്ടായ്മയുടെ ഉപജ്ഞാതാവ്[2]. സഭ്യമാവുക, സഹായിക്കുക എന്നത് ലിനക്സ്ചിക്സിന്റെ അടിസ്ഥാന തത്ത്വങ്ങളാണ്. മെയിലിങ്ങ് ലിസ്റ്റായിട്ടായിരുന്നു ലിനക്സ്ചിക്സിന്റെ തുടക്കമെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങിലായി എട്ടോളം ഘടകങ്ങൾ രൂപപ്പെട്ടു. 2007 ആയപ്പോഴേക്കും പ്രാദേശിക ഘടകങ്ങളുടെ എണ്ണം നാൽപ്പതായി ഉയർന്നു. പക്ഷെ പ്രവർത്തനങ്ങളുടെ ആഭാവം മൂലം ഇതിൽ മിക്ക ഘടകങ്ങളും പ്രവർത്തനം മതിയാക്കി.

പ്രാദേശിക ഘടകങ്ങൾ[തിരുത്തുക]

ലോകത്തിന്റെ പല ഭാഗങ്ങളിലായി പതിനഞ്ചോളം ഘടകങ്ങൾ ഇന്ന് ലിനക്സ്ചിക്സിനുണ്ട്.

ആഫ്രിക്ക[തിരുത്തുക]

ആഫ്രിക്കൻ വനിതകൾക്കായി ആഫ്രിക്കൻ വനിതകൾ 2004-ൽ ലിനക്സ്ചിക്സ് ആഫ്രിക്കൻ ഘടകം ആരംഭിച്ചു[3]. ദക്ഷിണാഫ്രിക്കയിലെ അന്ന ബൊഡിമോ, കെനിയയിലെ ഡോർക്കാസ് മുത്തോണി എന്നീ കംപ്യൂട്ടർ ബിരുദ വിദ്യാർത്ഥികളാണ് ഇത് രൂപീകരിച്ചത്. ആഫ്രിക്കലിനക്സ്ചിക്സ് Archived 2018-11-29 at the Wayback Machine. ആണ് ഇവരുടെ ഔദ്യോഗിക വെബ്സൈറ്റ്.

ആസ്ട്രേലിയ[തിരുത്തുക]

ലിനക്സ്ചിക്സ് തുടങ്ങിയ കാലത്തു തന്നെ ആസ്ട്രേലിയയിലെ മെൽബണിൽ ഒരു പ്രാദേശിക ഘടകം രൂപീകരിച്ചിരുന്നു. 2007 ൽ ആസ്ട്രേലിയൻ ലിനക്സ് കോൺഫറൻസിൽ മെൽബണിലെയും സിഡ്നിയിലെയും ഘടകങ്ങളെ ലയിപ്പിച്ച് ആസ്സീചിക്സ് എന്ന പേരിൽ തുടരുവാൻ തീരുമാനമായി. അതിലൂടെ ആസ്ട്രേലിയയിലെ മറ്റു സ്ഥലങ്ങളിലെ സ്ത്രീകളെ ഇതിൽ പങ്കു ചേർക്കാനും നിലവിലെ ഘടകങ്ങൾക്കിടയിലെ ആശയവിനിമയം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിട്ടത്[4]. 2007 ൽ തന്നെയാണ് ന്യൂസിലാൻഡ് ഘടകവും രുപീകരിക്കപ്പെട്ടത്[5]. 2011 ൽ ആസ്സീചിക്സും ന്യൂസിലാൻഡ് ലിനക്സ്ചിക്സും സമന്വയിപ്പിച്ച് ഓഷ്യാനിയ വിമൻ ഫോർ ഓപ്പൺ ടെക്ക്(OWOOT) രൂപീകരിച്ചെങ്കിലും പ്രവർത്തനങ്ങളുടെ ആഭാവവും അംഗങ്ങളുടെ താൽപര്യമില്ലായ്മയും കാരണം 2014 ൽ ഇതിന്റെ പ്രവർത്തനം നിർത്തിവെച്ചു[6][7].

ഏഷ്യ[തിരുത്തുക]

ഇന്ത്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ ലിനക്സ്ചിക്സ് പ്രാദേശിക കൂട്ടായ്മകൾ രൂപീകരിച്ചിരുന്നു. 2005 ൽ അർച്ചന രഘുപതി എന്ന യുവതിയാണ് ചെന്നൈ നഗരത്തിൽ ഇന്ത്യൻ ഘടകം രൂപീകരിച്ചത്[8][9]. ഫിലിപ്പീൻസ്, ഇന്തോനേഷ്യ ഘടകങ്ങൾ ഇന്ന് സജീവമല്ലെങ്കിലും ലിനക്സ്ചിക്സ് ഇന്ത്യ പ്രവർത്തനക്ഷമമാണ്. 2019 ൽ തൃശ്ശൂർ വിദ്യ അക്കാഡമി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ ലിനക്സ്ചിക്സ് കോളേജ് ഘടകം രൂപീകരിക്കുകയും അതിനൊപ്പം തന്നെ വിവിധ കോളേജ് വിദ്യാർത്ഥിനികളെ ഉൾക്കൊള്ളിച്ച് ഒരു കേരള ഘടകവും ആരംഭിക്കുകയും ചെയ്തു[10]. കേരളം കൂടാതെ ഇന്ന് ഡെൽഹിയിൽ മാത്രമാണ് ലിനക്സ്ചിക്സ് സജീവമായി പ്രവർത്തിക്കുന്നത്. ലിനക്സ്ചിക്സ് ഇന്ത്യ ആണ് ഔദ്യോഗിക വെബ്സൈറ്റ്.

തെക്കേ അമേരിക്ക[തിരുത്തുക]

ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിൽ ലിനക്സ്ചിക്സ് ഘടകങ്ങൾ പ്രകർത്തിക്കുന്നുണ്ട്. 2000 ൽ ആണ് ഈ കൂട്ടായ്മ ബ്രസീലിൽ സ്ഥാപിക്കുന്നത്[11].

വടക്കേ അമേരിക്ക[തിരുത്തുക]

യൂറോപ്പ്[തിരുത്തുക]

പ്രവർത്തനങ്ങൾ[തിരുത്തുക]


അവലംബങ്ങൾ[തിരുത്തുക]

  1. "LinuxChix". Archived from the original on 2018-10-10.
  2. "She-geeks confess love for Linux". Archived from the original on 2007-06-25.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "An African bid to educate women on IT". Archived from the original on 2007-09-30.
  4. "Australia's LinuxChix unite to form AussieChix".
  5. "Announcing Linuxchix New Zealand".
  6. "OWOOT".
  7. "Killing OWOOT".
  8. "LinuxChix India article".
  9. "LinuxChix Aim at Free Software Access for Women".
  10. "FOSSers Club conducts one day workshop on Wikidata and launches LinuxChix community in Vidya".
  11. "LinuxChix Brasil".
"https://ml.wikipedia.org/w/index.php?title=ലിനക്സ്ചിക്സ്&oldid=3808171" എന്ന താളിൽനിന്ന് ശേഖരിച്ചത്